കോഴിക്കോട് വാടകവീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

മുക്കം: കർണാടക ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഇവർ മലപ്പുറം സ്വദേശിയായ സത്താറിനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇയാൾ ജോലി ക ഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സു​ഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം, ഇവരുടെ വീട് കേന്ദ്രീകരിച്ച് ക ഞ്ചാവ് വിൽപ്പന ഉൾപ്പെടെ നടന്നിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.