കൊച്ചി പഴയ കൊച്ചിയല്ല ,കൊച്ചി ഒരുപാട് മാറിയിട്ടുണ്ട് .എന്നാൽ കൊച്ചിക്ക് പറയാൻ ഉള്ള കഥകൾക്ക് ഒരു മാറ്റവും ഇല്ല .ഒരു പഴയ ദ്വീപ് ഇന്ന് കാണുന്ന ഇത്രേം വളർന്നൊരു സിറ്റി ആയത് ചെറിയൊരു കാലയളവ് കൊണ്ടായിരുന്നില്ല .ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് മുമ്പ് കൊച്ചി എന്നറിയപ്പെട്ടിരുന്നത്. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. ഇവിടെ നിന്നും കിട്ടുന്ന പല സാധനങ്ങളിലും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് .
ഈ കാണുന്ന കല്ല് ചക്കാമാടത്ത് ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തുതാണ്. ഇത്തരം കല്ലുകള്‍ ഈ ഭാഗത്തുള്ള പല വീടുകളിലും ഉണ്ട്.
ചിലത് മണ്ണിനടിയില്‍ പെട്ടുപോയട്ടുണ്ടാകാം…..(ഏകദേശം 12 ഓളം കല്ലുകള്‍ ഈ ഭാഗത്ത് ഉണ്ട്) ചിലർ അലക്ക് കല്ലായി പോലും ഉപയോഗിക്കുന്നതായി കണ്ടു. എന്നാൽ ഇവ വെറും കല്ലുകൾ അല്ല .കൊച്ചിയുടെ കഥകൾ പറയുന്ന ചരിത്ര താളുകൾ എന്ന് തന്നെ പറയാം .
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര ശിലകളാണ് ഹീബ്രുവിലാണ് ഇതിലെ എഴുത്തുകള്‍. നൂറ് കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് ഇന്ന് “ചക്കാമാടം ‘ എന്ന സ്ഥലത്തിന്റെ വലിയൊരു ഭാഗം ജൂതരുടെ സ്‌മശാനം ആയിരുന്നു. ചക്കാമാടം എന്ന സ്ഥല പേര് എങ്ങെനെ വന്നു എന്ന് അന്വേഷിക്കുമ്പോൾ നാം വീണ്ടും നൂറ്റാണ്ടുകള്‍ പുറകിലേക്ക് പോകണം.
കൊച്ചിയിലും ,എറണാകുളത്തും യഹൂദരെ കോച്ചകള്‍ എന്നാണ് വിളിച്ചിരുന്നത്. അങ്ങെനൈയെങ്കില്‍ കൊച്ചിയില്‍ യഹൂദരെ എങ്ങെനെയാണ് കോച്ചകള്‍ എന്ന് വിളിപേര് ഉണ്ടായത് എന്ന് അറിയേണ്ടി വരും .കോച്ചാപ്പള്ളി, കോച്ചാത്തെരുവ്,മുട്ടക്കാരന്‍ കോച്ച,കായക്കാരന്‍ കോച്ച…..
“പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്നുള്ള പദപ്രയോഗം കോച്ചപള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്നതിന്റെ രൂപാന്തരമാണ്.
ഇത് ഒരു തരം പുച്ഛം നിലനില്‍ക്കുന്നുണ്ട്.അതായത് ഒരാളുടെ എല്ലാ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും പള്ളിയിലേക്ക് പോകുക എന്നതില്‍ നിന്നാണ് “പള്ളിയില്‍ പോയി പറഞ്ഞാമതി’ എന്നായി മാറിയത്..
യഹൂദരെ കോച്ചകള്‍ എന്ന് വിളിക്കാനുള്ള കാരണത്തിലേക്ക് പോകുമ്പോള്‍ കോഹൻ എന്താണെന്നറിയണം അതായത് ആയിരത്തൊന്നു രാവുകൾ എന്ന കഥ പോലെ ,ഒന്നിന് പിറകെ ഇങ്ങനെ ഓരോന്ന് പിണഞ്ഞു കിടപ്പുണ്ട് .ചിലപ്പോൾ അവ അഴിച്ചു മാറ്റും തോറും ഓരോ കുരുക്ക് പല ഭാഗത്തു നിന്നായി മുറുകുന്നത് കാണാം .ഒന്നിന്റെ കാരണം തിരഞ്ഞു പോയാൽ അത് മറ്റൊരു കാര്യത്തിലേക്കുള്ള ചവിട്ടു പടിയായിരിക്കും .
കോഹന്‍ എന്നത് ഏറ്റവും പഴക്കമുള്ള ഒരു യഹൂദ സമുദായ പേരാണ് നരവംശ ശാസ്‌ത്രപരമായി ഏറ്റവും ശ്രദ്ധയരാണ്. അവരുടെ പൂർവ്വികർ ബൈബിള്‍ കാലഘട്ടം വരെ പുറകിലേക്ക് പോകും..ഈ കുടംബത്തിലുള്ള യഹൂദർ പേരിനോട് ഹക്കോഹന്‍ എന്ന് ചേർക്കുന്നു.ഹക്കോഹന്‍ എന്നാല്‍ പുരോഹിതർ എന്നാണ്.ഇത് ഇവർക്ക് ഉയർന്ന പദവിയെ സൂചിപ്പിക്കുന്നു.പുരോഹിത കുടുംബ അംഗം എന്ന നിലയില്‍ കോഹനിസം എന്ന് വിളിക്കപ്പെട്ടു.മമ്മോദിസ മുതലായ കാര്യങ്ങളില്‍ കോഹന്‍മ്മാരാണ് ചടങ്ങ് നിർവഹിച്ചു വരുന്നത് .
യഹൂദരുടെ പ്രവാസകാലത്ത് ചിന്നിചിതറിയ യഹൂദരോടപ്പം പുരോഹിതകുടുംബങ്ങളും ചിതറിയോടി. യഹൂദർ എത്തിയടത്തെല്ലാം കോഹന്‍മ്മാരുടെ സാന്നിദ്ധ്യവും ഉണ്ടായി.യഹൂദർക്ക് പുരോഹിതരെ ആവശ്യമായിരുന്നു.അഭായാർത്ഥി യഹൂദർ കോഹന്‍മ്മാർക്ക് പ്രാധാന്യം നല്‍കി വന്നു.
ഫ്രാന്‍സ് ,ഇറ്റലി,ഹോളണ്ടിലും കോഎന്‍ എന്നും സ്‌പയിന്‍ ,പോർച്ച്‌ഗല്ലില്‍ കോഫെന്‍ എന്നായി പിന്നീട് കേരളത്തില്‍ കോഹന്‍ കോച്ചയായി..
കോച്ച എന്നത് കൊച്ചിയിലെ കോഹന്‍മ്മാരെയു കറുത്തജൂതരെയും വെളുത്ത ജൂതരെയും ഒരുമിച്ച് വിളിക്കുന്ന നാടന്‍ വാക്കായി മാറി അങ്ങെനെയാണ് കൊച്ചിയില്‍ യഹൂദർക്ക് കോച്ച എന്നവാക്കുണ്ടായത്…..
ഇനി ഈ കല്ലിലേക്കും ,ചക്കാമാടത്തിലേക്കും വരികയാണങ്കില്‍
ചക്കാമാടം എന്നത് “കോച്ചകളുടെ മാടം’ അതായത് “ജൂതരുടെ സ്‌മശനം’ എന്ന അർത്ഥത്തിലാണ് വിളിക്കുന്നത് .പിന്നീട് ചക്കാമാടം എന്നറിയപ്പെട്ടു…..കൊച്ചിയില്‍ മാത്രമല്ല ചക്കാമാടം ഉള്ളത് എറണാകുളത്തുള്ള പുല്ലേപ്പടിയിലും
“ചക്കാമാടം’ ഉണ്ട്. അവിടെയും യഹൂദരെയാണ് അടക്കിയിരുന്നത്.
ഈ കാണുന്ന കല്ല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടവരുടെ കബിറടത്തില്‍ വെക്കുന്ന കല്ലാണ്
ഇതില്‍ എഴുതിയിരിക്കുന്നത് മരണപ്പെട്ട വ്യക്തിയുടെ പേരും വിവരങ്ങളുമാണ്….
ഒരു കാലത്ത് വലിയ വിശാലമായ കബിറടമായിരുന്നു ഇവിടെ അതുകൊണ്ടാണ് പിന്നീട് വന്ന പല വീടുകളിലും ഇത്തരം ശിലകള്‍ വന്ന് പെട്ടത്….
ഇന്നും ജൂതസെമിത്തീരി അഥവ “ചക്കമാടം’ ഇവിടെ ഇന്നും സ്ഥിതിചെയ്യുന്നുണ്ട് എന്നത് ചക്കാമാടത്തിന്റെയും ഇത്തരം ചരിത്ര ശിലകളുടെയും പ്രധാന്യം അർഹിക്കുന്നു. ഇവിടെയുള്ള പുരാവസ്‌തു ഉേദ്യാഗസ്ഥർക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയട്ടും പഴയകാല ഉദ്യോഗസ്ഥർ വേണ്ടത്ര പ്രാധാന്യം നല്‍കിയട്ടില്ല കൊച്ചിയുടെ നൂറ്റാണ്ടുകളുടെ കഥ പറയാന്‍ കഴിയുന്ന ഇത്തരം സ്‌മാരകശിലകള്‍ സംരക്ഷിച്ച് അർഹമായ പ്രാധാന്യത്തോടെ സൂക്ഷിച്ചാല്‍
ചരിത്ര വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല വിദേശ ടൂറിസ്‌റ്റുകള്‍ക്കും അതൊരു ചരിത്രത്തിലേക്കുള്ള തിരിഞ്ഞ് നടത്തമാകും….
കൊച്ചിയുടെ വിശേഷം തിരക്കി പോയാൽ പറയാൻ ഇനിയും ഉണ്ട് നൂറു നൂറു കാര്യവും ചരിത്രവും .