ഈ കൊടുംചൂടിൽ തണുത്ത എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇനി മാംഗോ കേക്ക് പുഡ്ഡിങ് തയ്യറാക്കാം. മാങ്ങയും നാട്ടിൽ സുലഭമാണ്. വളരെ എളുപ്പത്തിൽ ഒരു മംഗോ കേക്ക് പുഡിങ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ -1 ½ കപ്പ് (അരച്ചെടുക്കുക)
- വിപ്പിങ് ക്രീം (തണുപ്പിച്ചത്) -1 ½ കപ്പ്
- വിപ്പിങ് പൗഡർ -1 പാക്കറ്റ് (36 ഗ്രാം)
- കണ്ടൻസ്ഡ് മിൽക്ക് -½ കപ്പ്
- ഫ്രഷ് ക്രീം -½ കപ്പ്
- പൊടിച്ച പഞ്ചസാര -¼ കപ്പ്
- വാനില എസ്സൻസ് -1 ടീസ്പൂൺ
- പഞ്ചസാര സിറപ്പ് -¼ കപ്പ്
- വാനില കേക്ക് -ആവശ്യത്തിന്
- ചോക്കലറ്റ് സോസ്, ചോക്കലറ്റ് -അലങ്കരിക്കാൻ
- ചെറി -8-10
തയാറാക്കുന്ന വിധം
തണുപ്പിച്ച പാത്രത്തിൽ വിപ്പിങ് ക്രീമും വിപ്പിങ് പൗഡറും നന്നായി വിപ്പ് ചെയ്യുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം, പൊടിച്ച പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് വീണ്ടും വിപ്പ് ചെയ്യുക. ഇതിലേക്ക് മാംഗോ പ്യൂരി ചേർത്ത് നന്നായി യോജിപ്പിക്കുക.
ഡിസേർട്ട് ഡിഷിൽ വാനില കേക്ക് വച്ച് ഒരു ലെയർ ആക്കുക. കേക്കിലുടനീളം പഞ്ചസാര സിറപ്പ് ഒഴിച്ച് തയാറാക്കി വച്ചിരിക്കുന്ന മാംഗോ ക്രീം, വാനില കേക്കിന് മുകളിൽ ലെയർ ചെയ്യുക. റിസർവ് ചെയ്ത കേക്ക് നുറുക്കുകൾ, ചോക്കലേറ്റ് സോസ്, ചോക്കലറ്റ്, ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. റഫ്രിജറേറ്ററിൽ വെച്ച് ഏകദേശം 3-4 മണിക്കൂർ തണുപ്പിച്ച ശേഷം സേർവ് ചെയ്യാം.