സൂക്ഷിക്കുക അരയിൽ മുറുക്കി കെട്ടരുത് : സ്ത്രീകളിൽ സാരി ഉടുക്കുന്നത് ക്യാൻസറിന് കാരണമാകുമോ

സാരി ഇന്ത്യൻ ജനതയ്ക്ക് എന്നും ഒരു വികാരം ആണല്ലേ .എന്നാൽ ഈ സാരി എന്ന വസ്ത്രം എങ്ങനെ വന്നു എന്നറിയാമോ ,പോരാത്തതിന് ഇപ്പോൾ സാരിയുടുക്കുന്നത് അൽപം ശ്രദ്ധിച്ച് വേണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്.സാരി ഉടുക്കുന്നത് ക്യാൻസറിന് വരെ കാരണം ആകും എന്നാണ് പറയുന്നത് ,എങ്ങനെ എന്നറിയണ്ടേ .

അതിന് മുന്നേ സാരി എങ്ങനെ വന്നു എന്ന് പറയാം .പുരാതന ഇന്ത്യന്‍ ജനത അന്തരീയ, ഉത്തരീയ എന്ന രണ്ട് വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. അന്തരീയ അരയ്ക്ക് താഴെയും ഉത്തരീയ അരയ്ക്ക് മുകളിലും ധരിക്കും. ഇവയും ദീര്‍ഘചതുരത്തിലുള്ള തുണിക്കഷ്ണങ്ങളായിരുന്നു. ഓരോ പ്രദേശത്തുള്ളവരും വ്യത്യസ്ത രീതിയിലാണ് അന്തരീയവും ഉത്തരീയവും അണിഞ്ഞിരുന്നത്. ഈ വേഷവിധാനത്തില്‍ നിന്നും സാരി ഉരുത്തിരിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. കോട്ടണിലുള്ള നേര്‍ത്ത വെള്ളത്തുണിയോ കടുംനിറത്തിലുള്ള സില്‍ക്ക് തുണിയോ ആണ് ആദ്യത്തെ സാരി.

അക്കാലത്ത് എല്ലാ ദേശത്തും സ്ത്രീകള്‍ സാരി ധരിച്ചിരുന്നില്ല. രാജസ്ഥാനില്‍ ലഹങ്കയും ചോളിയും ഒദാനിയുമായിരുന്നു സ്ത്രീകളുടെ വേഷം. ബംഗാളിലും തെക്കേന്ത്യയിലുമായിരുന്നു സാരി പ്രചാരത്തിലിരുന്നത്. അവിടെത്തന്നെയും സാരിയ്ക്ക് വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നു. കേരളത്തിലെ സ്ത്രീകള്‍ മുണ്ടും വേഷ്ടിയും ധരിച്ചപ്പോള്‍ അസാം സ്ത്രീകള്‍ മെഖേല ചാദര്‍ ധരിച്ചു.

പലയിടങ്ങളിലും ഒരു തവണ ചുറ്റി സ്ത്രീകള്‍ സാരിയുടത്തപ്പോള്‍ കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, 6 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടും മൂന്നും തവണ ചുറ്റിയാണ് സ്ത്രീകള്‍ സാരിയുടുത്തത്. എന്നാല്‍ അപ്പോഴും ബ്ലൗസ് ഭൂജാതയായിരുന്നില്ല. പുരാതന ചരിത്രത്തിലും മധ്യകാല ഇന്ത്യാ ചരിത്രത്തിലും ബ്ലൗസിന് യാതൊരു സ്ഥാനവുമില്ല. കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മുലക്കച്ച കെട്ടിയിരുന്നു. ബിസിഇ 600നും 400നുമിടയില്‍ കേരളത്തില്‍ എഴുതപ്പെട്ട ‘സ്ത്രീകളുടെ മതപരമായ പദവിയെയും ഉത്തരവാദിത്വത്തെയും കുറിച്ചുള്ള നിര്‍ദേശങ്ങള്‍’ എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ സ്ത്രീകളുടെ വസ്ത്രവിധാനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഉന്നത ജാതിയില്‍പ്പെട്ട വിവാഹിതരായ സ്ത്രീകള്‍ ബോഡീസ് ധരിക്കണമെന്നും മധ്യവര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബോഡീസിന് പകരം സാരിത്തലപ്പ് കൊണ്ട് മാറ് മറയ്ക്കണമെന്നും താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മാറ് മറയ്ക്കാനേ പാടില്ലെന്നുമാണ് ഈ ഗ്രന്ഥത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തുന്നതുവരെ തിരുവിതാംകൂറില്‍ ഈ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നതായി കാണാം.

ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യക്കാരുടെ വസ്ത്രധാരണത്തില്‍ കാര്യമായ മാറ്റം വന്നു. യുറോപ്പുകാരുടെ ബ്ലൗസും പെറ്റിക്കോട്ടും സാരിയോട് കൂട്ടുകൂടി.
കോളനിവാഴ്ചക്കാലത്ത് ബംഗാളില്‍ സ്ത്രീകള്‍ ധരിച്ചുകൊണ്ടിരുന്ന സാരി, നേര്‍ത്ത ലോലമായ മസ്ലിന്‍ തുണികൊണ്ടുള്ളതായിരുന്നു. അടിവസ്ത്രങ്ങള്‍ ധരിക്കാതെയായിരുന്നു ഈ സാരി സ്ത്രീകള്‍ ധരിച്ചിരുന്നത്. ബംഗാളിലെ കാലാവസ്ഥയ്ക്കും ലിംഗവിവേചനം നിലനിന്ന സമൂഹത്തിനും അനുയോജ്യമായിരുന്നു ഈ സാരി. എന്നാല്‍ മേനിപ്രദര്‍ശനം മോശമായി കരുതിയ ബ്രിട്ടീഷുകാര്‍ ഇത് അപരിഷ്‌കൃതമായി കരുതി. അര്‍ധനഗ്നരായ ഈ ബംഗാളി സ്ത്രീകള്‍ക്ക് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ക്ലബുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നതായി പറയപ്പെടുന്നു.

ബംഗാളില്‍ സാമൂഹ്യ പരിഷ്‌കരണം വരുന്നതിന് മുമ്പ് ഉന്നത, മധ്യ ജാതിയില്‍പ്പെട്ട സ്ത്രീകളെ വീടിന് പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല. വേശ്യകളെയും കൂലിപ്പണിക്കാരായ സ്ത്രീകളെയും മാത്രമായിരുന്നു പുറത്തുകണ്ടിരുന്നത്. അതിന് ശേഷം ഭദ്രമഹിള എന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉയര്‍ന്നുവന്നു. മധ്യജാതിയില്‍പ്പെട്ട ഈ സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയവരും പൊതുകാര്യങ്ങളില്‍ പങ്കെടുക്കുന്നവരുമായിരുന്നു. ഇവരെ വേശ്യകളില്‍ നിന്നും കൂലിപ്പണിക്കാരില്‍ നിന്നും വേര്‍തിരിക്കാന്‍ ‘സംസ്‌കാരമുള്ള’ വസ്ത്രങ്ങള്‍ വേണ്ടിവന്നു. അങ്ങനെ സാരി കൂടുതല്‍ ‘സംസ്‌കാര’ സമ്പന്നയായി.
എന്നാൽ ഇപ്പോൾ പറയുന്നത് സാരി ഇറുകി കുടുതൽ ക്യാൻസർ വരും എന്നാണ് .

അത് സാരിയുടെ പ്രശ്നം അല്ല അതിന്റെ കൂടെ ധരിക്കുന്ന അടിപാവാടയാണ് കാരണം എന്നും പറയുന്നുണ്ട് സാരി ക്യാൻസർ എന്ന രോ​ഗാവസ്ഥ പോലും നിലവിലുണ്ട്.പേര് സൂചിപ്പിക്കുന്നതുപോലെ സാരി ഉടുത്തതാൽ ക്യാൻസർ ഉണ്ടാകുമെന്നല്ല ഇതിന് അർഥം. അരയ്‌ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകൾ കുറെ കാലം ഉപയോഗിക്കുകയാണെങ്കിൽ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചർമം കറുത്ത നിറമായി മാറുന്നു. ഇത് പിന്നീട് അർബുദമായി മാറും. ദോത്തി കാൻസറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്.

Latest News