Bigg Boss Malayalam Season 6: അതെ ഉമ്മവെച്ചു, അതിൽ എന്താണ് തെറ്റ്, ജാസ്മിനെ വല്ലാതെ മിസ് ചെയ്യുന്നു-ഗബ്രി

തനിക്ക് 13 തവണ പാനിക്ക് അറ്റാക്ക് വന്നിട്ടുണ്ട്. ഒരു തവണ വന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളു?

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഗബ്രി കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആയത്. പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ അറിയാന്‍ ആഗ്രഹിച്ച കാര്യം ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷന്‍ഷിപ്പിനെക്കുറിച്ചാണ്. ലവ് ട്രാക്കാണെന്നും ഇരുവരും തമ്മില്‍ പ്ലാന്‍ ചെയ്താണ് കളിച്ചതെന്നുമുള്ള തരത്തില്‍ പുറത്തുവന്നിരുന്നു.

ഗബ്രി എവിക്ട് ആയപ്പോള്‍ പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിച്ചതും അത് തന്നെയാണ്. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് ഗബ്രി മനസ് തുറന്നിരിക്കുകയാണ്. ജാസ്മിനും താനും തമ്മില്‍ ഫിസിക്കല്‍ ബൗണ്ടറി എപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും തമ്മില്‍ റൊമാന്റിക് റിലേഷന്‍ഷിപ്പ് ഇല്ലെന്നും തന്നെയാണ് ഗബ്രി പറയുന്നത്.

തനിക്ക് 13 തവണ പാനിക്ക് അറ്റാക്ക് വന്നിട്ടുണ്ട്. ഒരു തവണ വന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളു? അതേ ദിവസം 5 തവണ പാനിക്ക് അറ്റാക്ക് വന്നിട്ട് എനിക്ക് മെഡിക്കല്‍ റൂമിലേക്ക് വന്നിട്ട് എനിക്ക് മരുന്ന് തന്നിട്ടുണ്ട്. ഒരു സമയത്ത് മാനസികമായി ഒട്ടും ഓക്കെയായിരുന്നില്ല. അത് കഴിഞ്ഞ് സൈക്കളോജസ്റ്റിനെ കണ്ട് സംസാരിച്ച് കഴിഞ്ഞപ്പോഴാണ് ഒന്ന് ഓക്കെയായത്.

ഇതില്‍ ക്ലാരിറ്റി ഇല്ല എന്നാണ് ഗബ്രിയുടെ പ്രശ്‌നമെങ്കില്‍ അത് തന്നെയാണ് ഗബ്രിയുടെ ക്ലാരിറ്റി എന്ന് ഡോക്ടര്‍ തന്നെ പറഞ്ഞു. വളരെ ആകസ്മികമായാണ് ജാസ്മിനുമായി കമ്പനിയാകുന്നത്. അവിടെ ഉള്ളവര്‍ ഒരു പോയിന്റില്‍ നമുക്ക് എതിരെ നിന്നപ്പോഴാണ് ഞങ്ങള്‍ ശരിക്കും ക്ലോസ് ആയത്. ഏറ്റവും വിഷമമുള്ള സമയത്ത് ഇങ്ങനെ കൈ പിടിച്ച് നില്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍ അത് മനസിന് വലിയ ബലമാണ്. അവള്‍ കൂടി പുറത്തിറങ്ങിയതിന് ശേഷം എന്താണ് വേണ്ടതെന്ന തീരുമാനത്തിലേക്കെത്തും. അത് ഒരിക്കലും ഒരു ലവ് ട്രാക്കോ അല്ലാത്ത കാര്യങ്ങളോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ ഡീപ്പ് ആയ സ്‌നേഹം തന്നെയാണെന്നും ഗബ്രി പറയുന്നു.

‘കൈപിടിച്ച് ഇരിക്കുന്നത് തെറ്റാണോ? ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തോളത്ത് കൈയ്യിട്ട് ഇരിക്കുന്നതും കൈപിടിച്ച് ഇരിക്കുന്നതും അല്ലെങ്കില്‍ കൈ മുറുകെ പിടിക്കുന്നതും തെറ്റാണോ? ജനങ്ങളുടെ കാഴ്ച്ചപ്പാടിലും അത് തെറ്റാകുന്നത് എങ്ങനെയാണ്? ഒരു ഫിസിക്കല്‍ ബൗണ്ടറി ഉണ്ട്. ആ ബൗണ്ടറി കഴിഞ്ഞാല്‍ മാത്രമേ അതില്‍ ഒരു വള്‍ഗര്‍ എലമെന്റ് വരുന്നുള്ളു. അതുവരെ അത് വള്‍ഗര്‍ അല്ല,’ ഗബ്രി പറയുന്നു.

‘ഇതൊക്കെ സൗഹൃദത്തില്‍ എല്ലാവരും ചെയ്യുന്ന കാര്യമാണ്. നിങ്ങളാരും നിങ്ങളുടെ സുഹൃത്തുക്കളെ ഇതുവരെ കിസ്സ് ചെയ്തിട്ടില്ലാ? പെണ്‍ സുഹൃത്താണെങ്കില്‍ പോലും അതില്‍ ജെന്‍ഡര്‍ ഇല്ലെന്ന് കരുതി ഉമ്മ വെക്കില്ലേ അതില്‍ എന്താണ് തെറ്റ്? ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്ന ആളാണ്. ഒറ്റക്കാഴ്ചയില്‍ തന്നെ സൗഹൃദങ്ങള്‍ എനിക്ക് ഉണ്ടാവാറുണ്ട്. പിന്നെ അതില്‍ എത്രത്തോളം അവര്‍ തമ്മില്‍ സാമ്യം ഉണ്ടെന്നതാണ് നോക്കേണ്ടത്. ജാസ്മിന്റെയും എന്റെയും ചിന്താഗതിക്ക് വളരെ സാമ്യമുണ്ട്’.

ഞങ്ങളുടെ നോമിനേഷന്‍ ചെയ്യുന്ന രീതി പോലും സിമിലര്‍ ആയിരിക്കും. പ്ലാന്‍ ചെയ്യാനാണെങ്കില്‍ തന്നെ അതിനകത്ത് വെച്ചല്ലേ പ്ലാന്‍ ചെയ്യാന്‍ പറ്റുകയുള്ളു. ഓഡീഷന്‍ സമയത്ത് ഞാന്‍ അത് കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ലിവിംഗ് റൂമില്‍ ജാസ്മിന്‍ ഇരിക്കുന്നുണ്ടായിരുന്നു. അല്ലാതെ ആ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ നിന്ന് കാണുമ്പോള്‍ ഞാന്‍ എങ്ങനെ ഗെയിം പ്ലാന്‍ ചെയ്യാനാണെന്നും ഗബ്രി ചോദിക്കുന്നു.

ഒരുമിച്ചായിട്ട് 43 വര്‍ഷമായി, ആദ്യമായിട്ടാണിങ്ങനെ; അറിയാതെ സംഭവിച്ചതാണ്; സുജാതയും മോഹനും
‘ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ജാസ്മിനെ തന്നെയാണ്. സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും കുടുംബം ആണെങ്കിലും അതിലൊക്കെ കയറ്റവും ഇറക്കവും ഉണ്ടാകും. അത് വളരെ ബേസിക് ആയിട്ടുള്ള കാര്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ ലൈഫ് സ്റ്റോറിയില്‍ പറഞ്ഞപോലെ സങ്കടവും സന്തോഷവും ബാലന്‍സ് ചെയ്ത് പോവുന്നതിലാണ് ലൈഫ്.

അതുകൊണ്ട് തന്നെ ജാസ്മിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സങ്കടം ഉണ്ടാകും. പക്ഷെ സന്തോഷങ്ങള്‍ ഇല്ലെന്ന് പറയാന്‍ പറ്റുമോ?എപ്പോള്‍ ഭക്ഷണം കഴിക്കുമ്പോഴും ജാസ്മിന്‍ എനിക്ക് വേണ്ടെന്ന് പറഞ്ഞാലും ഒരു ഉരുള എനിക്ക് അവള്‍ വായില്‍ വെച്ച് തരുമായിരുന്നു. ഇപ്പോഴാണ് അതിന്റെ വില മനസിലാകുന്നത്. അവിടെ നില്‍ക്കുമ്പോള്‍ ഇതൊന്നും നമ്മള്‍ ചിന്തിക്കില്ല’

ജാസ്മിന്‍ വിന്നറാകണമെന്നാണ് ആഗ്രഹിക്കുന്നത്. ജാസ്മിന്‍ നല്ല പ്ലെയര്‍ ആണ്. നാളത്തെ എപിസോഡ് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും പെട്ടെന്ന് റിലേഷന്‍ഷിപ്പ് എന്താണെന്ന് പറയണമെന്ന് പറഞ്ഞാല്‍ നമുക്ക് അത് പറയാന്‍ സാധിക്കണ്ടേ, നമുക്ക് തന്നെ പറയാനുള്ള ക്ലാരിറ്റി തുടക്കത്തില്‍ വരേണ്ടേ എന്നും ഗബ്രി ചോദിക്കുന്നു.