ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി സന്യാസി ആരാണ് എന്നറിയുമോ ,അദ്ദേഹം എങ്ങനെ സൂഫി വര്യൻ ആയി എന്നറിയുമോ .?ആളുകൾ ലോകം കണ്ടു തുടങ്ങുന്നതിന് മുൻപേ അദ്ദേഹം എങ്ങനെ വയനാട്ടിൽ എത്തി ,ഇത്രയും ആളും തിരക്കും ഉള്ളൊരു തീർഥാടന കേന്ദ്രം വയനാട്ടിൽ എന്തിനായിരിക്കും സ്ഥാപിച്ചത് .അത്രയും മഹാൻ ആയ വ്യക്തി എന്തിന് അവിടെ വന്ന് മരണമടഞ്ഞു .ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ സ്ഥലം ആണിത് .എന്നാൽ ബംഗാളിൽ ജനിച്ച ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യൻ എന്തിന് കേരളത്തിലെ വയനാട് വന്ന് ഇങ്ങനെ ഒരു തീർഥാടന കേന്ദ്രം എന്തിന് പണിതു .
എ.ഡി 1859-ൽ ഇന്ത്യയിലെ ബംഗാളിൽ ബൽഗാഡി എന്ന ഗ്രാമത്തിൽ ആണ് ജനിച്ചത് . അദ്ദേഹത്തിന്‍റെ പിതാവ് ദൈവശാസ്ത്രത്തിലും ആത്മീയതയിലും പണ്ഡിതനായിരുന്നു എന്ന് മാത്രമല്ല ഒരു രസവാദ വിദഗ്ധൻ കൂടി ആയിരുന്നു .എന്നാൽ അദ്ദേഹം അബ്ദുൽ ബാരിയുടെ ആറാം വയസ്സിൽ മറിച്ചു പിന്നീട് മാതാവായിരുന്നു അദ്ദേഹത്തെ വളർത്തിയത് .അമ്മയ്ക്ക് നൂൽ നോക്കുന്ന ജോലിയായിരുന്നു അത് വച്ചായിരുന്നു സൂഫിയെ വളർത്തുന്നത് .മാത്രവുമല്ല സൂഫി ഇത് മനസ്സിലാക്കി ചെറു പ്രായത്തിൽ തന്നെ അമ്മയെ സഹായിക്കുകയും ,അങ്ങേ അറ്റം സ്നേഹവും പരിഗണനയും നൽകുകയും ചെയ്തിരുന്നു .ആ കുടുംബം ഹൂഗ്ലിയിൽ നിന്ന് നൽദംഗയിലേക്ക് താമസം മാറ്റി.അവിടെ നിന്നും അവൻ കുറച്ച് കൂട്ടുകാരെ ലഭിച്ചു അവർക്ക് ഒപ്പം കളിക്കുന്നതിനിടയിൽ അവർ തേങ്ങാ മോഷ്ടിക്കാൻ സൂഫിയെ കാവൽ നിർത്തി പോയി ,തെങ്ങുകൾ നിന്നിരുന്നത് ഒരു സംശനത്തിന്റെ അടുത്തായിരുന്നു എന്നാൽ അവിടെ നിന്നും മരിച്ച ഒരാൾ എഴുന്നേറ്റു വന്ന് സൂഫിയോട് പറഞ്ഞു നീ ഇതിനായി ജനിച്ചതല്ല ,എത്രയും പെട്ടന്ന് ഇവിടെ നിന്ന് പോകൂ എന്ന് .അങ്ങനെ അവിടെ നിന്നും സൂഫി വീട്ടിലേക്ക് പോയി ,അദ്ദേഹത്തിനെ പഠിക്കാൻ ഒരു സ്കൂളിൽ ചേർത്തുവെങ്കിലും അത് ഇഷ്ടം അല്ലാതായ സൂഫി പഠനവും ഉപേക്ഷിച്ചു . വിവിധ ജോലികളിൽ ഏർപ്പെട്ടു. അവസാനം റെയിൽവേയിൽ നല്ല ശമ്പളത്തിൽ ഒരു ജോലി കിട്ടി. മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനും സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാനും കഴിയുന്ന ഒരു സ്ഥിതി ഉണ്ടാവുകയും ചെയ്തു ,എന്നാൽ ഒരുനാൾ സൂഫി തന്റെ പിതാവിനെ സ്വപ്നം കണ്ടു .ഈ ജോലിയിൽ അഴിമതി ഉണ്ടെന്നും അതിനാൽ ഞാൻ ഈ ജോലി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .അതോടെ സൂഫി ആ ജോലി രാജി വച്ചു.ഇത്തരമൊരു ജോലി വീണ്ടും ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹത്തിന്റെ അറബി അധ്യാപകനും ചില സുഹൃത്തുക്കളും രാജിയിൽ നിന്ന് തടയാൻ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. അദ്ദേഹം റെയിൽവേയിലെ ജോലി ഉപേക്ഷിച്ചു.
താമസിയാതെ അദ്ദേഹത്തിന് അതിസാരം പിടിപെട്ടു. അതിജീവിക്കില്ല എന്ന് ആളുകൾ കരുതാൻ മാത്രം രോഗം മൂർച്ഛിച്ചു. അപ്പോഴും തന്‍റെ പിതാവിന്‍റെ സ്വപ്നദർശനം ഉണ്ടായി. മകന് എന്തോ ഒന്ന് കഴിക്കാൻ കൊടുത്തു. അദ്ദേഹം അത് വയറു നിറയെ തിന്നു. രോഗത്തിനു ആശ്വാസവുമായി എഴുന്നേറ്റ അദ്ദേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും സുഖപ്പെട്ടു. ഇതോടെ സയ്യിദ് അബ്ദുൽ ബാരി തികച്ചും മാറിയ ഒരു വ്യക്തിയായിത്തീരുകയും തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും ആത്മീയകാര്യങ്ങൾക്കായി നീക്കിവയ്ക്കുകയുമായിരുന്നു. അങ്ങനെ അദ്ദേഹം ഒരു സൂഫി ആയി തീരുകയും ചെയ്തു . ഒപ്പം ഈ പാതയിൽ തന്നെ നയിക്കാൻ കഴിയുന്ന ഒരു ശൈഖിനെ അന്വേഷിക്കുവാനും ആരംഭിച്ചു. ഇതിനായി പല നാടുകളും സന്ദർശിച്ചു .ഒടുവിൽ അദ്ദേഹത്തിന് പണിയ വിഭാഗത്തിൽ നിന്നുള്ള ഒരു യുവാവിനെ ഉറ്റ സുഹൃത്തായി ലഭിച്ചു .ഒരുപാട് യാത്രകൾക്ക് ശേഷം അവർ വയനാട്ടിൽ എത്തിപ്പെട്ടു . അവിടെ ആയിരുന്നു ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ ഇടം. വർഷത്തിലൊരിക്കൽ ഉറൂസിനായി കാട്ടുവഴി തുറന്നാൽ പിന്നെ മനുഷ്യരുടെ ഒഴുക്കാണ് അങ്ങോട്ട്.ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന സ്ഥലമാണിത്. പട്ടാപ്പകൽ കാട്ടിടവഴികളിലൂടെ മേട വെയിൽ താണ്ടി നടത്തം. നാഗർഹോള കടുവാ സങ്കേതത്തിനകത്താണ് ഈ ദർഗ. പുഴ മുറിച്ചു കടന്ന് ഉൾക്കാട്ടിനകത്തെ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം വർഷത്തിൽ ഒരിക്കൽ മാത്രം. അന്ന് മനുഷ്യരുടെ ഒഴുക്കാണ് സൂഫി വര്യനെയും അദ്ദേഹത്തിന്‍റെ ചങ്ങാതിയെയും കാണാൻ.