ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി സന്യാസി ആരാണ് എന്നറിയുമോ ,അദ്ദേഹം എങ്ങനെ സൂഫി വര്യൻ ആയി എന്നറിയുമോ .?ആളുകൾ ലോകം കണ്ടു തുടങ്ങുന്നതിന് മുൻപേ അദ്ദേഹം എങ്ങനെ വയനാട്ടിൽ എത്തി ,ഇത്രയും ആളും തിരക്കും ഉള്ളൊരു തീർഥാടന കേന്ദ്രം വയനാട്ടിൽ എന്തിനായിരിക്കും സ്ഥാപിച്ചത് .അത്രയും മഹാൻ ആയ വ്യക്തി എന്തിന് അവിടെ വന്ന് മരണമടഞ്ഞു .ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ സ്ഥലം ആണിത് .എന്നാൽ ബംഗാളിൽ ജനിച്ച ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യൻ എന്തിന് കേരളത്തിലെ വയനാട് വന്ന് ഇങ്ങനെ ഒരു തീർഥാടന കേന്ദ്രം എന്തിന് പണിതു .
എ.ഡി 1859-ൽ ഇന്ത്യയിലെ ബംഗാളിൽ ബൽഗാഡി എന്ന ഗ്രാമത്തിൽ ആണ് ജനിച്ചത് . അദ്ദേഹത്തിന്‍റെ പിതാവ് ദൈവശാസ്ത്രത്തിലും ആത്മീയതയിലും പണ്ഡിതനായിരുന്നു എന്ന് മാത്രമല്ല ഒരു രസവാദ വിദഗ്ധൻ കൂടി ആയിരുന്നു .എന്നാൽ അദ്ദേഹം അബ്ദുൽ ബാരിയുടെ ആറാം വയസ്സിൽ മറിച്ചു പിന്നീട് മാതാവായിരുന്നു അദ്ദേഹത്തെ വളർത്തിയത് .അമ്മയ്ക്ക് നൂൽ നോക്കുന്ന ജോലിയായിരുന്നു അത് വച്ചായിരുന്നു സൂഫിയെ വളർത്തുന്നത് .മാത്രവുമല്ല സൂഫി ഇത് മനസ്സിലാക്കി ചെറു പ്രായത്തിൽ തന്നെ അമ്മയെ സഹായിക്കുകയും ,അങ്ങേ അറ്റം സ്നേഹവും പരിഗണനയും നൽകുകയും ചെയ്തിരുന്നു .ആ കുടുംബം ഹൂഗ്ലിയിൽ നിന്ന് നൽദംഗയിലേക്ക് താമസം മാറ്റി.
താമസിയാതെ അദ്ദേഹത്തിന് അതിസാരം പിടിപെട്ടു. അതിജീവിക്കില്ല എന്ന് ആളുകൾ കരുതാൻ മാത്രം രോഗം മൂർച്ഛിച്ചു. അപ്പോഴും തന്‍റെ പിതാവിന്‍റെ സ്വപ്നദർശനം ഉണ്ടായി. മകന് എന്തോ ഒന്ന് കഴിക്കാൻ കൊടുത്തു. അദ്ദേഹം അത് വയറു നിറയെ തിന്നു. രോഗത്തിനു ആശ്വാസവുമായി എഴുന്നേറ്റ അദ്ദേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും സുഖപ്പെട്ടു. ഇതോടെ സയ്യിദ് അബ്ദുൽ ബാരി തികച്ചും മാറിയ ഒരു വ്യക്തിയായിത്തീരുകയും തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും ആത്മീയകാര്യങ്ങൾക്കായി നീക്കിവയ്ക്കുകയുമായിരുന്നു. അങ്ങനെ അദ്ദേഹം ഒരു സൂഫി ആയി തീരുകയും ചെയ്തു .