ലോകം മാറുന്നതിനനുസരിച്ച് ഫാഷനും ട്രെൻഡും മാറി കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ ഫാഷൻ്റെ ഏറ്റവും അഭിമാനകരമായ ഇവൻ്റായ മെറ്റ് ഗാല ആഘോഷിക്കാൻ വേണ്ടി ഒരുങ്ങിയിരിക്കുകയാണ് .ലോകത്തിലെ തന്നെ സമ്പന്നർ ഒത്തു കൂടുന്ന ഒരു ആഘോഷം എന്ന് തന്നെ പറയാം . ഈ വർഷത്തെ മെറ്റ് ഗാല, ‘സ്ലീപ്പിംഗ് ബ്യൂട്ടീസ്: റീവേക്കനിംഗ് ഫാഷൻ’, ഒരുങ്ങി .നൂറ്റാണ്ടുകളുടെ ഫാഷൻ ലോകത്തിന് വിട നൽകി കൊണ്ടാണ് ഇത്തവണ ഇത് ഒരുങ്ങിയിരിക്കുന്നത് .പല പല ട്രെൻഡുകളും പിന്നിലാക്കി കൊണ്ട് പുതിയ ഡിസൈനും ഫാഷനും തുണിത്തരങ്ങളും ആഭരണകളും ആണ് ഇതിനായി പലരും തിരഞ്ഞെടുത്തിരിക്കുന്നത് . അലിയാഭട്ട് ആണ് ഏറ്റവും സുന്ദരിയായി വന്നിരിക്കുന്നത് ,എന്നാൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം എന്ന് വേണമെങ്കിലും പറയാം .സബ്യസാചി സാരി ധരിച്ചാണ് അലിയാഭട്ട് എത്തിയത് .പച്ച പരവതാനി വിരിച്ചിരിക്കുന്നത് പോലെ അതി മനോഹാരിയായാണ് അവർ എത്തിയത്.നിറയെ മുത്ത് പിടിപ്പിച്ച സാരിയിൽ ഒരു ദേവതയെ പോലെ ആയിരുന്നു അവർ . കഴിഞ്ഞ വർഷം കൊണ്ട് ശ്രദ്ധേയമായ ഈ മേളയിൽ മെറ്റ് ഗാല അരങ്ങേറ്റം കുറിച്ചതിന് ശേഷം, അഭിമാനകരമായ ഇവൻ്റിലെ രണ്ടാമത്തെ സാന്നിധ്യമാണ് ഇത് .അടുത്ത താരം ഇഷ അംബാനി ആയിരുന്നു .2024 ലെ മെറ്റ് ഗാലയിൽ ഇഷ അംബാനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അതിമനോഹരമായ നീളമുള്ള പൂക്കളുള്ള ഒരു പരവതാനി ആയിരുന്നു വേഷം . ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്രയുടെ കോച്ചർ സാരി ഗൗൺ ആയിരുന്നു.നിറയെ പൂക്കൾ ഉള്ള ഒരു ഗൗൺ . ഈ വർഷത്തെ “ദി ഗാർഡൻ ഓഫ് ടൈം” ഡ്രസ് കോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇഷയുടെ മെറ്റ് ഗാല ലുക്കിൻ്റെ ചിത്രങ്ങൾ അവർ പങ്കിട്ടു. നൂറുകണക്കിന് പ്രാദേശിക കരകൗശല തൊഴിലാളികൾക്കും നെയ്ത്തുകാർക്കും പിന്തുണ നൽകിക്കൊണ്ട് വിവിധ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉടനീളമുള്ള രാഹുൽ മിശ്രയുടെ വർക്ക്ഷോപ്പുകളിൽ സങ്കീർണ്ണമായ ഹാൻഡ് എംബ്രോയിഡറി ലുക്ക് രൂപകല്പന ചെയ്ത് എടുത്തതായിരുന്നു അത്. പുരാതന ഇന്ത്യൻ കലാരൂപങ്ങളായ നകാഷിയും മിനിയേച്ചർ പെയിൻ്റിംഗും ഉപയോഗിച്ച് സ്വദേശ് തയ്യാറാക്കിയ ഗൗൺ ആണ് ഇഷ ധരിച്ചത് . ‘സമയവും പ്രകൃതിയും’ എന്ന പ്രമേയത്തെ മനോഹരമായി പകർത്തിയ ഒരു മാസ്മരിക ഇഫക്റ്റ് കൊണ്ട് ആ വസ്ത്രം ഇരു വശങ്ങളിലേക്കും പറന്നു പൊങ്ങിയത് പോലെ നിന്ന് . 1979 ജൂൺ 24 ന് ജനിച്ച കലിംഗിൻ്റെ മകളാണ് ഗൗരവ് ഗുപ്ത പട്ടേൽ ഇന്ത്യൻ സംരംഭകനും മനുഷ്യസ്‌നേഹിയുമാണ്, യഥാർത്ഥത്തിൽ വഡോദര സ്വദേശിയാണ്, ചെറുപ്പത്തിൽ തന്നെ തൻ്റെ സംരംഭകത്വ അഭിലാഷങ്ങൾക്കായി യുഎസിലേക്ക് താമസം മാറിയിരുന്നു, കലിംഗിൻ്റെ വസ്ത്രധാരണത്തെ കുറിച്ച് പറയുമ്പോൾ, പിങ്ക് നിറത്തിലുള്ള വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത് . നതാഷ പൂനവല്ല: മെറ്റ് ഗാല 2024-നുള്ള നതാഷ പൂനവല്ലയുടെ വസ്ത്രം ജോൺ ഗലിയാനോ രൂപകൽപന ചെയ്‌തത് ആയിരുന്നു , വെളുത്ത സ്‌ട്രാപ്പ്‌ലെസ് ബോഡികോൺ വസ്ത്രം ധരിച്ചിരുന്നു ഷിഫോൺ ആയിരുന്നു വസ്ത്രത്തിനായി ഉപയോഗിച്ചത് , കൂട്ടത്തിൽ ഒരു വെളുത്ത തൊപ്പിയും .