ലോകം മാറുന്നതിനനുസരിച്ച് ഫാഷനും ട്രെൻഡും മാറി കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ ഫാഷൻ്റെ ഏറ്റവും അഭിമാനകരമായ ഇവൻ്റായ മെറ്റ് ഗാല ആഘോഷിക്കാൻ വേണ്ടി ഒരുങ്ങിയിരിക്കുകയാണ് .ലോകത്തിലെ തന്നെ സമ്പന്നർ ഒത്തു കൂടുന്ന ഒരു ആഘോഷം എന്ന് തന്നെ പറയാം . ഈ വർഷത്തെ മെറ്റ് ഗാല, ‘സ്ലീപ്പിംഗ് ബ്യൂട്ടീസ്: റീവേക്കനിംഗ് ഫാഷൻ’, ഒരുങ്ങി .നൂറ്റാണ്ടുകളുടെ ഫാഷൻ ലോകത്തിന് വിട നൽകി കൊണ്ടാണ് ഇത്തവണ ഇത് ഒരുങ്ങിയിരിക്കുന്നത് .പല പല ട്രെൻഡുകളും പിന്നിലാക്കി കൊണ്ട് പുതിയ ഡിസൈനും ഫാഷനും തുണിത്തരങ്ങളും ആഭരണകളും ആണ് ഇതിനായി പലരും തിരഞ്ഞെടുത്തിരിക്കുന്നത് .