മലയാള സിനിമയിലെ യുവ നടിമാരിൽ ഒരാളാണ് അനുമോള്‍. നടിയുടെ ശ്രദ്ദേയമായ സിനിമകളിൽ ഒന്നാണ് വെടിവഴിപാട്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും ഒത്തിരി പ്രതികരണങ്ങള്‍ വന്നിരുന്നു. സെക്സ് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് വെടിവഴിപാട്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ബോള്‍ഡ്നെസ്സിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോള്‍. മാറ്റിനീ ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. സിഗരറ്റ് വലിക്കുന്നതും ബൈക്ക് ഓടിക്കുന്നതുമാണ് ബോള്‍ഡ്നെസ്സ് എന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്നും നടി പറയുന്നു.
ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്സ്പീരിയന്‍സുകളുമാണ് നല്‍കുന്നത്. ഇവന് മേഘരൂപന്‍ ആണ് തന്റെ ആദ്യത്തെ മലയാളം ചിത്രം. അത് വേറെ ഒരു രീതിയില്‍ എനിക്ക് സിനിമയെ പരിചയപ്പെടുത്തി തന്നു. അതില്‍ ഉള്ളവരെല്ലാം സിനിമയില്‍ പ്രഗത്ഭരായിട്ടുള്ള, അക്കാഡമീഷ്യന്‍സ് ആയ, അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള നടന്മാരാണ്. അങ്ങനെ ഒരു സ്കൂളില്‍ നിന്നാണ് ഞാന്‍ സിനിമ തുടങ്ങുന്നതെന്ന് അനുമോള്‍ പറയുന്നു. പി ബാലചന്ദ്രനെ പോലെ ഒരു ലെജന്‍ഡിന്റെ കൂടെയാണ് കരിയര്‍ ആരംഭിച്ചത്. അത് എനിക്ക് വേറെ തന്നെ ഒരു എക്സ്പീരിയന്‍സ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്. ഫഹദ് ആയിരുന്നു അഭിനയിച്ചത്. അവരെല്ലാം സിനിമ പഠിച്ച ആള്ക്കാര് ആയിരുന്നു. അത് വേറെ തന്നെ എക്സ്പീരിയന്‍സ് ആയിരുന്നു. അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്. അതില്‍ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിന് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു.
‘നടി എന്ന നിലയില്‍ പോപുലാരിറ്റി തന്നത് വെടി വഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്നെ ആണ് എന്റെ ഫേസ്ബുക്ക് ഫോളോവേഴ്സ് ഒരു ലക്ഷത്തിന്റെ ഉള്ളില്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ 10 ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടി വഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരില്‍ ആള്ക്കാര് നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസ്സേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത്,’ അനുമോൾ പറയുന്നു. അതുപോലെ ‘ഞാന്‍’, അതുപോലെ തന്നെ ‘പറയാന്‍ ബാക്കിവെച്ചത്’ തുടങ്ങിയ ചിത്രങ്ങൡും അഭിനയിച്ചു. ഓരോ സിനിമയും ഓരോ ബ്രേക്ക് ആണ്. എനിക്ക് ഓരോ പുതിയത് തരുന്ന സിനിമയാണ്. ഉടലാഴം, പദ്മിനി തുടങ്ങി പിന്നെയും നല്ല ചിത്രങ്ങളുട ഭാഗമായി. വികെപിയുടെ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. ആ ചിത്രത്തിന് വേണ്ടി ബൈക്ക് ഓടിക്കാന്‍ പഠിച്ചു. പക്ഷെ ആ കഥാപാത്ര ബോള്‍ഡ് ആണെന്ന് താന്‍ പറയില്ല കാരണം ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോള്‍ഡ്നെസ്സ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും അനുമോള്‍ പറഞ്ഞു. സത്യത്തില്‍ സംവിധായകന് വികെ പ്രകാശ് ആണ് തന്നെ അത്തരത്തില്‍ പ്രസന്റ് ചെയ്യാന്‍ ധൈര്യം കാണിച്ചതെന്നും അനുമോള്‍ പറയുന്നു. കാരണം അതുവരെയുള്ള നാടന്‍ അപ്പിയറന്‍സിനെ പൊളിച്ച് വേറെ ഒരു രീതിയില്‍ കാണിക്കാന്‍ വി കെ പി കാണിച്ചത് ബോള്‍ഡ്നെസ്സ് ആണ്.
ഇതല്ലാതെ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, സിനിമ ഒക്കെ കാണുമ്പോള്‍, ബൈക്കോടിക്കുന്നതും മോഡേര്ണ് ഡ്രസ് ഇടുന്നതും ആള്‍ക്കാരുമായി തര്‍ക്കിക്കുന്നതും ഇങ്ങനത്തെ കുട്ടികളെ ഒക്കെ ഭയങ്കര ബോള്‍ഡ് കുട്ടികള്‍ ആയിട്ട് പറയും. സാരി ഉടുത്ത് പൊട്ടും കുറിയും ഒക്കെ തൊട്ടിട്ടും ബോള്‍ഡ് ആയ സ്ത്രീകള്‍ ഉണ്ട്. ഞാന്‍ ഇമോഷണല്‍ ആയിട്ട് ഇരുന്നാലും ഞാന്‍ ബോള്‍ഡ് ആണ്. കാരണം ഞാന്‍ സെന്‍സിറ്റീവ് ആയി ഇരുന്നാലും ഒരു സ്ഥലത്ത് എങ്ങനെ റിയാക്ട് ചെയ്യണമോ ആ സ്ഥലത്ത് പ്രാക്ടിക്കലി റിയാക്ട് ചെയ്യാന്‍ പറ്റാറുണ്ട്. അതൊക്കെയാണ് ഒരു ബോള്‍ഡ്നെസ്. നമ്മളെല്ലാവരും ബോള്‍ഡ് ആണ്. അവസ്ഥകള്‍ വരുമ്പോള്‍ നമ്മള് എല്ലാവരും അതിജീവിക്കും. എപ്പോഴും എന്നെ വീട്ടുകാര്‍ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാനും ഇതൊന്നും അറിയില്ല. പക്ഷെ ചെറുപ്പത്തിലെ വണ്ടി ഓടിക്കേണ്ടി വന്നു, അമ്മയെ നോക്കേണ്ടി വന്നു, ഇതിനെ ഒക്കെയാണ് ആള്ക്കാര് ബോള്‍ഡ്നെസ്സ് എന്ന് പറയുക. അത് എന്റെ അവസ്ഥയില്‍ വന്ന് പോയതാണെന്നും നടി പറയുന്നു.