തമിഴിലും മലയാളത്തിലുമൊക്കെ നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തി. സൂര്യയുടെ സഹോദരന്‍ എന്ന പേരിലല്ല, അഭിനയത്തിന്റെ കാര്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ കൂടിയാണ് കാര്‍ത്തി. നടനായിട്ടില്ല കാര്‍ത്തി സിനിമയിലേക്കെത്തിയത് മണിരത്‌നത്തിന്റെ അസോസിയേറ്റ് ആയാണ് ആദ്യം സിനിമയിലേക്കെത്തുന്നത്. എന്നാല്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഇരിക്കുന്ന കാലത്ത് തന്നെ കാര്‍ത്തിക്ക് അഭിനയിക്കാനുള്ള ഓഫറുകളും വന്നിരുന്നു. കാര്‍ത്തിയുടെ പിതാവായ ശിവകുമാര്‍ ആണ് കാര്‍ത്തിയോട് അഭിനയിക്കാന്‍ പറഞ്ഞത്. ഡയറക്ഷന്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാമെന്നും എന്നാല്‍ അഭിനയം അങ്ങനെയല്ലെന്നുമാണ് ശിവകുമാര്‍ മകനോട് പറഞ്ഞത്. അങ്ങനെയാണ് കാര്‍ത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെയാണ് കാര്‍ത്തി ആദ്യമായി അഭിനയിക്കുന്നത്. പ്രിയാമണിയായിരുന്നു പരുത്തിവീരനിലെ നായിക. ആദ്യ ചിത്രമായ പരുത്തി വീരന്‍ തന്നെ വലിയ ബ്രേക്ക് ആണ് കാര്‍ത്തിക്ക് നല്‍കിയത്. തുടര്‍ന്ന് സെല്‍വരാഘവന്റെ ആയിരത്തില്‍ ഒരുവന്‍, പൈയ്യ തുടങ്ങി കരിയറില്‍ വലിയ ബ്രേക്കുകളാണ് നടന് ലഭിച്ചത്.
തുടര്‍ന്ന് അലക്‌സ് പാണ്ഡ്യന്‍, നാന്‍ മഹാനല്ലൈ തുടങ്ങിയ ചിത്രങ്ങളിലെല്ലാം റൊമാന്റിക് ഹീറോയായി കാര്‍ത്തി തിളങ്ങിയിരുന്നു. കാര്‍ത്തിയുടെ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ്. ചിത്രത്തില്‍ വന്തിയതേവന്‍ എന്ന വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചത്. കാര്‍ത്തിയുടെ നായികയായി എത്തിയത് തൃഷയാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഇരുവരും തമ്മിലുള്ള റൊമാന്റിക് സീനുകളും വളരെ ആസ്വാദ്യകരമായിരുന്നു. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിന് പിന്നാലെ കാര്‍ത്തിയുടെ കുടുംബത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് നടനും നിരൂപകനുമായ ബയില്‍വന്‍ രംഗനാഥന്‍. പൊന്നിയിന്‍ സെല്‍വനിലെ കാര്‍ത്തിയുടെയും തൃഷയുടെയും കെമിസ്ട്രി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇത് കാരണം കാര്‍ത്തിയുടെ ഭാര്യ തനിക്ക് റൊമാന്റിക് സീനുകളില്ലാത്ത സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലേ എന്നാണ് കാര്‍ത്തിയോട് ചോദിച്ചതെന്നാണ് ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞത്. നിങ്ങളുടെ സഹോദരന്‍ സൂര്യയ്ക്ക് അത്തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കാമല്ലോ എന്നും നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് അത് പറ്റാത്തതെന്നുമാണ് ഭാര്യ കാര്‍ത്തിയോട് ചോദിച്ചത്.
തൃഷയ്‌ക്കൊപ്പമുള്ള റൊമാന്റിക് സീനുകള്‍ കണ്ട് അസൂയ തോന്നിയിട്ടാണ് രഞ്ജിനി കാര്‍ത്തിയ്ക്ക് സ്വസ്ഥത കൊടുക്കാതെ പരാതിപ്പെട്ടതെന്നും രംഗനാഥന്‍ പറയുന്നു. പല നടന്‍മാരുടെയും ഭാര്യമാര്‍ക്ക് മറ്റു നടിമാരുമായി ഒരു ബന്ധമുണ്ടായിരിക്കും. കാരണം നടന്മാര്‍ക്ക് നായികമാരുമായി ചുംബന രംഗങ്ങളിലും പുണരുന്ന രംഗങ്ങളിലും ഒക്കെ അഭിനയിക്കേണ്ടി വരും. ഇത്തരം രംഗങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ അഭിനയിക്കുമ്പോള്‍ ഭാര്യമാര്‍ക്ക് ശക്തമായ മനസ് വേണമെന്നും ബയില്‍വന്‍ രംഗനാഥന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും താന്‍ ഊഹിച്ച് പറയുന്നതല്ലെന്നും കാര്‍ത്തി തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ പറയുന്നതാണെന്നും ബയില്‍വന്‍ രംഗനാഥന്‍ പറയുന്നുണ്ട്. രഞ്ജിനി ചിന്നസ്വാമിയാണ് കാര്‍ത്തിയുടെ ഭാര്യ. ഇരുവരും 2011ലാണ് വിവാഹിതരയാത്. ജപ്പാന്‍ എന്ന ചിത്രത്തിമാണ് കാര്‍ത്തിയുടെ അവസാനം റിലീസ് ആയ ചിത്രം. ജപ്പാന്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം കൈവരിച്ചിട്ടില്ല.