15 വയസില്‍ ഒളിച്ചോട്ടം, രണ്ട് വിവാഹം! സ്‌ക്രീനിലെ പാര്‍വ്വതിക്ക് സംഭവിച്ചത് !!

സിനിമാക്കഥയെ വെല്ലുന്നൊരു ജീവിത കഥ പറയാനുള്ള നടിയാണ് പൂജ ബാനര്‍ജി. ഒരുകാലത്ത് ടെലിവിഷന്‍ രംഗത്തെ മിന്നും താരമായിരുന്നു പൂജ. പിന്നീടൊരു ഇടവേളയെടുത്ത താരം അതിശക്തമായി തിരികെ വന്നു. ദേവോം കെ ദേവ് മഹാദേവ് എന്ന് പരമ്പരയില്‍ പാര്‍വ്വതിയായി എത്തിയാണ് പൂജ ബാനര്‍ജി താരമായി മാറുന്നത്. ജീവിതത്തില്‍ ധാരാളം വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട് പൂജയ്ക്ക്. വീട്ടില്‍ നിന്നും ഒളിച്ചോടേണ്ടി വന്നിട്ടുണ്ട് പൂജയ്ക്ക്. അതും തന്റെ പതിനഞ്ചാം വയസില്‍. രണ്ട് തവണ വിവാഹിതയായിട്ടുമുണ്ട് പൂജ. ഒരു അഭിമുഖത്തില്‍ തന്റെ ജീവിതയാത്രയെക്കുറിച്ച് പൂജ തുറന്നു പറയുകയുണ്ടായി.

തന്റെ കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് പൂജ വീട്ടില്‍ നിന്നും ഒളിച്ചോടുന്നത്. അന്ന് പൂജയ്ക്ക് പ്രായം 15. അരുണോയ് ചക്രവര്‍ത്തിയായിരുന്നു പൂജയുടെ കാമുകന്‍. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു.2004ല്‍ പൂജയും അരുണോയും വിവാഹിതരായി. എന്നാല്‍ അധികം വൈകാതെ ആ ജീവിതത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങി. ഇതേ തുടര്‍ന്ന് 2013 ല്‍ ഇറുവരും ഇരുവരും പിരിയാന്‍ തീരുമാനിച്ചു. വിവാഹ ബന്ധം അവസാനിച്ചതോടെ പൂജ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആരംഭിച്ചു. ഈ സമയത്താണ് പൂജയെ തേടി പാര്‍വ്വതിയുടെ വേഷമെത്തുന്നത്. പരമ്പരയും പൂജയുട പ്രകടനവും കയ്യടി നേടിയതോടെ കരിയറില്‍ അവര്‍ കുതിച്ചുയര്‍ന്നു.

പിന്നീട് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത പൂജ തിരികെ വരുന്നത് 2022ലാണ്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ അനുപമയുടെ പ്രീക്വല്‍ ആയ അനുപമ നമസ്‌തെ യുസ്എയിലൂടെയായിരുന്നു തിരിച്ചുവരവ്. പരമ്പരയില്‍ റിതിക എന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിച്ചത്. ഇതിനിടെ പൂജയുടെ വ്യക്തിജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഇക്കാലത്താണ് പൂജ നടന്‍ കുണാല്‍ വര്‍മയുമായി സൗഹൃദത്തിലാകുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലുമായി.

2021ലാണ് കുണാലും പൂജയും വിവാഹിതരാകുന്നത്. ഗോവയില്‍ വച്ചായിരുന്നു താരവിവാഹം നടന്നത്. അടുത്ത വര്‍ഷം തന്നെ ഇരുവരും മാതാപിതാക്കളുമായി മാറി. കുഞ്ഞുണ്ടായ ശേഷം ഇരുവരും കോര്‍ട്ട് മാര്യേജും നടത്തി. ബാംഗാളി ആചാരങ്ങള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്. ”ഞങ്ങള്‍ ബംഗാളി ആചാരം അനുസരിച്ചാണ് വിവാഹിതരായത്. ഞങ്ങള്‍ വിവാഹിതരും ഒരു കുഞ്ഞിന്റെ മാതാപിതാക്കളുമാണ്. എങ്കിലും വീണ്ടും വിവാഹിതരാകുന്നത് പ്രത്യേക ഫീലിംഗാണ്. ഞങ്ങളുടെ ബന്ധത്തിനൊരു ഫ്രഷ്‌നെസ് കൊണ്ടു വരാന്‍ സാധിച്ചു” എന്നാണ് വിവാഹ ശേഷം പൂജ പറഞ്ഞത്.