കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്കൂള്‍ സെന്ററുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ബുധനാഴ്ച (മേയ് 8) അവസാനിക്കും. എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ മേയ് 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും.
മേയ് 10 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481 2733595, ഇ-മെയില്‍:cat@mgu.ac.in എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.