ഞങ്ങൾ എച്ചില്‍ തിന്നു ജീവിക്കുന്നവരല്ല! അഖിൽ മാരാർക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാർ

ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങളും വർത്തകളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ സീസണിലെ വിന്നറായ അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങൾ ഇത്തരത്തിൽ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ വളരെ മോശമായ രീതിയില്‍ താരങ്ങളെ കുറിച്ച് പ്രതികരിക്കുകയും ചെയ്ത അഖിലിന്റെ പ്രവൃത്തിയ്ക്ക് വ്യാപകമ വിമര്‍ശനം ലഭിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ആറാം സീസണിലെ ബിഗ് ബോസ് മത്സരാര്‍ഥിയായ ജാന്‍മണി ദാസിനെതിരെ അഖില്‍ പറഞ്ഞ കമന്റുകളായിരുന്നു. താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവള്‍ എന്ന രീതിയില്‍ വളരെ മോശമായ രീതിയിലാണ് അഖില്‍ ജാന്‍മണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് നിരവധി ആളുകള്‍ വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധേയായ രഞ്ജു രഞ്ജിമാറുടെ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ രഞ്ജു പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖില്‍ മാരാരുടെ പ്രസ്താവനയ്ക്ക് എതിരായി രഞ്ജു സംസാരിച്ചിരിക്കുന്നത്. ‘അഖില്‍ മാരാര്‍ ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവര്‍ അല്ല. കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്. കിട്ടിയ ട്രോഫിയുടെ വില മനസ്സിലാക്കൂ. എന്തും പറയാം എന്ന ഒരു വിചാരം വേണ്ട. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അടിസ്ഥാന രഹിതമാകരുത്’.. എന്നാണ് വീഡിയോയ്ക്ക് രഞ്ജു നല്‍കിയ ക്യാപ്ഷന്‍.

അഖില്‍ മാരാര്‍ക്ക് ഞാന്‍ പേഴ്‌സണലായിട്ടൊരു മെസേജ് അയച്ചിരുന്നു. അത് കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഞാനുള്‍പ്പെടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇതുപോലെ വെയിലത്തും മഴയത്തും കാറ്റത്തുമൊക്കെ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് ഒപ്പി തന്നെയാണ് ജീവിക്കുന്നത്. ഒരു തൊഴിലിനെയാണ് നിങ്ങള്‍ അടിച്ചമര്‍ത്തി ആക്ഷേപിച്ചിരിക്കുന്നത്. താങ്കളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്’.. എന്നും രഞ്ജു പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ജാന്‍മണിയുടെ ഒരു വീഡിയോയുടെ താഴെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റുമായി അഖില്‍ മാരാര്‍ എത്തിയത്.

വീഡിയോ വന്നതില്‍ വളരെ സന്തോഷം. പിന്നെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കാന്‍ ഞാന്‍ ദാസ് അല്ല, അയ്യോ പറഞ്ഞത് പോലെ ജാന്‍മാണി ആരാണ്, ബിസിനസ് ക്ലാസ് ആണല്ലോ. സിനിമ സെറ്റില്‍ ചെന്നാല്‍ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നില്‍ക്കാനുള്ള യോഗ്യത ഉണ്ടോ? വല്ലവളും പറയുന്നത് കേട്ട് തുള്ളാന്‍ നിക്കരുത്. നീ കാരണം കേരളത്തില്‍ അപമാനിക്കപ്പെട്ടത് ട്രാന്‍സ് കമ്മ്യൂണിറ്റി കൂടിയാണ്. ആര്‍ട്ടിസ്റ്റുകളുടെ എച്ചില്‍ തിന്ന് ജീവിക്കുന്നവളുടെ ക്ലാസ് കൊണ്ട് എന്റെയടുത്ത് വന്നാല്‍ തപ്പി തടഞ്ഞ് പറയുന്ന മലയാളം പോലും പിന്നെ വായില്‍ നിന്നും വരില്ല’, എന്നായിരുന്നു അഖില്‍ മാരാര്‍ കമന്റിലൂടെ പറഞ്ഞത്. ഇത് വലിയ രീതിയിലാണ് വിവാദങ്ങള്‍ക്ക് കാരണമായത്.