തൃശൂർ: തൃശ്ശൂർ പീച്ചി ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി യഹിയ(25) യെയാണ് വൈകീട്ടോടെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
വൈകുന്നേരം ആറുമണിയോടെയാണ് യഹിയയും സുഹൃത്തുക്കളും ഡാമിൽ കുളിക്കാനിറങ്ങിയത്. പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺ ഷിപ്പിനെത്തിയതാണ് ഇവർ. യഹിയക്കായി പോലീസും നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ തുടരുകയാണ്.