കാവ്യയ്ക്ക് എന്റെ സ്വഭാവം ഇഷ്ട്ടമല്ല ; ഭക്ഷണം ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടാണ് : ദിലീപ്

പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളിൽ ഇടം പിടിച്ചിട്ടുള്ളവരാണ് കാവ്യമാധവനും ദിലീപും. ഇപ്പോള്‍ വീണ്ടും സജീവമായി സിനിമകള്‍ ചെയ്യുന്ന ദിലീപ് അവസാനം ചെയ്തത് പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ്. വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ തന്റെ ചിത്രത്തിനെ പലരും മനപൂര്‍വ്വം ഡീഗ്രേഡ് ചെയ്യുകയാണ് എന്നാണ് ദിലീപ് തന്നെ പറഞ്ഞത്. നേരത്തെ മഞ്ജു വാര്യരുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ദിലീപ് അടുത്ത വര്‍ഷം കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ജോഡികളായി ഒത്തിരി സിനിമകളില്‍ വേഷമിട്ട കാവ്യയും ദിലീപും ജീവിതത്തിലും ഒന്നിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ഇരുവരും.

അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാളിപോയ ഭക്ഷണത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു. ഇപ്പോള്‍ ദിലീപ് പറയുന്ന ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. തനിക്ക് കാവ്യ ഉണ്ടാക്കുന്ന ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് ഇഷ്ടമെന്നും ദിലീപ് പറയുന്നു.’താന്‍ അവസാനമായി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചത് രണ്ടാഴ്ച മുമ്പാണ്. കളമശ്ശേരിയിലെ തട്ടുകടയില്‍ നിന്ന് ഓം ലെറ്റ് കഴിച്ചു. കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ചിക്കന്‍ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ്. ഒരിക്കല്‍ അവളുണ്ടാക്കിയിട്ട് പാളിപ്പോയത് പൊങ്കല്‍ ആണ്. അതിന് ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഉപ്പ് കൂടുതലായിരുന്നു. അത് പിന്നെ ഞാന്‍ കഴിച്ചു. ഇല്ലെങ്കില്‍ നാളെ ഈ പൊങ്കല്‍ കിട്ടില്ല. അതൊക്കെ കഴിഞ്ഞ് കുറച്ച് ഉപ്പ് കുറയ്ക്കാമല്ലേ എന്ന് പറഞ്ഞു,’ ദിലീപ് പറഞ്ഞു.

കാവ്യ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ഭക്ഷണവും ഉണ്ടാക്കും. പണ്ട് അങ്ങനെ ഒന്നുമില്ല. അന്ന് ചായയും മറ്റും ഒക്കെയേ ഉണ്ടാക്കുകയുള്ളു. ഇതുവരെ ഉണ്ടാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് എല്ലാം പഠിച്ചത്. കൊവിഡ് കാലത്ത് ഞങ്ങള്‍ ആരും പുറത്ത് പോയിട്ടില്ല. കുടുംബം മൊത്തം വീട്ടിലുണ്ട്. പത്ത്- പതിനൊന്ന് പേര്‍ വീട്ടില്‍ ഉണ്ട്. ആരുടെയോ പിറന്നാള്‍ ദിവസം അത്രയും പേര്‍ക്ക് അവള്‍ ഒറ്റയ്ക്ക് സദ്യ ഉണ്ടാക്കി എന്നും ദിലീപ് പറഞ്ഞു. നമ്മള്‍ എല്ലാവരോടും നന്നായി പെരുമാറുന്നു എന്നുള്ളതാണ് തന്നില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാന്‍ പൊതുവെ മടിയനാണ്. കൃത്യതയില്ലാത്ത ആളാണ്. അത്തരം കാര്യങ്ങള്‍ ഒക്കെയാണ് കാവ്യയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം. പണ്ട് തന്നെ സ്‌കൂളില്‍ കോവാലാ എന്നൊക്കെയായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ദില്‍ ദിലു എന്നൊക്കെയാണ് പലരും വിളിക്കുന്നത് എന്നും ദിലീപ് പറഞ്ഞു. 2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്. 1998ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് 2015ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്.