എന്താണ് അക്ഷയതൃതിയ ,എന്താണെന്ന് അറിയില്ലെങ്കിലും ഒരു തരി എങ്കിലും സ്വർണം വാങ്ങണം .വാങ്ങിയതിന് ശേഷം അത് ബാഗിൽ ആക്കി ഒരു വർഷത്തെ മുഴുവൻ ഐശ്വര്യവും കൊണ്ട് വീട്ടിലേക്ക് കേറി ചെല്ലാൻ ഉണ്ട്.കൊല്ലം അല്ലെ സ്വർണം വാങ്ങിയാൽ ഈ പറയുന്ന ഭാഗ്യം വരുമോ ഇതിന് പിന്നിലെ കഥ അറിയണ്ടേ .?
അക്ഷയതൃതീയ അക്ഷയ തൃതീയ , ആക്തി അല്ലെങ്കിൽ അഖ തീജ് എന്നും അറിയപ്പെടുന്നു, ഇത് ജൈന , ഹിന്ദു വാർഷിക വസന്തോത്സവമാണ്.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് പൊലിയ്ക്കുമെന്നും ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വര്‍ണക്കച്ചവടക്കാര്‍ ഈ ദിവസത്തെ ഒരു സ്വര്‍ണം വാങ്ങല്‍ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു മുന്നില്‍ കാണുന്ന അതേ ക്യൂ ആഭരണ ശാലകള്‍ക്ക് മുന്നിലും കാണുന്ന അപൂര്‍വ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും.എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം.
എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു.ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു.
അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നാണ് കരുതുന്നത്. ഈ ദിനത്തിൽ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കാം. ഹൈന്ദവ വിശ്വാസ പ്രകാരം ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിൽ എത്തിയ ദിനമാണ് അക്ഷയതൃതീയ എന്നാണ് ചിലർ പറയുന്നത് . അന്ന് ചെയ്യുന്ന കർമ്മങ്ങൾ നശിക്കാത്തവയാണെന്നാണ് വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നത്.
വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട്. ഈ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യുക. ഇതോടൊപ്പം ധാര്‍മികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് ശരീരം കൊണ്ടുള്ള ദാനമാണ്.
കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നീ രീതിയില്‍ കുലദേവതയ്ക്ക് മനസ് അര്‍പ്പിക്കുക. എന്നാൽ ഇതിനൊക്കെ പിന്നിൽ ഇത് ഒരു കച്ചവട തന്ത്രം ആണെന്ന് കൂടി പറയാം ആദ്യം പറഞ്ഞത് പോലെ സർവ്വ ഭാഗ്യവും സ്വന്തമാക്കാനുള്ള ദിനം ആണെങ്കിൽ കച്ചവടക്കാർക്ക് സർവ്വ സ്വർണ്ണവും വിറ്റഴിക്കാൻ ഉള്ളൊരു ദിനം .