Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകള്‍: പുതിയ നീക്കവുമായി ഗതാഗതവകുപ്പ്; സമരക്കാരുടെ സമ്മര്‍ദ്ദത്തില്‍ വീഴില്ലെന്ന് മന്ത്രിയും സര്‍ക്കുലര്‍ പിന്‍വലിക്കുവരെ സമരമെന്ന് സ്കുളുകളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2024, 01:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന സ്‌കൂള്‍ ഉടമകള്‍ക്കും അസോസിയേഷനുകള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് കാട്ടി പുതിയ നീക്കവുമായി സംസ്ഥാന ഗതാഗത വകുപ്പ്. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 190 കോടി വിനിയോഗിച്ച് സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ഗതാഗതവകുപ്പ്. ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ രംഗത്തെത്തി. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ പക്കലുള്ള സുരക്ഷാ ഫണ്ടില്‍ നിന്നുമാണ് പുതിയ ഗ്രൗണ്ടുകള്‍ ഒരുക്കാനുള്ള ധനവിനിയോഗം നടത്തുന്നത്. ഗതാഗത വകുപ്പിന്റെ ഒന്‍പത് ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ ഒഴികെ നിലവില്‍ 77 ഗ്രൗണ്ടുകള്‍ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളുടെ കൈവശമാണ് ഉള്ളത്. ഇക്കാരണത്താല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണ സര്‍ക്കുലര്‍ വിവാദത്തത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയിരിക്കുകയാണ്.

ആറ്റിങ്ങലിൽ ടെസ്റ്റിനു എത്തിയവരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും

ഈ സാഹചര്യത്തെ മറിക്കടക്കാന്‍വേണ്ടി സര്‍ക്കാര്‍ തീരുമാന പ്രകാരം ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിഡി ഗ്രൗണ്ടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 24 സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ഒരുക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ ജില്ലകളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ടെസ്റ്റിനായി കണ്ടെത്താന്‍ ഗതാഗത വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമികളുടെ ലഭ്യതയാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടവ്യവസ്ഥയിലോ വിലയക്കു വാങ്ങിയോ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിനെല്ലാമായി ധനം കണ്ടെത്തുന്നത് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുമാണ്.

ആറ്റിങ്ങലിൽ നിന്നും

കോടതിയെ സമീപിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍

റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുമുള്ള തുക വിനിയോഗിച്ച് ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സംയക്തസമരസമിതി ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ട്. ചട്ടലംഘനം നടത്തി ഫണ്ട് വകമാറ്റി വിനിയോഗിക്കാനുള്ള ഗതാഗതവകുപ്പിന്റെ നീക്കം തടയുമെന്ന് സമരസമതി അഭിപ്രായപ്പെട്ടു. മുഴുവന്‍ കാശുമടച്ചാണ് ടെസ്റ്റിനായി ഒരു വ്യക്തിയെ പരീക്ഷയ്ക്കായി കയറ്റുന്നത്.

നിലവില്‍ 130 കോടിയോളം രൂപ ഫീസിനത്തില്‍ ഗതാഗത വകുപ്പിന് അടച്ചിട്ടുണ്ട്. ടെസ്റ്റു നടത്താതെ വിവാദ സര്‍ക്കൂലറുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സമര ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ആദ്യ മേയ് 13ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന മാര്‍ച്ചു ധര്‍ണ്ണയും കഴിഞ്ഞിട്ടു മാത്രമെ പുതിയ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുവെന്ന് സമരസമിതി അറിയിച്ചു. അനാവശ്യ പിടിവാശികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജനവിരുദ്ധ നയമാണ് സര്‍ക്കാരും വകുപ്പും കൈക്കൊള്ളുന്നത്. വിഷയത്തില്‍ ഇടപെടാതെ ഗതാഗതമന്ത്രി വിദേശത്ത് പോയത് അപലപനീയമാണെന്നും സംയുക്ത സമരസമിതി.

ReadAlso:

CJP എന്നാല്‍ ചൈനീസ് ജനത പാര്‍ട്ടി ? കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി ? എന്നോ ആണോ ? : കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെയെന്ന് അഡ്വ: രാംകുമാര്‍

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സിബി മലയിലിന്റെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയുണ്ടോ ?: പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണം; ജോയ് കെ മാത്യു.

കേന്ദ്ര മന്ത്രി രാജിവെച്ചു പക്ഷെ, പേളീ മാണിക്കുള്ള പൊങ്കാല തുടരുന്നു: കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് പിന്നെ എന്ത് പ്രതീക്ഷിച്ചു?’ എന്ന് സോഷ്യല്‍ മീഡിയ

കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

സര്‍ക്കാര്‍ സര്‍ക്കുലറുമായി മുന്നോട്ടു തന്നെ

ഡ്രൈവിംഗ് സ്‌കൂളുകളുടെ വിരട്ടലുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാരും ഗതാഗതമന്ത്രിയും. സമ്മര്‍ദ്ദത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലപാട് പാടേ അവഗണിക്കാനാണ് വകുപ്പിന് മന്ത്രി നല്‍കിയ നിര്‍ദ്ദശം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കുലറുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിനു തയ്യാറായി വരുന്നവരെ മടക്കി വിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നിസാര കാരണങ്ങള്‍ പറഞ്ഞ് മടക്കിവിടരുത്. അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കണം. ടെസ്റ്റിനായി വണ്ടിയില്ലങ്കില്‍ അതു പുറത്തു നിന്നും വാടകയ്ക്കു എടുത്തു നല്‍കണം. എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളിലും വാഹന സൗകര്യവും പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തണമെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡ്രൈവിംഗ് ടെസ്റ്റിനായി കെഎസ്ആര്‍ടിസി കണ്ടെത്തിയത് 24യിടങ്ങളില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ പരിശോധന നടത്തും. ആനയറ, ചാത്തന്നൂര്‍, പന്തളം, എടത്വ, തേവര, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നിലമ്പൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവയാണ്. ഈ 11 സ്ഥലങ്ങളും പൂര്‍ണ്ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഈഞ്ചയ്ക്കല്‍, പാറശാല, ചടയമംഗലം, മല്ലപ്പള്ളി, മാവേലിക്കര, വടക്കഞ്ചേരി, ചിറ്റൂര്‍, എടപ്പാള്‍ എന്നിവിടങ്ങളില്‍ ചെറിയ പണികളും ആറ്റിങ്ങല്‍, ചാലക്കുടി, പൊന്നാനി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ കാര്യമായ രീതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Tags: K.B. GANESHKUMARMOTOR VEHICLE DEPARTMENTDRIVING SCHOOL ASSOCIATIONDRIVING SCHOOL STRIKE

Latest News

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies