രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ രാജേഷ് മാധവൻ, ചിത്രാ നായർ എന്നിവർ നായികാനായകന്മാരായെത്തുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ തിയറ്ററുകളിലേക്ക് എത്തുന്നു. 2024 മെയ് 16നാണ് റിലീസ്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തിട്ടപ്പെടുത്തിയത്. 100 ദിവസത്തിലധികം ചിത്രീകരണം പിന്നിട്ട ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥയെ ഇത്തരത്തിൽ മൂന്ന് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവരാണ്.
മലയാള സിനിമയിലെ ആദ്യ ‘സ്പിൻ ഓഫ്’ എന്ന വിശേഷണത്തോട എത്തുന്ന ചിത്രം 2022 ആഗസ്ത് 11ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കൊഴുമ്മൽ രാജീവ് എന്ന കഥാപാത്രമായ് കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സംഗീതത്തിനും ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി എത്തുന്ന ഈ ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾക്ക് ഡോൺ വിൻസെന്റാണ് സംഗീതം പകരുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സോണി മ്യൂസിക് വമ്പൻ തുകക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: മനു ടോമി, രാഹുൽ നായർ, ഛായാഗ്രഹണം: സബിൻ ഊരാളുക്കണ്ടി, ചിത്രസംയോജനം: ആകാശ് തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കെ മുരളീധരൻ, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, കലാസംവിധാനം: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിൻജ, ഷെറൂഖ് ഷെറീഫ് |അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിരാ ദിൽജിത്ത്.