വാഴപ്പഴം കഴിച്ചാൽ ഷുഗർ കുറയുമെന്നോ? എങ്ങനെ എന്നല്ലേ ചോദ്യം? നമ്മുടെ ചുറ്റുമുള്ള ചെറിയ ചെടി മുതൽ വലിയ മരങ്ങൾ വരെ ഔഷധ ഗുണമുള്ളവയാണ്. മിക്കവര്‍ക്കും കഴിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെങ്കദളി. നല്ല ചുവന്ന തൊലിയോടെ ഇരിക്കുന്ന ഈ കദളിപ്പഴത്തിന് മറ്റുപഴങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചിയും അതുപോലെതന്നെ, ഗുണങ്ങളും നിരവധിയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
തടി കുറയ്ക്കുവാന്‍ സഹായിക്കുന്നു
നല്ലപോലെ നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെങ്കദളി. ഇത്, നല്ല ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ തടി കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ചെങ്കദളി കഴിക്കുക എന്നത്. മാത്രമല്ല, ഇതില്‍ താരതമ്യേന കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. അതുപോലെതന്നെ, കാലറീസ് കുറവാണ്. ഇതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചെങ്കദളി കഴിച്ചാല്‍ വയര്‍ നിറഞ്ഞ അനുഭൂതി ലഭിക്കുകയും, ഇത് ദീര്‍ഘനേരത്തേയ്ക്ക് നിലനിര്‍ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുവാനുള്ള ആസക്തി കുറയുന്നു. ഇത് തടി കുറയ്ക്കുവാന്‍ സഹായിക്കുന്നു.
ശരീരത്തിലെ ഊര്‍ജത്തിന്റെ തോത് കൂട്ടുന്നു
വ്യായാമം ചെയ്യുന്നവര്‍ക്കും അതുപോലെ, അമിതമായി ക്ഷീണം അനുഭവപ്പെടുന്നവര്‍ക്കും കഴിക്കുവാന്‍ ഏറ്റവും നല്ലതാണ് ചെങ്കദളി. മറ്റു ഫലങ്ങളെ അപേക്ഷിച്ച് പ്രകൃത്യാതന്നെ മധുരത്തിന്റെ തോത് വളരെയധികം അടങ്ങിയിരിക്കുന്ന ഫലമാണ് ചെങ്കദളി. ഇത് കഴിക്കുമ്പോള്‍ കഴിക്കുന്ന ആളുടെ ശരീരത്തിലേയ്ക്ക് അന്നജത്തിന്റെ അളവ് കൂടുകയും ഇത് ആ വ്യക്തിയ്ക്ക് നല്ല ഈര്‍ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുകൊണ്ട് പ്രഭാതഭക്ഷണത്തില്‍ തീര്‍ച്ചയായും ചേര്‍ക്കുവാന്‍ സാധിക്കുന്ന ഒരു ഭക്ഷണമായും ഇതിനെ കണക്കാക്കാവുന്നതാണ്.
പ്രമേഹത്തിന്റെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു
ഇതില്‍ ദഹനത്തിന് സഹായിക്കുന്ന നിരവധി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മളുടെ ശരീരത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന പ്രമേഹത്തിന്റെ തോതിനെ നിയന്ത്രിക്കുവാന്‍ വളരെയധികം ഉപകാരപ്രദമാണ്. പ്രമേഹ രോഗികളില്‍ വരെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നുണ്ട്. നന്നായി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്ക് കണ്ണുംപൂട്ടി ഇത് കഴിക്കാവുന്നതാണ്.
രക്തസമ്മര്‍ദ്ദത്തെ കടിഞ്ഞാണ്‍ ഇടുന്നു
ചെങ്കദളിയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് തുലനാവസ്ഥയിലേയ്ക്ക് എത്തിയ്ക്കുന്നു. കൂടാതെ, ഇതില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ ഒഴുക്കിനെ നല്ലരീിയില്‍ ആക്കുന്നതിനും ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിക്കുന്നുണ്ട്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
ഈ മാറാവ്യാധികള്‍ പെരുകിയിരിക്കുന്ന ഇന്നത്തെ കാലത്ത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. നിരവധി ഫലങ്ങള്‍ നമ്മളുടെ രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്നവയുണ്ട്. അത്തരത്തില്‍ ഒന്നാണ് ചെങ്കദളി. ഇതില്‍ ധാരാളം വിറ്റമിന്‍ സി ബി6 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ഇവ വൈറ്റ് ബ്ലഡ് സെല്‍സ് ഉല്‍പാദിപ്പിക്കുകയും ഇത് രോഗപ്രതിരോധശേഷി കൂട്ടുന്ന ആന്റിബോഡിയായി വര്‍ത്തിക്കുകയും ചെയ്യുന്നു.
രക്തത്തെ ശുദ്ധീകരിക്കുന്നു
മേല്‍പറഞ്ഞപോലെ, ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റ്‌സും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹിമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരികുന്ന വിറ്റമിന്‍ ബി6 പ്രോട്ടീനെ വിഘടിപ്പിച്ച് കൂടുതല്‍ ശ്വതരക്താണുക്കള്‍ രൂപപ്പെടുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
കമന്റ് ചെയ്യൂ