Celebrities

‘സുഭാഷിന്റെ ശരീരത്തിലെ ചെളി എങ്ങനെ വന്നു’; ഗുണ കേവിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഒന്നടങ്കം നടുക്കിയ രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ സുഭാഷ് എന്ന കഥാപാത്രം ദേഹമാസകലം പരിക്കുകളുമായി, മരണത്തോടുമല്ലിട്ട് ഗുഹയില്‍ കിടക്കുന്ന രംഗം

അടുത്തകാലത്ത് മലയാളത്തിൽ കൂടുതല്‍ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കൊടൈക്കനാലിലെ ഏറെ നിഗൂഢമായ ഗുണ കെവിനെ കുറിച്ചും അവിടേക്ക് വിനോദയാത്ര പോകുന്ന സംഘം ചെന്ന് പെടുന്ന അപകടത്തെ കുറിച്ചുമാണ് ചിത്രം പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സ്വീകരിക്കപ്പെട്ട ചിത്രത്തേക്കുറിച്ച്‌ അതീവരസകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ചിദംബരം. ഗുഹയ്‌ക്കകത്തുവെച്ചുള്ള ശ്രീനാഥ് ഭാസിയുടെ രംഗങ്ങളില്‍ അദ്ദേഹത്തിനുപയോഗിസംവിധായകൻ ച്ച മേക്കപ്പിനേക്കുറിച്ചാണ് ചിദംബരം വെളിപ്പെടുത്തിയത്. ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ബിസ്ക്കറ്റ് പൊടിച്ചു ചേർത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്ബുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഒന്നടങ്കം നടുക്കിയ രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ സുഭാഷ് എന്ന കഥാപാത്രം ദേഹമാസകലം പരിക്കുകളുമായി, മരണത്തോടുമല്ലിട്ട് ഗുഹയില്‍ കിടക്കുന്ന രംഗം. ഈ രംഗത്തില്‍ ശ്രീനാഥ് ഭാസിക്ക് ഉപയോഗിച്ച്‌ പ്രോസ്തെറ്റിക് മേക്കപ്പ് അല്ല എന്നും അത് ഓറിയോ ബിസ്കറ്റ് പൊടിച്ച്‌ ദേഹത്ത് പുരട്ടിയതാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്.

 

റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേർത്തു. കൊച്ചി മഞ്ഞുമ്മലില്‍നിന്ന് 2006-ല്‍ കൊടൈക്കനാലിലേക്ക് ടൂർ പോയപ്പോള്‍ ഗുണാ കേവില്‍ വീണ സുഭാഷിനെ കുഴിയിലിറങ്ങി സിജു എന്ന സുഹൃത്ത് സാഹസികമായി രക്ഷിച്ചതാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കഥ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.