സെയ്ഫ് അലി ഖാന്റെ ദില്‍ ചാഹ്താ ഹേ എന്ന സിനിമയിലെ ഗേള്‍ ഫ്രണ്ട് ആയി വേഷമിട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് സുചിത്ര പിള്ളൈ. നടിക്കെതിരെ ഒരിക്കല്‍ കാമുകനെ തട്ടിയെടുത്തവള്‍ എന്ന വിളിപ്പേര് ഉണ്ടായതിനെക്കുറിച്ച് സുചിത്ര പിള്ളൈ തുറന്നു പറഞ്ഞിരുന്നു. തന്റെ ഇപ്പോഴത്തെ ഭര്‍ത്താവും എന്‍ജിനീയറുമായ ലാര്‍സ് ജെല്‍സെനും പ്രീതി സിന്റയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു സുചിത്ര പറഞ്ഞത്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നതിന് മുമ്ബ് ലാര്‍സ് പ്രീതി സിന്റയുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരുടെയും ബ്രേക്ക് അപ്പിന് പിന്നില്‍ താന്‍ അല്ലെന്നാണ് സുചിത്ര പറയുന്നത്. മാധ്യമങ്ങള്‍ സുചിത്രയെ കാമുകനെ തട്ടിയെടുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ കളിയാക്കിയിരുന്നു. ഇതിനെതിരെയാണ് നടി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. സുചിത്ര പറയുന്നത് അത് വേറെ തന്നെ ഒരു കഥയാണ്. താനുമായി ഒരു ബന്ധവുമില്ലാത്ത സംഭവമാണെന്നും സുചിത്ര പറഞ്ഞു.
‘ഞാനും പ്രീതിയും ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല. ഞങ്ങളെ രണ്ട് പേരെയും അറിയുന്ന സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് തമ്മില്‍ പരിചയമുണ്ടെന്ന് മാത്രം. പക്ഷെ ലാര്‍സ് പ്രീതി സിന്റയുമായി ഒരു കാലത്ത് ഡേറ്റിംഗിലായിരുന്നു. പക്ഷെ അത് എന്നെ കാണുന്നതിനും മുമ്ബ് തന്നെ ബ്രേക്ക് അപ്പ് ആയിരുന്നു. അവര്‍ക്കിടയില്‍ ഞാന്‍ വന്നിട്ടില്ല. അവര്‍ രണ്ട് വഴിക്കായത് അവരുടേതായ കാരണങ്ങള്‍ കൊണ്ടാണ്,’ സുചിത്ര പറഞ്ഞു. തന്നെ മറ്റൊരാളുടെ കാമുകനെ തട്ടിയെടുത്തവള്‍ എന്ന രീതിയില്‍ മുദ്രകുത്താന്‍ ശ്രമിക്കുന്നത് താന്‍ ഇംഗ്ലണ്ടില്‍ പോയി വന്നതിന് ശേഷമാണെന്നും സുചിത്ര പിള്ളൈ പറയുന്നു. താന്‍ അന്ന് സ്റ്റാര്‍ ടെലിവിഷനിലെ ആന്‍ഡ്ര്യൂ കോയ്‌നുമായി റിലേഷനിലായിരുന്നു. ആ സമയത്ത് ആന്‍ഡ്ര്യൂവും അവരുടെ മുന്‍ കാമുകി അചല സച്ച്‌ദേവും തമ്മില്‍ പിരിഞ്ഞ സമയമായിരുന്നു. ഇവര്‍ തമ്മില്‍ പിരിഞ്ഞതും ഞാന്‍ കാരണമല്ല. അത് കുറേ വര്‍ഷങ്ങളായി പ്രശ്‌നത്തിലായിരുന്ന റിലേഷന്‍ഷിപ്പിലായിരുന്നു എന്നും സുചിത്ര പറയുന്നു.
സുചിത്ര പിള്ളൈ ജെല്‍സണുമായി പ്രണയത്തിലായ ശേഷം 2005ലാണ് വിവാഹിതയാകുന്നത്. ഇരുവര്‍ക്കും അന്നിക ജെല്‍സണ്‍ എന്ന പേരില്‍ ഒരു മകള്‍ ഉണ്ട്. അതേസമയം പ്രീതി സിന്റ വിവാഹം കഴിച്ചത് ജീന്‍ എന്ന ഫിനാന്‍സ് അനലിസ്റ്റിനെയാണ്. ഇരുവര്‍ക്കും ജിയ, ജായ് എന്നു പേരുള്ള ഇരട്ടക്കുട്ടികളാണുള്ളത്. 2021ല്‍ സറോഗസിയിലൂടെയാണ് പ്രീതി കുഞ്ഞിനെ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ ജനിച്ച സുചിത്ര പിള്ളൈയുടെ വിദ്യാഭ്യാസ കാലം മുംബൈയിലായിരുന്നു. അവിടെ നിന്നും ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത നടി ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ നിന്ന് 1993ല്‍ ഫ്രഞ്ച് സിനിമയായ ലെ പ്രിക്‌സ് ഡ്യൂണ്‍ ഫെമ്മെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ പോലെ ഗുരു ഇന്‍ സെവന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് ഹിന്ദിയില്‍ ബസ് ഇത്‌ന ഖ്വാബ് ഹേ,ദില്‍ ചാഹ്ത ഹേ, വൈസ ഭി ഹോത്ത ഹേ പാര്‍ട്ട് 2, സട്ട, ശിവ, ഫാഷന്‍, തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തില്‍ ഒപ്പം, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.