ലോകമെമ്പാടും വിചിത്രമായ നിരവധി നിയമങ്ങളുണ്ട്. സമാനമായ രീതിയിൽ ജപ്പാനിലും ഉണ്ട് വിചിത്രമായ ഒരു നിയമം. ഇവിടെ ജാതിയും മതവും പരിഗണിക്കാതെ, വ്യക്തികൾ ഒരേ കുടുംബപ്പേര് പങ്കിടണം. ഈ നിയമം ലംഘിക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരും. വിവാഹിതരായ ദമ്പതികൾക്കാണ് ഈ നിയമം ബാധകമാവുക. വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്ക് അവരവരുടെ കുടുംബപ്പേരുകൾ ഉപയോഗിക്കാൻ ജപ്പാനില്‍ അനുവാദമില്ല. പകരം എല്ലാവരും ഒറ്റ കുടുംബപേര് സ്വീകരിക്കണമെന്നാണ് നിയമം .
2531 ആകുമ്പോഴേക്കും ജപ്പാനില്‍ സാറ്റോ ഷാന്‍ എന്ന കുടുംബപേര് ഉള്ളവർ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ പറയുന്നു. 1898 മുതൽ ഈ നിയമം ജപ്പാനിൽ പ്രാബല്യത്തിലുണ്ട്. 2015 -ൽ ജപ്പാനിലെ സുപ്രീം കോടതി ഈ നിയമം ശരിവച്ചു. ജപ്പാനിലെ മെയ്ജി കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കിയത്. ആ കാലഘട്ടത്തിൽ ജപ്പാനില്‍ പുരുഷന്മാരായിരുന്നു സാധാരണയായി കുടുംബങ്ങളെ നയിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ അധികാര പരിധിക്ക് കീഴിലേക്ക് മാറ്റുന്ന ഒരു ഫ്യൂഡൽ കുടുംബ വ്യവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്.
ജപ്പാനിലെ ജനസംഖ്യ, ഏകദേശം 125 ദശലക്ഷമാണ്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 1.5% ത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ കുടുംബപ്പേര് ‘സാറ്റോ’ (Sato) എന്നാണ്. 2022 നും 2023 നും ഇടയിൽ, സാറ്റോ എന്ന കുടുംബപ്പേരിന്‍റെ ഉപയോഗം 100 ശതമാനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2446 ആകുമ്പോഴേക്കും ജനസംഖ്യയുടെ 50 % ത്തിലധികം പേരും ഒരേ കുടുംബപ്പേര് പങ്കിടുമെന്നും 2531 ആകുമ്പോഴേക്കും ജപ്പാനിലെ മുഴുവൻ ജനങ്ങൾക്കും ഇത് സ്വീകരിക്കാമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.