Celebrities

42-ാം വയസില്‍ വിവാഹിതയാകാനൊരുങ്ങി അനുഷ്‌ക ഷെട്ടി; വരൻ പ്രഭാസോ!!

തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി. 42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്ന നടിയുടെ ജീവിതം അറിയാനുള്ള ആഗ്രഹം ഇന്നും പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്. സിങ്കം 1, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്‌കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്ക് ഏറെ കാലത്തിന് ശേഷം ബ്രേക്ക് നല്‍കിയ ചിത്രം ബാഹുബലിയായിരുന്നു. ഇടയ്ക്ക് നടി അഭിനയിച്ച സൈസ് സീറോ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അനുഷ്‌ക ശരീര ഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു. ഈ തടി കുറയ്ക്കാനും നടി നന്നായി ബുദ്ധിമുട്ടിയിരുന്നെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നടി ഏറെ ബുദ്ധിമുട്ടിയാണ് തന്റെ ഭാരം പൂര്‍വ്വ സ്ഥിതിയിലെത്തിച്ചത്. ബാഹുബലിയില്‍ അഭിനയിക്കുന്നതിനായി ശരീര ഭാരം കഷ്ടപ്പെട്ട് നടി കുറയ്ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ബാഹുബലിയിലെ പ്രഭാസിന്റെയും അനുഷ്‌കയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അനുഷ്‌കയും പ്രഭാസും ഒന്നിക്കുന്ന കാണാന്‍ കാത്തിരുന്ന ആരാധകര്‍ എ ഐ ടൂള്‍ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയമുണ്ടെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പ്രഭാസും അവിവാഹിതനാണ്. താനും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും തനിക്ക് പ്രഭാസിനെ വിളിക്കാമെന്ന് ഒരിക്കല്‍ അനുഷ്‌ക പറഞ്ഞിരുന്നു.

എന്നാല്‍ അത് സൗഹൃദത്തിനപ്പുറമൊന്നുമില്ലെന്നാണ് നടി വ്യക്തമാക്കിയത്. ഇത് തന്നെ പ്രഭാസും പലതവണ പറഞ്ഞിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന്. ഇപ്പോഴിതാ അനുഷ്‌ക ഷെട്ടി ഒരു സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രൊഡ്യൂസറെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഉടന്‍ ഉണ്ടാവുമെന്നും അനുഷ്‌കയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ മലയാള സിനിമയായ കത്തനാരില്‍ ആണ് അനുഷ്‌ക അഭിനയിക്കുന്നത്. ഇതിനിടെയാണ് വിവാഹ വാര്‍ത്തകളും പ്രചരിക്കുന്നത്. എന്തുതന്നെയായാലും നടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ച് തള്ളിയുരുന്നു. വിവാഹം സമയമാകുമ്പോള്‍ നടക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആ സമയം ആയോ എന്നും പ്രഭാസുമായി അല്ലേ അപ്പോള്‍ വിവാഹം എന്നുമൊക്കെയാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം.