Celebrities

തൃഷ വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് ഡാന്‍സ് കളിക്കും! നടന്റെ വീട്ടിലെ പാര്‍ട്ടിയെ കുറിച്ച് വെളിപ്പെടുത്തൽ

2017 ല്‍ സുചി ലീക്‌സ് എന്ന പേരിലുണ്ടായ വിവാദം ഏഴ് വര്‍ഷത്തിന് ശേഷം തിരികെ വന്നിരിക്കുകയാണ്. പിന്നണി ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട ചിത്രങ്ങളും വീഡിയോസുമാണ് വിവാദങ്ങള്‍ക്ക് കാരണം. പിന്നീട് കുറേ കാലമായി സുചിത്രയെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ് സുചിത്ര. ധനുഷ്, ഐശ്വര്യ രജിനികാന്ത്, തൃഷ, ചിമ്പു, കാര്‍ത്തിക് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗായിക ഉന്നയിച്ചത്. പുറംലോകത്തിന് അറിയാത്ത താരങ്ങളുടെ ജീവിതരീതികളെ കുറിച്ച് പറഞ്ഞ ഗായിക നടി തൃഷയെ വിടാതെ പിടിച്ചിരിക്കുകയാണ്. തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആര്‍ക്കും അറിയാത്ത ചില സംഭവങ്ങളെ പറ്റിയും സുചിത്ര പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമ മേഖലയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായി ഉണ്ടെന്നാണ് സുചിത്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍താരം കമല്‍ഹാസന്‍ നടത്തുന്ന പാര്‍ട്ടികളില്‍ പോലും പ്രമുഖ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഗായിക പറഞ്ഞു. മാത്രമല്ല ഇളയദളപതി വിജയും തൃഷയും അടുത്ത സുഹൃത്തുക്കളാണ്. എല്ലാ രണ്ടുദിവസം കൂടുമ്പോഴും വിജയുടെ വീട്ടില്‍ ചില പാര്‍ട്ടികള്‍ നടക്കാറുണ്ട്. അവിടുത്തെ മുഖ്യ സാന്നിധ്യമാണ് നടി. ഒരു പാര്‍ട്ടിയ്ക്കിടെ വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യമൊക്കെ തൃഷയ്ക്കുണ്ട്. പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്. എന്നാല്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ തൃഷയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിനംപ്രതി സുചിത്ര നടത്തി കൊണ്ടിരിക്കുന്നത്. തന്നെ കുറ്റക്കാരിയാക്കി സുചി ലീക്‌സ് എന്ന പേരില്‍ താരങ്ങളുടെ സ്വാകാര്യത വെളിച്ചത്ത് കൊണ്ട് വന്നത് തൃഷയാണെന്നാണ് ഗായികയുടെ ആരോപണം. ഇതിനെല്ലാം തുടക്കം തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക്കും നടന്‍ ധനുഷുമൊക്കെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ച് കുലുക്കുകയാണ് സുചിത്രയുടെ ആരോപണങ്ങള്‍. ധനുഷ്, ആന്‍ഡ്രിയ, തുടങ്ങി നിരവധി താരങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് അന്ന് പുറത്ത് വന്നത്. പിന്നീട് സുചിത്ര കരിയറില്‍ നിന്നും മാറ്റനിര്‍ത്തപ്പെട്ടു. വീണ്ടും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സുചിത്ര കുറച്ച് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വീണ്ടും വിവാദങ്ങള്‍ കത്തി തുടങ്ങിയത്.