Entertainment

യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളി; 3.80 കോടി രൂപയുടെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം. ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓൺറോ‍ഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടൻ മമ്മൂട്ടിയും നേരത്തെ GLS 600 എസ്‌‍യുവി സ്വന്തമാക്കിയിട്ടുണ്ട്. മെസിഡീസ് കാര്‍ ഡീലര്‍ഷിപ്പായ ബ്രിജ്‌വേ മോട്ടോര്‍സാണ് താരം പുത്തന്‍ അതിഥിയെ ഗരാജിലെത്തിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്‌വേ സമൂഹമാധ്യമങ്ങളിൽ‍ പങ്കുവച്ചിട്ടുണ്ട്.

2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തുന്നത്. ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. മെഴ്സിഡീസ് എസ്.യു.വി. നിരയിലെ അത്യാഡംബര മോഡലാണ് മെയ്ബ ജി.എൽ.എസ്.600. മെയ്ബയുടെ സിഗ്നേച്ചർ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും അത്യാഡംബര സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഇന്റീരിയറുമാണ് മെയ്ബയുടെ ഹൈലൈറ്റ്.

4-5 സീറ്റിങ്ങ് ഓപ്ഷനുകളിൽ മെയ്ബ ലഭ്യമാണ്. സ്ലൈഡ് ചെയ്യാനും ടിൽറ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സൺറൂഫ്, ആൾട്ര കംഫോർട്ടബിൾ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകൾ, പീൻ സീറ്റ് യാത്രക്കാർക്കാർ ഡിസ്പ്ലേ സ്ക്രീനുകൾ തുടങ്ങി നീളുന്നതാണ് ഇതിലെ ആഡംബരം.

4.0 ലിറ്റർ വി 8 ബൈ-ടർബോ എൻജിനാണ് മെഴ്സിഡസ് മെയ്ബാ ജി.എൽ.എസ്.600-ൽ പ്രവർത്തിക്കുന്നത്. ഇത് 549 ബി.എച്ച്.പി. പവറും 730 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. എൻജിനൊപ്പം നൽകിയിട്ടുള്ള 48 വോൾട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളിൽ 250 എൻ.എം. അധിക ടോർക്കും 21 ബി.എച്ച്.പി. പവറും നൽകും. 4.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.