തമിഴ് ഇന്‍ഡസ്ട്രിയിലെ നടീ-നടന്മാരെക്കുറിച്ച് ഗായിക സുചിത്ര തൊടുത്ത് വിട്ട കൊടുങ്കാറ്റ് ഇതുവരെ അടങ്ങിയിട്ടില്ല. തമിഴിലെ ഗായകനും നടനും സംവിധായകനുമൊക്കെയായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ ആത്മഹത്യ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ ആത്മഹത്യയെക്കുറിച്ചാണ് സുചിത്ര സംസാരിക്കുന്നത്. ‘സിനിമകളില്‍ നടനായും അഭിനയിക്കുന്ന വിജയ് ആന്റണി തന്റെ ചെറുപ്പം നിലനിര്‍ത്താന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു. ഇതോടെ അദ്ദേഹത്തെ കാണാന്‍ നല്ല ഭംഗിയുണ്ടായി. ഇത് കണ്ടപ്പോള്‍ സമാനമായ രീതിയില്‍ മകള്‍ മീരയ്ക്കും തന്റെ രൂപം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാറ്റണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം മകള്‍ വിജയ് ആന്റണിയോട് പല തവണ പറയുകയും ചെയ്തിരുന്നു,’ എന്നും സുചിത്ര പറയുന്നു.
മീര ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ, ചില രാജ്യങ്ങളുടെ പേര് പറയുകയും ഉറപ്പായും അവിടെ കൊണ്ടു പോയി സര്‍ജറി ചെയ്യാമെന്ന് പറയുകയും ചെയ്യും. എന്നാല്‍ 18 വയസു പോലും കഴിയാത്ത മീര ഇത് തന്റെ അച്ഛനായ വിജയ് ആന്റണിയോട് തുടരെ തുടരെ ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മകള്‍ ഇത് ചോദിക്കുന്നത്. എന്നാല്‍ ഇത് കേട്ട് ദേഷ്യം വന്ന വിജയ് ആന്റണി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വലിച്ചെറിയുകയും സര്‍ജറിയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് പോയെന്നുമാണ് സുചിത്ര പറയുന്നത്. വിജയ് ആന്റണിയുടെ വാക്കുകളില്‍ മനം നൊന്താണ് മീര ആത്മഹത്യ ചെയ്തത് എന്നും സുചിത്ര പറയുന്നു.
സുചിത്ര അടുത്തിടെ പറഞ്ഞ പല കാര്യങ്ങളും വളരെയധികം ഞെട്ടിക്കുന്നതാണ്. പറഞ്ഞവയെല്ലാം എത്രമാത്രം വിശ്വസനീയമാണ് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. 2017ല്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് തമിഴ് സിനിമയിലെ അഭിനേതാക്കളുള്‍പ്പെടെ വിവിധ മേഖലിയുള്ളവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ അന്ന് തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക് കുമാറും നടന്‍ ധനുഷുമാണ് എന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇവര്‍ പ്രാങ്ക് ചെയ്തത് പാളി പോയതാണെന്നും കാര്‍ത്തിക് ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കി ഇതിലൂടെ വീഡിയോകള്‍ പുറത്തുവിട്ടതെന്നും സുചിത്ര പറഞ്ഞിരുന്നു.
സുചി ലീക്‌സിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന നടീനടന്മാര്‍ ആരും തന്നെ കേസ് കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും സുചിത്ര ചോദിച്ചിരുന്നു. ഇതില്‍ വന്നതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് പുറത്തുവിട്ടതാണ്. അതുകൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തത് എന്നുമാണ് സുചിത്ര പറഞ്ഞത്. മാത്രമല്ല, കാര്‍ത്തിക്കില്‍ നിന്നും ധനുഷില്‍ നിന്നും പണം വാങ്ങി നടനും നിരൂപകനുമായ ബയില്‍വന്‍ രംഗനാഥന്‍ യൂട്യൂബ് വീഡിയോകളിലൂടെ തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു അഭിമുഖത്തില്‍ ബയില്‍വന്‍ രംഗനാഥനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സുചിത്ര രംഗത്തെത്തിയിരുന്നു.