ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിൽ സാക്ഷാൽ വിഘ്നേശ്വരന്റെ ചിത്രം പതിച്ച കറൻസികൾ കാണാം . ഇന്തോനേഷ്യയിലെ കറന്‍സിയെ റുപ്യാ എന്നാണ് പറയുക. അവിടത്തെ 20,000 ത്തിന്‍റെ നോട്ടില്‍ ആണ് ഗണപതിയുടെ ചിത്രമുള്ളത്. ഇന്തോനേഷ്യയിലെ 87.5% ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. വെറും 3% മാത്രമാണ് ഹിന്ദുമത വിശ്വാസികള്‍ . എന്നാൽ തങ്ങളുടെ സമ്പത്ത് കാത്തു സൂക്ഷിക്കുന്നത് മഹാഗണപതിയാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം .
വർഷങ്ങൾക്ക് മുൻപ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന ഭയാനകമായ രീതിയില്‍ തകർന്നിരുന്നു. തുടർന്ന് ഇവിടുത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്‍റെ പുതിയ നോട്ട് പുറത്തിറക്കിയത്.ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . അവിടത്തെ സമ്പത്ത് വ്യവസ്ഥ ശക്തമായി തുടര്‍ന്നു. അതുകാരണമാണ് അവിടത്തെ ജനങ്ങള്‍ ഗണപതിയാണ് തങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നത്.
ഗണപതി ഭഗവാന് ഒരുപാട് പൂജകളും അവര്‍ ചെയ്യാറുണ്ട്. ഇസ്ലാം മതം കൂടാതെ പ്രൊട്ടസ്റ്റന്റ്, റോമൻ കത്തോലിക്കാ, ഹിന്ദുമതം, ബുദ്ധമതം, കൺഫ്യൂഷ്യനിസം എന്നീ ആറ് മതങ്ങളാണ് ഇന്തോനേഷ്യൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. പക്ഷെ ഇസ്ലാം മതവിശ്വാസികൾ വരുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയിൽ ഹിന്ദുമതം വളരെ പ്രചാരത്തിലുണ്ടായിരുന്നതായി ചരിത്രക്കാരൻമാർ പറയുന്നു.
കൂടാതെ നിരവധി പുരാതന ക്ഷേത്രങ്ങളും രാജ്യത്തുടനീളം ഇപ്പോഴും കാണാനാകും. ഒന്നാം നൂറ്റാണ്ട് മുതൽ ഇന്തോനേഷ്യ ഹിന്ദുമതത്തിന്റെ സ്വാധീനത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ ചില വശങ്ങൾ ഇന്തോനേഷ്യൻ സംസ്‌കാരത്തെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് ഗണപതിയെ അച്ചടിച്ചുള്ള ഈ കറൻസികൾ. ഗണപതി ഭഗവാനെ ഇന്തോനേഷ്യയില്‍ വിദ്യാ, കല, ശാസ്ത്രം എന്നിവയുടെ ദൈവമായും ആരാധിക്കുന്നു.
അവിടത്തെ 20,000ത്തിന്‍റെ നോട്ടില്‍ മുന്നില്‍ ഗണപതിയുടെ ചിത്രവും പിന്നില്‍ ക്ലാസ്സ്‌റൂമിന്‍റെ ചിത്രവുമാണ് അച്ചടിച്ചിട്ടുള്ളത്. ക്ലാസ്സ്‌റൂമില്‍ അധ്യാപകനും, വിദ്യാര്‍ഥികളുമുണ്ട്. മാത്രമല്ല അവിടത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹജര്‍ ദേവന്ത്രയുടെ ചിത്രവുമുണ്ട് നോട്ടില്‍. ഇതുമാത്രമല്ല, ഇവിടത്തെ ആര്‍മിയുടെ മാസ്കോട്ട് ഹനുമാന്‍ ആണ്. ഇവിടത്തെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ അര്‍ജുനന്‍റെയും, കൃഷ്ണന്‍റെയും പ്രതിമകള്‍ ഉണ്ട്.