ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പ്രചരിച്ചത്. മോദിയായി വേഷമിടുന്നത് സത്യരാജ് ആണെന്നായിരുന്നു റിപ്പോർട്ടുകൾ. അനലിസ്റ്റ് രമേശ് ബാലയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ അത്തരം പ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുയാണ് താരം. ഇത്തരം ഒരു ചിത്രം സംബന്ധിച്ച് താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് താരം പറയുന്നത്.
“മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ എന്റെ പ്രതിമ നിര്‍മ്മിക്കും എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും” – എന്നാണ് സത്യരാജ് ചോദിക്കുന്നത്.
2019-ൽ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം റിലീസായിരുന്നു. ‘പിഎം നരേന്ദ്ര മോദി’ എന്ന പേരില്‍ എത്തിയ ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് നായകനായെത്തിയത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു.