Celebrities

ഇവർ മൂന്നു പേരും കെട്ടിയാൽ ഞാനും റെഡി; വിവാഹിതനാകാത്തതിന്റെ കാരണം പറഞ്ഞ് നടൻ വിശാൽ

തെന്നിന്ത്യയിലെ മുൻ നിര നടന്മാരിൽ ഒരാളാണ് വിശാല്‍. 46 വയസായ നടന്‍ ഇന്നും അവിവാഹിതനായി തന്നെ തുടരുകയാണ്. നടന്‍ ആദ്യമായി സിനിമയിലേക്ക് എത്തുന്നത് അസിസ്റ്റന്റ് ഡയറക്ടറായാണ്. 2004ല്‍ ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്. നടന്‍ വിശാല്‍ അടുത്തിടെ താന്‍ തന്റെ നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞ ശേഷം വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 2017ല്‍ ആരംഭിച്ച പണി കൊവിഡിന് പിന്നാലെ നിര്‍ത്തിവെച്ചിരുന്നു. അടുത്തിടെ വിശാലിന്റെ ടീം  വീണ്ടും കെട്ടിടത്തിന്റെ പണി ആരംഭിച്ചിരുന്നു. അത് മാത്രമല്ല, 2017 മുതല്‍ നടക്കുന്ന പണി ഇതുവരെ തീര്‍ന്നിട്ടില്ല. വിശാലാണ് നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി.

അടുത്തിടെ താരം പറഞ്ഞത് താന്‍ വിവാഹത്തിന് എതിരല്ല എന്നാണ്. ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ 100 ദിവസം എടുക്കും. അതുപോലെ വര്‍ഷത്തില്‍ രണ്ട് സിനിമ ചെയ്താല്‍ അതില്‍ തനിക്ക് തന്റെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ ഒന്നും കാണില്ല എന്നും നടന്‍ പറയുന്നു. അതുകൊണ്ടാണ് തനിക്ക് വിവാഹത്തിലും ഒന്നും സമയം കേന്ദ്രീകരിക്കാന്‍ സാധിക്കാത്തത് എന്നും നടന്‍ നേരത്തെ അടുത്തിടെ പറഞ്ഞിരുന്നു. ഒരു സമയത്ത് വിശാലും വരലക്ഷ്മി ശരത് കുമാറും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും ഇത് നിഷേധിച്ചു. ഇരുവരും തമ്മല്‍ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടികര്‍ സംഘം തെരഞ്ഞെടുപ്പിന്റെ സമയത്ത് വിശാല്‍ വരലക്ഷ്മിയുടെ അച്ഛനായ ശരത്കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ആ സൗഹൃദവും നിന്ന് പോയിരുന്നു.

അതേസമയം വിശാല്‍ തെലുഗു നടി അനിഷ റെഡ്ഡിയുമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞെങ്കിലും ഈ വിവാഹം നടക്കില്ലെന്ന് നടന്‍ തന്നെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടി ലക്ഷ്മി മേനോനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ വര്‍ഷമാണ് വിശാല്‍ നടി ലക്ഷ്മി മേനോനുമായി ഡേറ്റിംഗിലാണെന്നും ഉടന്‍ വിവാഹിതനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് വിശാല്‍ തന്നെ അത് വ്യക്തമാക്കി രംഗത്തെത്തി. ഇത്തരം ഫേക്ക് ന്യൂസുകളോട് താന്‍ പൊതുവില്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ താന്‍ ഇത് നിരസിക്കുകയാണെന്നും വിശാല്‍ പറഞ്ഞിരുന്നു. ഇത്തരം ഒരു സംഭവമേ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വിശാല്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് താന്‍ ഇന്‍ഡസ്ട്രിയിലെ മൂന്ന് പ്രധാനപ്പെട്ട നടന്മാരുടെ വിവാഹം കഴിഞ്ഞാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്നാണ്.

വിശാല്‍ പറഞ്ഞ ആ മൂന്ന് പേര്‍ ആരൊക്കെയാണ് എന്ന് അറിയാനുള്ള താത്പര്യത്തിലാണ് പ്രേക്ഷകരും. വിശാല്‍ പരാമര്‍ശിച്ച മൂന്നു പേരില്‍ ഒരാള്‍ നടന്‍ സിമ്പുവാണ്. 1983ല്‍ ജനിച്ച നടന്‍ സിമ്പുവിന് ഇപ്പോള്‍ 41 വയസുണ്ട്. തമിഴ് സിനിമയിലെ മുന്‍ നിര നനടന്മാരിലൊരാളായ സിമ്പു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പല നടിമാരുമായും നടന് പ്രണയമുണ്ടായിരുന്നാതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ നടി നയന്‍താരയും രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തും ഹന്‍സിക മൊട്‌വാനി വരെ ഉള്‍പ്പെടുന്നുണ്ട്. ഇടയ്ക്ക് തൃഷയുടെ പേരും സിമ്പുവുമായി ചേര്‍ത്ത് പറഞ്ഞിരുന്നു. എന്തായാലും സിമ്പുവും അവിവാഹിതനായി തുടരുകയാണ്.

വിശാല്‍ ചൂണ്ടിക്കാണിച്ച മറ്റൊരു നടന്‍ പ്രഭാസ് ആണ്. 1979ല്‍ ജനിച്ച 44 വയസുകാരനായ പ്രഭാസ് ഇതുവരെയും വിവാഹിതനല്ല. എന്നാല്‍ അടുത്തിടെ താരം പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ തന്റെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരാന്‍ പോവുകയാണെന്ന സൂചനകള്‍ തന്നിരുന്നു. എന്നിരുന്നാലും വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു മറുപടി താരം നല്‍കിയിട്ടില്ല. ഒരു സമയത്ത് പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചു.

അവസാനത്തെ പേര് നടന്‍ സല്‍മാന്‍ ഖാന്റേതാണ്. രണ്ട് വര്‍ഷം കൂടി പിന്നിടുമ്പോള്‍ 60 തികയുന്ന നടന്‍ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഐശ്വര്യ റായി അടക്കമുള്ളവരുമായി ബന്ധമുണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ഇപ്പോഴും സിംഗിളായി തുടരുന്നതിന്റെ കാരണം വ്യക്തമല്ല. എന്തായാലും ഈ മൂന്ന് പേരും വിവാഹം കഴിച്ചിട്ടേ താന്‍ കഴിക്കൂ എന്നാണ് വിശാല്‍ പറഞ്ഞിരിക്കുന്നത്.അപ്പോള്‍ വിശാലിന് കല്യാണം കഴിക്കാന്‍ പ്ലാന്‍ ഇല്ല എന്നതാണ് സത്യം എന്നാണ് ആരാധകര്‍ ഇത് കേട്ട് പറയുന്നത്.