Beauty Tips

കുടിക്കാൻ മാത്രമല്ല വിയർപ്പ് നാറ്റം അകറ്റാനും ബെസ്റ്റാണ് ചെറുനാരങ്ങ ! ഒന്ന് പരീക്ഷിച്ച് നോക്കൂ….

നമ്മിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് വിയർപ്പും ശരീര ദുർഗന്ധം തുടങ്ങി ‌അവ. എന്നാൽ തികച്ചും നാച്വറലായ രീതിയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? അതിന് ഒരു കഷ്ണം ചെറുനാരങ്ങ മാത്രം മതി. നാരങ്ങയ്ക്ക് വിയർപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീര ദുർഗന്ധം അകറ്റാനുമുള്ള കഴിവുണ്ട്.

നാരങ്ങയുടെ പകുതി കൈയിടുക്കുകളിൽ ഉരച്ചുകൊടുത്താൽ മതി. എന്നാൽ ത്വക്കിൽ മുറിവോ അലർജിയോ മറ്റോ ഉള്ളവർ ഡോക്‌ടറുടെ അനുമതിയില്ലാതെ ഇതിനുമുതിരരുത്. നാരങ്ങ പിഴിഞ്ഞ്, ആ വെള്ളത്തിൽ കുളിക്കുന്നത് അമിതമായ വിയർപ്പിനെ തടയുന്നു.ശരീര ദുർഗന്ധം അകറ്റാനുള്ള ഏറ്റവും നല്ല വഴി ശുചിത്വം തന്നെയാണ്. കൈയിടുക്കുകളിലും മറ്റും നന്നായി സോപ്പ് തേച്ച് കുളിക്കണം.