ദിലീപ് നായകനായ പവി കെയർ ടേക്കർ എന്ന സിനിമ പുറത്തിറങ്ങിയത് അടുത്തിടെ ആയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ദിലീപ് ഏറ്റവും അധികം സംസാരിച്ചത് കുടുംബത്തെ കുറിച്ച് ആയിരുന്നു. പ്രത്യേകിച്ചും മകൾ മീനാക്ഷിയെ കുറിച്ച്. നടി മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹമോചനത്തിന് ശേഷം മകൾ മീനാക്ഷി അച്ഛൻ സംരക്ഷണയിലാണുള്ളത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപ് കേസിൽ ജയിലിൽ ആയ സാഹചര്യത്തിലൊക്കെ മകൾ നന്നായി വിഷമിച്ചിട്ടുണ്ട് എന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. ഇളയ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ സന്തോഷമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ദിലീപും കാവ്യയും മീനാക്ഷിയുമെല്ലാം.
“മീനാക്ഷി എന്നോട് ഈ സിനിമ വളരെ ഹിറ്റ് ആകുമെന്ന് പറഞ്ഞിരുന്നു. എന്റെ മനസ് ഭയങ്കരമായിട്ട് പറയുന്നുണ്ട് അച്ഛാ, അത് ഹിറ്റാകുമെന്ന് എന്നായിരുന്നു അവൾ പറഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നോ എന്തേലും സങ്കടങ്ങൾ പറയുകയോ മറ്റോ ചെയ്യുമ്പോൾ മോൾ പറയും കാര്യമാക്കണ്ട അച്ഛാ എന്ന്. കാരണം മോൾ ഒക്കെ ലൈഫിൽ ഒരുപാട് ഫേസ് ചെയ്തതാ. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. അവൾ വളരെ സൈലന്റ് ആണ്. പാവം മോളാണ്. അവൾ എല്ലാം കൂൾ ആയിട്ട് കാണും.
ചെറിയ ആൾ കോമഡി ആണ്. എപ്പോഴും എന്തേലും ഒക്കെ കുസൃതി ഒപ്പിക്കണ ആൾ ആണ്. പക്ഷെ കെയറിങ് ഒക്കെ ഉള്ള ആളാണ്. കുറുമ്പത്തി ആണ്. അതെ സമയം മീനുട്ടി ഈ പ്രായത്തിൽ വളരെ സൈലന്റ് ആയിരുന്നു. ഏത് വീട്ടിലും ഇളയ ആൾ ഉണ്ടാക്കുന്ന കുറെ കുഴപ്പങ്ങൾ ഉണ്ടല്ലോ. ഇളയ ആൾക്ക് എല്ലാരുടെ മുൻപിലും ഒരു ഫ്രീഡം ഉണ്ടാവും. അവർ അവരുടെ ഒരു സ്പേസ് ഉണ്ടാക്കാൻ ശ്രമിക്കും. മൂത്ത ആൾക്കാർ എപ്പോഴും കാം ആൻഡ് ക്വയറ്റ് ആയിരിക്കും. ചെറിയ ആൾ എപ്പോഴും വരപ്പിലാണ്. ഒരു സ്ഥലത്ത് ബോറടിച്ചാൽ അപ്പൊ ഒരു പേനയും പേപ്പറും എടുത്ത് വരയ്ക്കാൻ തുടങ്ങും. പിന്നെ അതിലുടെ പറയുക എന്നുള്ളതാണ് അവളുടെ രീതി.
ദൈവം അനുഗ്രഹിച്ചു കാവ്യ വളരെ നന്നായി രണ്ട് പേരെയും മാനേജ് ചെയ്യുന്നുണ്ട്. വളരെ നന്നായി മെയ്ന്റയിൻ ചെയ്യുന്നുണ്ട്. പിന്നെ കൂടുതൽ ഈ ചെറുതിനെ വളർത്തി കൊണ്ട് വരുക എന്ന് പറഞ്ഞാൽ തന്നെ വളരെ വലിയ കാര്യമാണ്. പിന്നെ അവൾ എല്ലാരുടെയും കാര്യങ്ങൾ നന്നായി നോക്കുന്ന ഒരാൾ തന്നെയാണ്. കാവ്യയും മഹാലക്ഷ്മിയും പിന്നെ കുറെ ഫ്രണ്ട്സ് ഒക്കെ ഒരുമിച്ചാണ് എന്റെ സിനിമ കണ്ടത്. തീയറ്ററിൽ പിൻഡ്രോപ്പ് സൈലന്റ് ആയപ്പോൾ ഇവളുടെ സംസാരം കേട്ട് എല്ലാരും ചിരിച്ചു പോയെന്നാ പറയുന്നേ. സിനിമയിൽ ഞാൻ ബിഗിനിങ് സീനിൽ വന്നിട്ട് ഇയാളുടെ ഒരു ദിവസം തുടങ്ങുന്ന ഒരുസ്ഥലത്തു വന്നിട്ട് ഡ്രസ്സ് അഴിച്ചു തൂക്കുന്നുണ്ട്. ഈ ഷർട്ട് അഴിച്ചു തൂക്കുമ്പോൾ അവൾ പറയുവാണ് ഈ അച്ഛൻ എന്താ ഈ കാണിക്കുന്നേ എല്ലാവരും കാണുകയല്ലേ, ഡ്രസ്സ് അഴിക്കുന്നു എന്ന്. അപ്പോൾ എല്ലാവരും ചിരിച്ചു പോയി ” എന്നാണ് ദിലീപ് പറയുന്നത്.