കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്നാൽ ഏറ്റവും അധികം കാണുന്നത് ഒരു അഭിമുഖമാണ്. വ്ലോഗർമാരായ ഷെമിയും ഷഫീക്കുമാണ് ഈ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് താരങ്ങൾ. വയസിനു മൂത്തയാളെ ആൺകുട്ടികൾ വിവാഹം കഴിക്കുന്നത് ലോകമെമ്പാടും തികച്ചും അസാധാരണത്വം തോന്നാത്ത ഒരു വിഷയമായി മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ഏറെ ആയെങ്കിലും നമ്മുടെ കൊച്ച് കേരളത്തിലെ ആളുകളുടെ ഇടുങ്ങിയ ചിന്താഗതിയിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെന്നും അതിന്റെ പേരിൽ തങ്ങൾ അനുഭവിക്കേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഇരുവരും.
അമ്മയും മോനുമാണോ എന്നാണ് ഈ ദമ്പതികൾ ഏറ്റവും അധികം നേരിടുന്ന ചോദ്യങ്ങളിൽ ഒന്ന്. ടിടി ഫാമിലി എന്ന പേരിൽ ഒരു യുട്യൂബ് ചാനെൽ നടത്തുന്നുണ്ട് ഇരുവരും ചേർന്ന്. 10 വയസിൽ കൂടുതൽ ഏജ് ഡിഫറെൻസ് ഉണ്ടെന്നും അത് എത്രയാണെന്ന് തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടെ വെളിപ്പെടുത്തുമെന്നും ഷെമിയും ഷഫീക്കും പറഞ്ഞു. “ഈ കല്യാണത്തിന് എതിർപ്പ് രണ്ട് ഫാമിലിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഉമ്മ മരിച്ചതിനു ശേഷം ആണ് കല്യാണം നടന്നത്.
എന്റെ സ്വത്ത് കണ്ടിട്ടാ എന്നെ ഷെഫീഖ് കല്യാണം കഴിച്ചത് എന്ന് പറയുന്നവർക്കൊക്കെ ഞാൻ തന്നെ മറുപടി കൊടുക്കുവാണ് പതിവ്. കാരണം എന്റെ പേരിൽ ചെറിയൊരു വീട് മാത്രേ ഉള്ളു. അത് ഇപ്പോഴും എന്റെ പേരിൽ തന്നെയാണ്. അത് ഷഫീക്കിന് കൊടുത്തിട്ടൊന്നും ഇല്ല. ഒരുമിച്ചു കല്യാണത്തിനോ മറ്റോ ഒക്കെ പോകാൻ ടെൻഷൻ ആരുന്നു. പക്ഷേ ഷഫീഖ് എല്ലായിടത്തും എന്നെ കൊണ്ടുപോകാറുണ്ട്. പുറത്ത് പോകുമ്പോൾ ആരും അങ്ങിനെ കണ്ടിട്ട് മോശം കമെന്റ് ഒന്നും പറയാറില്ല” എന്ന് ഷെമി പറയുമ്പോൾ ഷഫീഖ് പറയുന്നത് അവഗണിക്കപ്പെട്ട് വളരുന്നോർക്കേ അത് മനസിലാകൂ.
അത്കൊണ്ട് തന്നെ എനിക്ക് കൂടെ കൊണ്ട് നടക്കാൻ തന്നെയാണ് ഇഷ്ടം എന്നാണ്. “ഒറ്റപ്പെടുമ്പോൾ കൂട്ടിപ്പിടിക്കുക എന്നൊക്കെ പറയില്ലേ അതുപോലെയാണ് എന്നോട് ഷഫീക്ക് പെരുമാറുന്നത്. ഉമ്മയും മോനുമാണോ, ഈ തള്ളയ്ക്കു വേറെ പണിയൊന്നും ഇല്ലേ എന്ന് ഒക്കെ ചോദിക്കുന്നോരോട് പറയാൻ ഒന്നുമില്ല. ആദ്യമൊക്കെ ഏപ്പോഴും കരച്ചിൽ ആയിരുന്നു. ആദ്യമൊക്കെ ഭയങ്കര ടെൻഷൻ ആരുന്നു. ഞാൻ ഈ യുട്യൂബിലേക്ക് ഒന്നും വരുമെന്ന് വിചാരിച്ച ആളല്ല. സിസ്റ്ററും കൂടിയാണ് ചാനൽ തുടങ്ങുന്നത്. സിസ്റ്റർ കല്യാണം കഴിച്ചു പോയെ പിന്നെയാണ് ഞാൻ ഇതിലേക്ക് വരുന്നത്.
മോശം കമെന്റുകൾ കണ്ട് ഞാൻ വിഷമിക്കുമ്പോൾ പിന്നെ ഷഫീഖ് പറയും അതൊക്കെ അവഗണിക്കുക എന്ന്. ഇപ്പോൾ ഒരു കമന്റും നോക്കാൻ ഞാൻ പോവാറില്ല.ഞങ്ങളുടെ യുട്യൂബ് ചാനൽ കാണുന്നവർക്ക് കൂടുതലും റൊമാന്റിക് വീഡിയോസ് വേണോന്ന് പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ റൊമാന്റിക് വീഡിയോ ചെയ്യുന്നത്. സാധാരണ എല്ലാ ഫാമിയിലും ഉള്ള പ്രശ്നങ്ങൾ തന്നെയേ ഞങ്ങളുടെ ഫാമിലിയിലും ഉള്ളു.
എന്റെ രണ്ടാം വിവാഹമാണിത്. ഞാൻ വേറൊരു ഭർത്താവിനെ ഉപേക്ഷിച്ച് ഷെഫിക്കൊപ്പം വന്നതല്ല. എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് 14 വർഷം ഞാൻ എന്റെ വീട്ടിൽ നിന്നതായിരുന്നു. അതിനുശേഷം ആണ് ഷെഫി എന്നെ കല്യാണം കഴിച്ചത്. ഞങ്ങൾക്കൊരു മോളുണ്ട്, രണ്ടര വയസ്സായി അവൾക്ക്. ഐഷു എന്നാണ് പേര്. ആദ്യത്തെ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. ” എന്ന് ഷെമി പറയുന്നു.