നമ്മുടെ മാറിവരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വരൾച്ച, മുഖക്കുരു, പാടുകൾ, കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട. എല്ലാ ചർമ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. പല വഴികൾ പരീക്ഷിച്ച് മടുത്തവരാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ്പാക്കിനെ കുറിച്ചാണ് ഇനി പറയുന്നത്. നിങ്ങളുടെ മുഖത്തെ കരിവാളിപ്പ് മാറുന്നതിനും ചർമം തിളങ്ങാനും ഇത് സഹായിക്കും. ഒറ്റ ഉപയോഗത്തിൽ തന്നെ ഞെട്ടിപ്പിക്കുന്ന ഫലം തരുന്ന ഈ ഫേസ്പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധങ്ങൾവെള്ളം : ആവശ്യത്തിന്അരി – 1 ഗ്ലാസ്വെളിച്ചെണ്ണ – 1 സ്പൂൺതയ്യാറാക്കുന്ന വിധംഇളം ചൂടുവെള്ളത്തിൽ അരി നന്നായി കഴുകി ശേഷം കുറച്ച് വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കുക. അരി പകുതി വേവാകുമ്പോൾ പാത്രം അടുപ്പിൽ നിന്ന് മാറ്റണം. തണുക്കുമ്പോൾ ഇതിനെ അരച്ചെടുക്കാവുന്നതാണ്. ശേഷം ഒരു സ്പൂൺ വെളിച്ചെണ്ണയും ഒരു വൈറ്റമിൻ ഇ കാപ്സ്യൂളും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം : മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകണം അല്ലെങ്കിൽ ചെറുതായി ആവി പിടിക്കുക. ശേഷം നന്നായി ഉണങ്ങിയ മുഖത്തേക്ക് ഈ പാക്ക് പുരട്ടി 20 മിനിട്ട് വയ്ക്കുക. മുഖം കഴുകിയ ശേഷം നിങ്ങൾ ഉപയോഗിക്കുന്ന മോയ്സ്ചറൈസർ പുരട്ടിക്കൊടുക്കേണ്ടതാണ്. ഈ ഫേസ്പാക്ക് രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം.