ബോളിവുഡിലെ താരകുടുംബത്തിലായിരുന്നു സാറ അലി ഖാന്റെ ജനനം. ചെറുപ്പം മുതലേ അച്ഛൻ സെയ്ഫ് അലി ഖാനും അമൃത സിംഗിനുമൊപ്പമുളള സാറയുടെ ചിത്രങ്ങള്‍ ബോളിവുഡ് പാപ്പരാസികളുടെ ഇഷ്ട കണ്ടന്റുകളില്‍ ഒന്നായിരുന്നു. ബോളിവുഡില്‍ ജനിച്ച് വീഴുന്ന കുട്ടികളുടെ ഓരോ വളര്‍ച്ചയും ജനങ്ങള്‍ക്ക് മുമ്പിലായിരിക്കും ചിത്രങ്ങളായും വീഡിയോകളായും പാപ്പരാസികള്‍ അത് ജനങ്ങളിലേക്കെത്തിക്കും. താരകുടുംബങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രിവിലേജും വെല്ലുവിളിയും ഇതു തന്നെയാണ്. പബ്ലിക്കിന്റെ കണ്‍മുന്നില്‍ ജീവിക്കേണ്ടിവരുന്നവര്‍ ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരുമെന്നതിന് ഉത്തമ ഉദാഹരണമാണ് സാറ. തന്റെ കൗമാരക്കാലത്ത് പിസിഒഡി മൂലം അമിതവണ്ണമുണ്ടായതില്‍ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയായികരുന്നു സാറ. പിന്നീട് ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയായി വളര്‍ന്ന താരം പല ഇന്റര്‍വ്യൂകളിലും താന്‍ അനുഭവിച്ച തിക്താനുഭവങ്ങളെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യകരമല്ലാത്ത അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് എന്നും ഒരു ഇന്‍സ്പിരേഷനാവാന്‍ താന്‍ ആഗ്രഹിക്കുന്നതായും സാറ വെളിപ്പെടുത്തിയിട്ടുണ്ട് .
96 കിലോയില്‍ നിന്നും 51 കിലോയിലേക്കുളള സാറയുടെ ജേര്‍ണി അത് അത്ര എളുപ്പമുളളതായിരുന്നില്ല. വിശ്വസിക്കാന്‍ പ്രയാസം തോന്നും വിധമായിരുന്നു
96 കിലോ ഭാരമുണ്ടായിരുന്ന സാറ ചുരുങ്ങിയ കാലയളവില്‍ 45 കിലോയോളം ഭാരം കുറച്ചത്.
ന്യൂയോര്‍ക്കിലെ പഠനകാലത്താണ് സാറ തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. കരണ്‍ ജോഹര്‍ സാറയെ സിനിമയിലേക്ക് ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്. അതുവരെയും തുടര്‍ന്ന് പോയിരുന്ന അനാരോഗ്യകരമായ ഭക്ഷണശൈലി മാറ്റുക എന്നതായിരുന്നു സാറയുടെ മുന്നിലെ ആദ്യത്തെ പ്രതിസന്ധി. സാറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പിസ്സയാണെന്ന് രണ്ടാനമ്മ കരീനയും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് നേരവും പിസ്സ കഴിക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്ന് പലപ്പോഴായി സാറയും പറഞ്ഞിട്ടുണ്ട്. പിസ്സയും പോപ്‌കോണും ട്രിപ്പിള്‍ ചോക്ലേറ്റ് ബ്രൗണിയുമൊക്കെ സാറയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
അമിതമായി വണ്ണം കൂടിയ സമയത്തുണ്ടായിരുന്ന ചിന്താഗതിയെക്കുറിച്ച് സാറ പറഞ്ഞത് ഇങ്ങനെയായിരുന്നു”അക്കാലത്ത്, എനിക്ക് നല്ലൊരു നാളെ ഉണ്ടാകുമെന്ന് തോന്നിയിരുന്നില്ല. അങ്ങനെയെങ്കില്‍ ഭക്ഷണമെങ്കിലും ആസ്വദിക്കാമല്ലോ എന്നാണ് ഞാന്‍ കരുതിയത്. 85 കിലോ ഭാരമുണ്ടായിരുന്ന സമയത്തും, ഇപ്പോള്‍ ഇത്രയും ഭാരമുണ്ടല്ലോ ഇനി 96 കിലോ ആയാലും വലിയ വ്യത്യാസം വരാന്‍ ഇല്ലല്ലോ എന്നായിരുന്നു തോന്നല്‍. അമിതവണ്ണത്തെ ഒരിക്കലും അങ്ങനെ ആയിരുന്നില്ല നേരിടേണ്ടിയിരുന്നതെന്ന് പിന്നീടെനിക്ക് മനസ്സിലായി’.- സാറ അഭിമുഖകളില്‍ പറഞ്ഞു.
ആരോഗ്യകരമായ ഡയറ്റ് തുടങ്ങിയതിനു ശേഷം സാറയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വന്നത്. പഴങ്ങളും പച്ചക്കറിയും, പ്രോട്ടീന്‍, മുഴുധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതിലും സാറ ശ്രദ്ധിച്ചിരുന്നു. ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ ചിക്കനും മുട്ടയും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ തുടങ്ങി. കാര്‍ബോഹൈഡ്രേറ്റ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കുറച്ചു, പ്രോട്ടീന്‍ കൂടുതലുമുള്ള ഭക്ഷണങ്ങളാണ് ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. ബ്രേക്കഫാസ്റ്റായി ടോസ്റ്റ് ചെയ്ത ബ്രഡും മുട്ടയുടെ വെള്ളയും കഴിക്കും. അല്ലെങ്കില്‍ ദോശയോ ഇഡ്ഢലിയോ കഴിക്കും. ഉച്ചയ്ക്ക് ദാല്‍, പച്ചക്കറി കൊണ്ടുള്ള കറി,ചപ്പാത്തി, സാലഡ് എന്നിവയാണ് ഭക്ഷണം. പഞ്ചസാര, പാല്‍, കാര്‍ബുകള്‍ എന്നിവ താന്‍ കഴിക്കാറില്ലെന്ന് സാറ പറഞ്ഞിട്ടുണ്ട്.ഇത്തരംത്തിലുളള ഭക്ഷക്രമം പിസിഒഡിയെ നിയന്ത്രിക്കാന്‍ സഹായിച്ചതായും സാറ പറഞ്ഞിട്ടുണ്ട്.
ഭക്ഷണം ക്രമീകരണത്തിന് പുറമെ വ്യായാമവും വണ്ണം കുറയ്ക്കാനും പിസിഒഡി നിയന്ത്രിക്കാനും നിര്‍ബന്ധമാണ്. ജിമ്മിലെ ആദ്യത്തെ ദിവസങ്ങള്‍ സാറയ്ക്ക് പ്രതിസന്ധി നിറഞ്ഞതായിരുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന വിഷമം ആകെ സാറയെ അസ്വസ്ഥയാക്കി. എന്നാല്‍ ആത്മവിശ്വാസം കൈവിട്ടില്ല ജിംമ്മില്‍ കൂടുതല്‍ സജീവമാകാനും മുടക്കാതിരിക്കാനും ശ്രദ്ധിച്ചതാണ് ആരോഗ്യവതിയായ ഇന്നത്തെ സാറയ്ക്ക് പിന്നിലെ രഹസ്യം.അത് കൂടാതെ കാര്‍ഡിയോ ചെയ്തുകൊണ്ടാണ് സാറ തന്റെ ഭാരംകുറയ്ക്കാന്‍ തുടങ്ങിയത്. സ്‌ട്രെങ്ത് ട്രെയിനിങ്, പിലാറ്റെസ്, യോഗ എന്നീ വ്യായാമങ്ങളും ശീലിച്ചിരുന്നു. പലര്‍ക്കും വര്‍ക്ഔട്ടിനു ശേഷം എന്തു കഴിക്കണമെന്ന സംശയമുണ്ടാകാറുണ്ട്. ഗ്രീക്ക് യോഗര്‍ട്ടില്‍ അല്‍പം പ്രോട്ടീന്‍ പൗഡറും കോഫിയും ചേര്‍ത്ത് കഴിക്കുന്നത നല്ലതാണെന്ന് സാറ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കീറ്റോ ഡയറ്റ് ശ്രമിച്ച് പാളിപ്പോയൊരു വ്യക്തിയാണ് താനെന്നും ആഴ്ചയിലൊരിക്കല്‍ ചീറ്റ് മീല്‍ എടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സാറയുടെ വാദം.
ഭാരം കുറഞ്ഞതോടെ എല്ലാം പരിശ്രമങ്ങളും അവസാനിച്ചു എന്നല്ല അത് മെയിന്റൈ്ന്‍ ചെയ്യുക എന്നതിലാണ് കാര്യം. സാറ അടക്കമുളള അമിത വണ്ണം മൂലം ബുദ്ധിമുട്ടിയവര്‍ സ്വീകരിച്ച ആരോഗ്യകരമായ ജീവിതശൈലിയാണ് അവരുടെ മാറ്റങ്ങള്‍ക്ക് പിന്നില്‍. സാറ തന്നെ ഇതേപ്പറ്റി പറഞ്ഞതിങ്ങനെയാണ് ഇപ്പോഴും വളരെ ശ്രദ്ധിച്ചാണ് ആഹാരം കഴിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഭാരം പെട്ടെന്നു കൂടും. എപ്പോഴും ഇതേ ട്രാക്കില്‍ ആയിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആദ്യം മുതല്‍ക്കേ ശരീരഭാരം കൂടുന്നതനുസരിച്ച് ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. ശരീരഭാരം കുറയ്ക്കുമ്പോള്‍ കാണാനുള്ള ഭംഗി മാത്രമല്ല, ആരോഗ്യം സംരക്ഷിക്കണമെന്ന തോന്നലിലായിരിക്കണം ശരീരഭാരം കുറയ്‌ക്കേണ്ടതെന്നാണ് സാറ പറയുന്നത് . പിസിഒഡി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ശരീരഭാരം കുറച്ചത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു കാരണമായെന്നും സാറ പറയുന്നു.
പിസിഒഡി മാറ്റാന്‍ ഒരു ശാശ്വത പരിഹാരമില്ല, ആരോഗ്യപരമായ ജീവിതശൈലി ആര്‍ജിക്കുകയെന്നതാണ് ഏക മാര്‍ഗ്ഗം. സന്തോഷകരമായൊരു ജീവിതത്തിന് വേണ്ടി അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുകയും വ്യായാമം, യോഗ തുടങ്ങിയ നിത്യജീവിതത്തിലേക്ക് കൊണ്ടുവരുകയും വേണം. ശരീരഭാരം കുറയ്ക്കാനാവില്ലെന്നു കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് സാറയുടെ ജീവിതം ഒരു ഇന്‍സിപിരേഷനാണ്. ചിട്ടയായ ജീവതശൈലിയുണ്ടെങ്കില്‍ എന്തും നമുക്ക് മറികടക്കാനാവും.