ഒരുപറ്റം സ്ത്രീകളുടെ സംരംഭം എന്ന രീതിയിൽ സിനിമ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ലോക സിനിമയുടെ ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിസിലൂടെ ഒരു അതുല്ല്യ സവിധായക പിറന്നിരിക്കുകയാണെന്നാണ്. പായൽ കപാഡിയ എന്ന സംവിധായികയുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ ആണ് പായൽ കപാഡിയ മുമ്പ് ചെയ്ത ഡോക്യുമെന്ററി. ഇന്ത്യയിലെ സർവ്വകലാശാല വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി 2021 ലെ കാൻ ചലചിത്രോത്സവത്തിൽ ‘ഡയറക്ടർസ് ഫോർട്ട്നൈറ്റ്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ‘ഗോൾഡൻ ഐ’ പുരസ്കാരം നേടുകയും ചെയ്തിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായൽ കപാഡിയയുടെ ആദ്യത്തെ സിനിമ 2014 ൽ പുറത്തിറങ്ങിയ, ‘വാട്ടർ മിലൺ, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റായിരുന്നു.
തിരക്കുപിടിച്ച മുംബൈ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്. ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാകുന്ന അനുവും, ഭർത്താവ് നഷ്ടപ്പെട്ട ദിവ്യയുമാണ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ.
ലെസിൻറോക്സ് നൽകിയ റിവ്യൂയിൽ സിനിമയിൽ സംവിധായക കാമറ ഉപയോഗിക്കുന്നത് ഒരു സ്റ്റെതസ്കോപ്പുപോലെയാണെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളെ കേൾക്കാൻ സാധിക്കുന്ന പോലെ നമുക്ക് ഈ ക്യാമറയുടെ ചലനങ്ങൾ കാണാമെന്നും ലെസിൻറോക്സ് പറഞ്ഞു. ലോകത്തെ സിനിമയ്ക്കനുസരിച്ച് മയപ്പെടുത്തതാനല്ല സിനിമ മറിച്ച് സമൂഹത്തെ പൂർണമായും കേൾക്കാനും കാണാനുമാണ് ശ്രമിക്കുന്നതെന്നാണ് ലെസിൻറോക്സ് റിവ്യൂയിൽ പറയുന്നത്. കനി, ദിവ്യ പ്രഭ എന്നിവർക്കൊപ്പം ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സസിൻ്റെ ബാനറിലാണ് സിനിമ ഒരുക്കിയിട്ടുള്ളത് . കാൻ ഫിലിം ഫെസ്റ്റിവലിലും വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് . ഒരുപറ്റം സ്ത്രീകളുടെ സിനിമയെന്ന നിലയിൽ ലോകത്താകമാനം ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രധാനകഥാപാത്രങ്ങളായെത്തുന്ന മൂന്നുപേരും സ്ത്രീകളാണ്. ആ സ്ത്രീകളിലൂടെ ലോകത്തെ പച്ചയായി പ്രേക്ഷകന് കാണിച്ച് തരികയാണ് സംവിധായിക.