Careers

റെയില്‍വേയില്‍ ജോലി വേണോ? അതും പരീക്ഷയില്ലാതെ; അരലക്ഷത്തിന് മുകളിൽ ശമ്പളം !

നിങ്ങൾക്ക് റെയിൽവേ ജോലിയിൽ പ്രവേശിക്കാം

റെയിൽവേയിൽ ജോലി നേടുക എന്നുള്ളത് പലരുടെയും സ്വപ്നമാണ്. അതിനു കാരണം ഉയർന്ന ശമ്പളം തന്നെയാണ്. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. എഴുത്തു പരീക്ഷയും അഭിമുഖവും എല്ലാം കടന്നുവേണം ഈ ജോലിയിൽ എത്താൻ. എന്നാൽ റെയിൽവേ ഉദ്യോഗം സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതെ പരീക്ഷയില്ലാതെ തന്നെ നിങ്ങൾക്ക് റെയിൽവേ ജോലിയിൽ പ്രവേശിക്കാം. അര ലക്ഷത്തിന് മുകളിലാണ് ശമ്പളം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് താൽക്കാലിക ഒഴിവുകൾ വന്നിരിക്കുന്നത്. ആകെ 42 ഒഴിവുകളിലേക്ക് നേരിട്ട് ഇൻറർവ്യൂവിന് നിങ്ങൾക്ക് അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത.

എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. ജൂൺ 5 വരെ അപേക്ഷിക്കാം.

യോഗ്യത-സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, അല്ലെങ്കിൽ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം.കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഡിസൈൻ അസിസ്റ്റന്റ്-ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഐടിഐ. ഓട്ടോകാഡ് അറിഞ്ഞിരിക്കണം. കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

ടെക്നിക്കൽ അസിസ്റ്റന്റ്/ഇലക്ട്രിക്കൽ- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഐടിഐ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം/അറ്റകുറ്റപ്പണി/പരിപാലനം എന്നിവയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.

എഇഇ-മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അംഗീകൃത (എഐസിടിഇ) സർവകലാശാലയിൽ നിന്നുള്ള ഇലക്ട്രോണിക്സ്/മെക്കാനിക്കൽ ഡിപ്ലോമ. ആറ് വർഷത്തെ പ്രവൃത്തിപരിചയം.

പ്രസാര്‍ ഭാരതിയില്‍ ഡയറക്ടര്‍ ജനറലാകാം; രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്പളം, വേഗം അപേക്ഷിക്കൂപ്രസാര്‍ ഭാരതിയില്‍ ഡയറക്ടര്‍ ജനറലാകാം; രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്പളം, വേഗം അപേക്ഷിക്കൂ

Latest News