Celebrities

മീനയും അമ്മയും വളരെ മോശമായി സംസാരിച്ചു! ഇതുപോലൊരു നടിയും സംസാരിച്ചിട്ടില്ലെന്ന് നിര്‍മാതാവ്

മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് മീന. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന നടി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണ്. വളരെ ശാന്ത സ്വഭാവക്കാരി എന്നാണ് മീനയെ പലരും വിശേഷിപ്പിക്കാറുള്ളത്. സിനിമാ ലൊക്കേഷനിലും മറ്റിടങ്ങളിലുമൊക്കെ മീന അനാവശ്യ വര്‍ത്തമാനങ്ങള്‍ക്ക് പോവാതെ മാറിയിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ നടിയുടെ ഭാഗത്തുനിന്ന് വളരെ മോശം രീതിയിലുള്ള പ്രതികരണം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ നിര്‍മ്മാതാവ് മാണിക്കം നാരായണന്‍.

നിരവധി ഹിറ്റുകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് മാണിക്കം നാരായണന്‍. മീനയെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി അവരുടെ അടുത്തേക്ക് പോയെങ്കിലും നടിയുടെ ഭാഗത്ത് നിന്നും വളരെ നിലവാരം കുറഞ്ഞ പ്രതികരണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിര്‍മാതാവ് പറഞ്ഞിരിക്കുകയാണ്. ഈ അഭിമുഖം ഇന്റര്‍നെറ്റില്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. മുന്‍പൊരിക്കല്‍ ഞാനൊരു ഷോ ഹോസ്റ്റ് ചെയ്യാന്‍ മീനയെ ക്ഷണിച്ചു. ആ സമയത്ത് നടിയും അവരുടെ അമ്മയും തന്നോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചുവെന്നാണ് നാരായണന്‍ പറയുന്നത്.

എനിക്ക് മീനയോട് ചോദിക്കാനുള്ളത്, ഞാനൊരു നിര്‍മ്മാതാവാണ്, എന്നെ പോലെയുള്ള നിര്‍മാതാക്കളെ അവര്‍ക്കാണ് ആവശ്യമുള്ളത്. എന്നാല്‍ വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നടിയും അവരുടെ അമ്മയും എന്നോട് സംസാരിച്ചത്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനൊരു അനുഭവം ഉണ്ടായതോടെ ഞാന്‍ ആരോടും ഒന്നും ചോദിക്കാന്‍ പോകാറില്ല. മീനയോട് അന്ന് സംസാരിച്ചത് പോലെ വേറൊരു നടിയോടും ഞാന്‍ സംസാരിച്ചിട്ടില്ലെന്നും മാണിക്കം നാരായണന്‍ പറയുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായിരുന്ന ഖുശ്ബു, റോജ, സുഹാസിനി തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. അവര്‍ എന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും വന്നിരുന്നു. അത്തരത്തില്‍ സിനിമയിലുള്ള കുറച്ച് സുഹൃത്തുക്കള്‍ മാത്രം മതിയെന്ന് നിര്‍മ്മാതാവ് മാണിക്കം നാരായണന്‍ ആ അഭിമുഖത്തില്‍ പറഞ്ഞു.

നിര്‍മാതാവിന്റെ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡ് ആയതോടെ ഇതിന് പിന്നിലെ സത്യമെന്താണെന്ന് അന്വേഷിക്കുകയാണ് പ്രേക്ഷകരും. അതേ സമയം നടി മീനയെ പെണ്ണ് എന്ന് വിളിച്ചതോടെയാണ് നടി നിര്‍മാതാവിനെതിരെ സംസാരിച്ചതെന്നാണ് വിമര്‍ശനം. ഈ വിഷയത്തെ പറ്റി സംസാരിക്കുകയോ അതിലൊരു വ്യക്തത വരുത്താനോ മീനയും ശ്രമിച്ചിട്ടില്ല.എന്നാല്‍ നടന്‍ കമല്‍ ഹാസനടക്കമുള്ളവര്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങളാണ് ഈ നിര്‍മാതാവ് ഉന്നയിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു നാരായണന്റെ ആരോപണം. പണം തരുന്നത് വരെ അദ്ദേഹം തന്റെ സിനിമയില്‍ ഡബ്ബ് ചെയ്യാനായി വന്നില്ല. അതങ്ങനെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഡബ്ബിംഗ് യൂണിയനെ സമീപിച്ചിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. ഒടുവില്‍ ചെക്കും പണവും നല്‍കിയതിന് ശേഷമാണ് അദ്ദേഹം ഡബ്ബിംഗിന് എത്തിയതെന്നുമാണ് നിര്‍മാതാവ് പറഞ്ഞത്.