സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ. കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് ജോലി നേടാം. മൂന്നു മുതൽ അഞ്ചു വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് അല്ലെങ്കിൽ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
ഈമെയിലിലൂടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. തപാൽ വഴിയും നേരിട്ട അപേക്ഷകൾ സമർപ്പിക്കണം. ജൂൺ 10 വരെയാണ് സമയം. വൈകിട്ട് 5 മണിക്കുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ടെക്സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്താൻ മറക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007, ഫോൺ : 04972835390, ഇ-മെയിൽ: info@iihtkannur.ac.in, വെബ്സൈറ്റ്: www.iihtkannur.ac.in.
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം ഗവ കോളെജ് 2024-25 അധ്യന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന് വൈകിട്ട് അഞ്ചിനകം gcmalappuram.ac.in-ലുളള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ലായെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061734918, 0483-2734918.
ആറ്റിങ്ങൽ സർക്കാർ കോളേജിൽനിയമനം
ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് ഉദ്യോഗാർഥികൾ മേയ് 30ന് രാവിലെ 10നും, അറബിക് ഉദ്യോഗാർഥികൾ മേയ് 31ന് രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
വാര്‍ഡന്‍-കം-ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ ഒഴിവുകൾ
കരുനാഗപ്പള്ളി സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വാര്‍ഡന്‍-കം-ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ തസ്തികളിലെ ഒഴിവുകളിലേയ്ക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാം. താത്കാലിക നിയമനം ആയിരിക്കും. വാര്‍ഡന്‍-കം-ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 40 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സൈനികക്ഷേമ വകുപ്പില്‍നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന. കെയര്‍ ടേക്കര്‍ തസ്തികയി ലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും. 35ന് വയസ്സിനുമുകളില്‍ പ്രായമുള്ളവരുമായിരിക്കണം.
വാര്‍ഡന്‍-കം-ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 29 ന് പകല്‍ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍ -0474 2792850