ബാലതാരത്തില്‍ നിന്നും നായികയായി വളര്‍ന്ന താരസുന്ദരിയാണ് നമിത പ്രമോദ്. മിനിസ്‌ക്രീന്‍ ഷോ യിലൂടെയാണ് നമിതയുടെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെയാണ് നമിത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നടന്‍ ദിലീപുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നത്. ഇപ്പോഴും നല്ല സുഹൃത്തുക്കളായി പോവുകയാണ് ഇരുവരും. എന്നാല്‍ ദിലീപിന്റെ ചവിട്ട് കൊണ്ട് തന്റെ കാലിലെ വിരല്‍ ഒടിഞ്ഞ് പോയിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രത്തിലെ ഒരു പാട്ട് കാണിച്ചിട്ട് അതിനെപറ്റിയുള്ള ഓര്‍മ്മ പങ്കുവെക്കാനാണ് അവതാരക ആവശ്യപ്പെട്ടത്. ഇതിനെ പറ്റി പറയാനേ തനിക്ക് ഉള്ളുവെന്നാണ് നടിയുടെ മറുപടി. കാരണം അത് ഒറ്റ ടേക്കില്‍ എടുത്തതാണ്. ഞാന്‍ ആദ്യം നായികയായി വന്ന സിനിമ ‘പുതിയ തീരങ്ങള്‍’ ആണ്. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ എല്ലാവരും എന്നെ ഭയങ്കര കംഫര്‍ട്ട് ആക്കിയിരുന്നു.
പക്ഷേ സൗണ്ട് തോമയിലേക്ക് വന്നപ്പോള്‍ അവിടെ എല്ലാവരും ഭയങ്കര പ്രൊഫഷണലായിരുന്നു. അപ്പോള്‍ തന്നെ എനിക്കൊരു പേടി പോലെ തോന്നി തുടങ്ങി. അന്ന് ലൊക്കേനൊക്കെ കണ്ട് തിരിച്ചു പോയി. പിന്നീട് ഷൂട്ടിങിനായി വന്ന് ജോയിന്‍ ചെയ്ത ആദ്യ ദിവസം എടുത്തതാണ് ഈ സോംഗ്. അതും ഫാസ്റ്റ് ട്രാക്ക് ഉള്ള പാട്ട്.
അതിനും മുന്‍പ് പിന്നെ ഞാന്‍ ഡാന്‍സ് കളിച്ചത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ശരീരം അനങ്ങി ഒന്ന് ഡാന്‍സൊക്കെ കളിച്ചത് അപ്പോഴാണ്. മാത്രമല്ല മാസ്റ്റര്‍ വന്ന് സ്‌റ്റെപ്പ് കാണിച്ച് തന്നതോടെ എന്റെ കിളി പോയി. ഈ ജന്മത്ത് എനിക്കത് ചെയ്യാന്‍ പറ്റില്ലെന്ന അവസ്ഥയായി. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഇതത്ര നിസ്സാരമല്ലെന്ന് എനിക്ക് മനസ്സിലായി. വിഷമം തോന്നി പോയി. രണ്ടാമത്തെ ദിവസം ആവുമ്പോഴേക്കും കാലും ശരീരവുമൊക്കെ അനക്കാന്‍ പറ്റാത്ത പോലെ വേദനിക്കാന്‍ തുടങ്ങ. പക്ഷേ ചെയ്തല്ലേ പറ്റുള്ളു. അങ്ങനെ ചെയ്‌തോണ്ടിരിക്കുകയാണ്. സ്‌റ്റെപ്പ് ഒക്കെ പഠിച്ച് വരികയാണ്. അങ്ങനെ പാട്ടിനിടയില്‍ ദിലീപേട്ടന്‍ ചാടി ചാടി വരുന്ന ഒരു സ്റ്റെപ്പുണ്ട്. അത് ചിത്രീകരിക്കുന്ന സമയത്ത് ഞാനവിടെ തന്നെ നില്‍ക്കുകയായിരുന്നു.
എന്നാല്‍ പുള്ളി നേരെ ചാടി തുള്ളി വന്ന് ലാന്‍ഡ് ചെയ്തത് എന്റെ കാലിലേക്കാണ്. അങ്ങനെ കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല. പക്ഷെ അന്ന് അതൊന്നും ശ്രദ്ധിക്കാതെ ആ വേദനയും സഹിച്ചാണ് ബാക്കി ഷൂട്ട് ചെയ്തത്. ഇതോടെ വിഷമം കൂടി. മൂന്നാം ദിവസമൊക്കെ ആയപ്പോഴേക്കും ഞാനാകെ അവശയായി. എങ്കിലും അതങ്ങ് ഓക്കെയായി പോയെന്നും നടി പറയുന്നു. സൗണ്ട് തോമയിലെ പാട്ടുകളെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ വരുന്നത് ഇതൊക്കെയാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയും വിഷമിച്ചും എടുത്ത പാട്ട് അതാണ്. അതൊരിക്കലും ഞാന്‍ മറക്കില്ലെന്നും നമിത പറയുന്നു.