ആഹാരത്തിന് രുചിയും ഗന്ധവും നൽകുന്നതിന് മാത്രമല്ല കറിവേപ്പില സഹായിക്കുന്നത്. നിരവധി ആരോഗ്യ വിഷയങ്ങളിലും കറിവേപ്പിലയുടെ പങ്ക് വലുതാണ്. മുഖസൗന്ദര്യത്തിനും കേശഭംഗിക്കും കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം അധികമാർക്കും അറിയില്ല. സൗന്ദര്യം വർദ്ധിപ്പിക്കാൻ പരസ്യങ്ങൾ കണ്ട് നിരവധി പണചെലവ് ഉള്ള സാധനങ്ങളാണ് വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.
ചെറുപ്പക്കാരെ സംബന്ധിച്ച് അവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ് മുഖത്തെ നിറം മങ്ങുന്നതും മുഖക്കുരുവും മുഖത്തെ പാടുകളുമൊക്കെ. ഇതിനെല്ലാം പരിഹാരം കറിവേപ്പിലയിലുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിദത്ത മാർഗമായത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാൻ സാധിക്കും. അധികം ചെലവും വരുന്നില്ല. അതിനായി വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിക്കാം. ഒരു ബൗളിലോ വൃത്തിയുള്ള പാത്രത്തിലോ അല്പം തൈര് എടുക്കുക. ശേഷം ഒരു പിടി കറിവേപ്പില അരച്ചത് തൈരുമായി ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. കുളിക്കുന്നതിന് മുൻപ് ചെയ്യുന്നതാണ് ഉത്തമം. ശേഷം ഒരു 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് മുഖത്തിന് നിറം നൽകുകയും പാടുകൾ അകറ്റുകയും ചെയ്യുന്നു.
മുഖക്കുരുചെറുപ്പക്കാരെ സംബന്ധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇത് മാറ്റാനും കറിവേപ്പില സഹായിക്കും. അരച്ച കറിവേപ്പിലയുമായി കുറച്ച് മഞ്ഞൾ ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.ശേഷം ഒരു 10 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ദിവസവും ചെയ്യുന്നതിലൂടെ മാറ്റം പ്രകടമാകും.