നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ തന്നെ ബാധിക്കും. എന്നാൽ ഇത് വീണ്ടെടുക്കാന്‍ ലളിതമായ ചില മാർഗങ്ങളുണ്ട്, ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ…
ഉറപ്പുള്ളതും മൃദുലവുമായ നഖം
ആവശ്യമുള്ള വസ്തുക്കള്‍;
2 സ്പൂൺ പൈനാപ്പിൾ ജ്യൂസ്
2 സ്പൂൺ പപ്പായ
1 മുട്ടയുടെ മഞ്ഞക്കരു
1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗർ
രീതി: പപ്പായ മിശ്രിതം പൈനാപ്പിൾ ജ്യൂസിൽ ചേർക്കുക. മുട്ടയുടെ മഞ്ഞക്കരുത്ത് അടിച്ചുവച്ച് സിഡെർ വിനാഗറും ചേർത്ത് ഒരു ചെറിയ പാത്രത്തിൽ ഒഴിക്കുക. അര മണിക്കൂറോളം ഈ മിശ്രിതത്തിൽ നഖങ്ങൾ മുക്കി വയ്ക്കുക. പ്രോട്ടീൻ ടിഷ്യുവിനെ മൃദുലമാക്കാൻ സഹായിക്കുന്ന എൻസൈം ഈ പഴങ്ങളിലുണ്ട്.