ജാന്‍വി കപൂറും രാജ് കുമാര്‍ റാവുവും നായിക നായകന്മാരായി എത്തുന്ന അടുത്ത ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹി. ചിത്രത്തെക്കുറിച്ച് റെഡ്ഡിറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യോത്തര വേളയില്‍ സിനിമയെക്കുറിച്ചും താനും രാജ്കുമാറും തമ്മിലുള്ള റൊമാന്റിക് സീനുകളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ജാന്‍വി. താനും രാജ് കുമാറും തമ്മിലുള്ള ഒരുമാതിരിപ്പെട്ട എല്ലാ പ്രണയ രംഗങ്ങളും ചെയ്യുമ്പോള്‍ ഇരുവരും അത്യധികം ക്ഷീണിതരായിരുന്നു എന്ന് പറയുകയാണ് നടി. അതുപോലെ തന്നെ ഒരു ദിവസത്തേക്ക് മറ്റൊരു സെലിബ്രിറ്റിയാകാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ആരാകും എന്ന ചോദ്യത്തിന് താന്‍ ആലിയ ഭട്ടിനെ തെരഞ്ഞെടുക്കുമെന്നാണ് ജാന്‍വി പറയുന്നത്.
വിക്രാന്ത് മാസ്സീയുടെ പേരും സമാനമായ രീതിയില്‍ നടി പറയുന്നുണ്ട്. ‘ഞാനും രാജും തമ്മിലുള്ള ഒരുവിധം എല്ലാ റൊമാന്റിക് സീനുകളും ചെയ്യുമ്പോള്‍ ഞങ്ങള്‍ രണ്ടാളും ക്ഷീണിതരായിരുന്നു. ചിത്രത്തിലെ ആദ്യത്തെ റൊമാന്റിക് മൊമന്റ് എന്ന് പറയുന്നത് തങ്ങളുടെ 20 മണിക്കൂറിലെ ഷിഫ്റ്റിന് ശേഷമാണ്. ഞങ്ങള്‍ രണ്ട് പേരും ചത്ത പോലെയായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് നല്ല വയറായിരുന്നില്ല. ശരീരം ഒക്കെ തകര്‍ന്നിരുന്നു. അഭിനയിക്കേണ്ടത് പ്രണയത്തിലാവുകയും പരസ്പരം ചുംബിക്കുകയും ചെയ്യുന്ന സീനാണ്. പക്ഷെ ഉള്ളില്‍ ഞങ്ങള്‍ ആകെ തളര്‍ന്ന് മരിച്ച പോലെയായിരുന്നു,’ എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.
തനിക്ക് ഒരു ദിവസത്തേക്ക് മറ്റൊരു സെലിബ്രിറ്റി ആകാന്‍ അവസരം ലഭിച്ചാല്‍ താന്‍ ആലിയ ഭട്ടിന്റെയും വിക്രാന്ത് മാസ്സിയുടെയും പേരായിരിക്കും പറയുകയെന്നും ജാന്‍വി പറഞ്ഞു. ഞാന്‍ ഇത് പരറയാന്‍ കാരണം എനിക്ക് ഇതുവരെ ഞാന്‍ വര്‍ക്ക്ച യെ്തിട്ടില്ലാത്ത ഡയറക്ടര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. അഭിനേതാക്കളെ എങ്ങനെയാണ് ഡയരക്ടര്‍മാര്‍ എങ്ങനെയാണ് അവരെ ഡയറക്ട് ചെയ്യുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും ജാന്‍വി കപൂര്‍ പറഞ്ഞു.
കരണ്‍ ജോഹര്‍ റോക്കി ഓര്‍ റാണി കി പ്രേം ഗകഹാനി എന്ന ചിത്രത്തില്‍ എങ്ങനെയായിരിക്കും പറഞ്ഞു കൊടുത്തിട്ടുണ്ടാവുക, അല്ലെങ്കില്‍ സഞ്ജയ് ലീല ബന്‍സാലി ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തില്‍ എങ്ങനെയാണ് ആലിയയെ ഡയറക്ട് ചെയ്തിരിക്കുക എന്നൊക്കെ അറിയുകയാനും ആഗ്രഹമുണ്ട്. അത് ഒരു ടിപ്പായി തനിക്ക് പകര്‍ത്താനും ആഗ്രഹമുണ്ടെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ ഫെയിമായ ശരണ്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹിയില്‍ ക്രിക്കറ്റും റൊമാന്‍സുമാണ് പ്രധാന വിഷയമായി എത്തുന്നത്. മഹേന്ദ്ര മഹിമ എന്നീ രണ്ട് ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് പേരും ഒരു പോലെ ക്രിക്കറ്റ് ഇഷടപ്പെടുന്നവരുമാണ്. ചിത്രത്തില്‍ കുമുദ് മിശ്ര, സറീന വഹാബ്, രജത് ശര്‍മ, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തിലുണ്ട്.