മലപ്പുറം: മലപ്പുറം വേങ്ങരയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളും ഫയർ ഫോഴ്സുമടക്കം എത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഷാന്‍റെ ജീവൻ രക്ഷിക്കാനായില്ല.