ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ സെറ്റിൽ ജൻമദിനങ്ങളുടെ കുട്ടായ്മ തന്നെ നടന്നു. ഈ യൂണിറ്റിലെ മൂന്നു പേരുടെ ജൻമദിനമാണ് ഇവിടെ ആഘോഷിക്കപ്പെട്ടത്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്. ഷൈജു എന്നിങ്ങനെ മൂന്നു പേരുടെ ജന്മദിനമായിരുന്നു യൂണിറ്റ് ഒന്നിച്ച് ആഘോഷിച്ചത്.
കൊച്ചിയിൽ ചിത്രീകരണം നടന്നുവരുന്ന ഈ ചിത്രത്തിൻ്റെ അന്നത്തെ ചിത്രീകരണം മാള ഓട്ട മുറി പള്ളിയിലായിരുന്നു. ചിത്രീകരണത്തിനിടയിലാണ് ഈ യൂണിറ്റിലെ മൂന്നംഗങ്ങളുടെ ജൻമദിനമാണന്നറിയുന്നത്. അവർക്ക് ആശംസകൾ നേരുവാനും കേക്കുമുറിച്ച് മധുരം പങ്കിടുവാനുമായി, ഒരു ലഘു ചടങ്ങ് സംഘടിപ്പിക്കുവാൻ നിർമ്മാതാവ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ സാരഥി ഷെരീഫ് മുഹമ്മദ് തീരുമാനിച്ചു. എല്ലാവരേയും ഒരുപോലെ കാണുക യായിരുന്നു ഈ ഒത്തുകൂടലിലൂടെ സംഘാടകർ ലക്ഷ്യമിട്ടത്.
ചിത്രീകരണത്തിൻ്റെ ഇടവേളയിൽ എല്ലാവരും ഒത്തുചേർന്ന് തങ്ങളുടെ സഹപ്രവർത്തകരുടെ ഈ ജന്മദിനത്തിലെ സന്തോഷത്തിൽ പങ്കുചേരുകയും ആശംസകൾ നേരുകയും ചെയ്തു.
നടൻ ജഗദീഷ് മൂവർക്കും ജൻമദിനാശംസകൾ നേർന്നുകൊണ്ടായിരുന്നു തുടക്കം. ഉണ്ണി മുകുന്ദൻ, നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്, ഹനീഫ് അദ്ദേനി എന്നിവരും മറ്റ് അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.
വാഴൂർ ജോസ്