Celebrities

ഒരു കാലത്തെ ഹിറ്റ് കോംബോ; അയാളെ പേടിയായിരുന്നു എന്ന് നടി ; ഒടുവിൽ സംഭവിച്ചത് !

ഒരുകാലത്തെ തമിഴിലെ ഹിറ്റ് കോംബോയായിരുന്നു ഷര്‍മിലിയും ഗൗണ്ടമണിയും ഇരുവരുടെയും കോംബോയില്‍ ഉണ്ടായ ഓണ്‍സ്‌ക്രീന്‍ തമാശകള്‍ എന്നും തമിഴില്‍ വലിയ ഹിറ്റാണ്. ആവരാംപൂ എന്ന തമിഴ് സിനിമയിലൂടെയാണ് നടി ഷര്‍മിലി സിനിമയിലേക്ക് എത്തിയത്. ഗൗണ്ടമണിക്കൊപ്പം 27 സിനിമകളിലാണ് ഷര്‍മിലി അഭിനയിച്ചത്. വടിവേലുവിനൊപ്പവും വിവേകും വെണ്ണിരാടൈ മൂര്‍ത്തിയുമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. തമിഴ് തെലുഗു മലയാളം സിനിമകളിലും ഷര്‍മിലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൗണ്ടമണിയെയും സെന്തിലിനെയും കുറിച്ച് ഷര്‍മിലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.


ഷര്‍മിലിയുടെ കരിയറില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഗൗണ്ടമണി. തനിക്ക് തമാശ വരുമോ എന്ന് പോലും അറിയുമായിരുന്നില്ല. ആ കാലത്താണ് തനിക്ക് ഗൗണ്ടമണിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് എന്നും നടി ഷര്‍മിലി പറഞ്ഞു. ‘അദ്ദേഹം വലിയ തമാശകളൊക്കെ സിനിമയില്‍ ചെയ്യും. അദ്ദേഹവുമായി ഒരുമിച്ചുള്ള സീനുകള്‍ ചെയ്തു കഴിഞ്ഞാലും സ്‌ക്രീനിന്റെ പിറകില്‍ അദ്ദേഹം കാര്യമായി ഒന്നും സംസാരിക്കാതെ ഇരിക്കുന്നുണ്ടാവുമെന്ന് പറയുകയാണ് ശര്‍മിലി. അദ്ദേഹത്തിന് സിനിമയില്‍ മാത്രമേ തമാശ വരികയുള്ളു. അദ്ദേഹം ഒറ്റയ്ക്കായിരിക്കും എപ്പോഴും ഇരിക്കുക. അദ്ദേഹം വ്യക്തിപരമായി വളരെ സ്ട്രിക്ട് ആയ വ്യക്തിയാണ്,’ എന്നാണെന്നും ഷര്‍മിലി പറഞ്ഞു.

അദ്ദേഹത്തോട് നമുക്ക് ഒന്നും പറയാന്‍ കഴിയില്ല. നമുക്ക് പേടിയാകുമെന്നും ശര്‍മിലി പറയുന്നു. അതേസമയം ഗൗണ്ടമണിക്കൊപ്പം അഭിനയിച്ചത് തനിക്ക് ഒരു തരത്തില്‍ വലിയ പ്രസിദ്ധി നേടിത്തന്നിട്ടുണ്ടെങ്കിലും പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിന് ഗൗണ്ടമണിക്കൊപ്പം ഉള്ള അഭിനയം കാരണമായിട്ടുണ്ടെന്നും ഷര്‍മിലി പറയുന്നു.എന്നാല്‍ ഷര്‍മിലി പറയുന്നത് തനിക്കെതിരെ ഗൗണ്ടമണി തിരിഞ്ഞതോടെ താന്‍ അദ്ദേഹത്തോടെ അഭിനയിക്കുന്നത് നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഒരു സിനിമയില്‍ നൃത്തരംഗത്തില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടമായത് ഗൗണ്ടമണി കാരണമാണ്. തനിക്ക് ഡേറ്റില്ലെന്ന് ഗൗണ്ടമണി തന്നെ ചോദിച്ച് വന്നവരോട് പറയാറുണ്ടെന്നും അത് കാരണം അവസരം നഷ്ടമായെന്നും നടി പറഞ്ഞു. നടിക്ക് നഷ്ടമായത് ഒരു രജിനികാന്ത് ചിത്രമായിരുന്നു.

ഒരു കാലത്തെ തമിഴിലെ ഗ്ലാമറസ് താരം കൂടിയായിരുന്നു ഷര്‍മിലി. ഷര്‍മിലിയുടെ ആരോപണങ്ങള്‍ക്കതിരെ ഒരു സമയത്ത് നടന്‍ കൂടിയായ ബയില്‍വന്‍ രംഗനാഥന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഗ്ലാമറസ് താരം ഷര്‍മിലിയെ ഇന്ന് ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഗൗണ്ടമണിയാണ്. നന്ദികേടാണ് നടി കാണിക്കുന്നതെന്നുമായിരുന്നു ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞത്. ഒരുകാലത്ത് ഗൗണ്ടമണിയുടെ കോള്‍ഷീറ്റ് പ്രകാരമാണ് ഷര്‍മിലി അഭിനയിച്ചിരുന്നത്. രജിനികാന്തിന് സമാനമായി ചിരഞ്ജീവിയുടെ സിനിമയില്‍ ഡാന്‍സറായി അഭിനയിക്കാന്‍ ഷര്‍മിലിക്ക് അവസരം ലഭിച്ചെങ്കിലും ഗൗണ്ടമണി അത് തടയുകയായിരുന്നെന്നും രണ്ട് വര്‍ഷക്കാലം ഷര്‍മിലി വിദേശത്താണ് താമസിച്ചിരുന്നെന്നും അന്ന് ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞിരുന്നു.

തന്നെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗണ്ടമണി തന്നെയാണ് തന്നെ തകര്‍ത്തതെന്നുമാണ് ഷര്‍മിലി പറയുന്നത്. സിനിമയില്‍ നര്‍ത്തകിയായിരിക്കെയാണ് തന്നെ തേടി ഗൗണ്ടമണിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരമെത്തുന്നത്. തനിക്ക് കോമഡി വശമില്ല. ഗൗണ്ടിമണിയുടെ പ്രായമെന്ത്, തന്റെ പ്രായമെന്ത് എന്നൊന്നും അന്ന് ചോദിക്കാനുമായില്ലെന്നും താരം പറയുന്നു. 27 സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഗൗണ്ടമണിയ്‌ക്കൊപ്പം അഭിനയിച്ചതിനാലാണ് ഞാന്‍ പ്രശസ്തയായത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതു കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് നഷ്ടമായെന്നാണ് ഷര്‍മിലി പറയുന്നത്. അദ്ദേഹം തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും ഷര്‍മിലി വെളിപ്പെടുത്തുന്നു.

രജനീകാന്തിനൊപ്പം വീര എന്ന ചിത്രത്തിലൊരു നൃത്ത രംഗം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷര്‍മിലിയ്ക്ക് ഡേറ്റില്ലെന്നും തന്റെ കൂടെ അഭിനയിക്കുകയാണെന്നും ഗൗണ്ടമണി അവരോട് പറഞ്ഞു. ഇതോടെ മറ്റ് സിനിമകളില്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ഗൗണ്ടമണിയോട് ചോദിക്കേണ്ട അവസ്ഥയായി. ഒരു ഘട്ടത്തില്‍ താന്‍ ഷര്‍മിലി ഗൗണ്ടമണിയുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് വരെ ചില മാസികകള്‍ എഴുതിയെന്നും താരം പറയുന്നു. ഇതോടെ താന്‍ ഗൗണ്ടമണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നാണ് ഷര്‍മിലി വെളിപ്പെടുത്തുന്നത്. മാത്രവുമല്ല ഈ പ്രശ്‌നങ്ങള്‍ മൂലം ഗൗണ്ടമണി തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും താരം പറയുന്നു. തന്റെ കരിയറും ജീവിതവും തകര്‍ത്തത് ഗൗണ്ടമണിയാണെന്നാണ് ഷര്‍മിലി പറയുന്നത്. എന്നാല്‍ എന്തിനാണ് അദ്ദേഹം അങ്ങനൊക്കെ ചെയ്തതെന്ന് പോലും തനിക്കറിയില്ലെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് ഷര്‍മിലി. നാല് മാസം ഗര്‍ഭിണിയാണ് താരം. കുഞ്ഞിന്റെ ജനന ശേഷം അഭിനയത്തിലേക്ക് ശക്തമായി തിരികെ വരാനിരിക്കുകയാണ് താരം.