അബുദാബി : വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തുംവാഹനത്തിൽ നിന്ന് മാലിന്യം എറിയുന്നവർ ശ്രദ്ധിക്കുക, പിഴ 1000 ദിർഹം. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം നഗരശുചിത്വത്തിനും കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ഓർമിപ്പിച്ചു. പൊതുമര്യാദയ്ക്കു നിരക്കാത്ത നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും മാലിന്യം നിശ്ചിത സ്ഥലത്തു മാത്രമേ നിക്ഷേപിക്കാവൂ എന്നും പൊലീസ് പറഞ്ഞു.
അതേസമയം, അബുദാബി: മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെഎം അപ്പുവിന്റെ മകൻ അരുൺ കെ അപ്പുവിനെ എട്ട് മാസമായി കാണാനില്ലെന്നാണ് പരാതി. മകനെ കണ്ടെത്തി നല്കാന് മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മാതാപിതാക്കള്‍.
അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.
















