2020 ല്‍ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രമാണ് മൂക്കുത്തി അമ്മൻ . നയൻതാരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ആർ ജെ ബാലാജി സംവിധാനം ചെയ്ത ആദ്യ ഭാഗം പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാര ദേവിവേഷത്തിലെത്തിയ ചിത്രം കോമഡി എന്റർടെയ്നറായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും ചിത്രം ചർച്ച ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നയൻതാര ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍.
സീക്വലില്‍ തെന്നിന്ത്യൻ നടി തൃഷയാകും നായികയെന്നാണ് സൂചന. തൃഷയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാകില്ല രണ്ടാം ഭാഗം. സംവിധായകൻ ആർ ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കും. ഒന്നാം ഭാഗത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രോജക്ടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകർ.
“ചിത്രത്തില്‍ ചില രഹസ്യങ്ങളുണ്ട്, അത് വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഒരുപക്ഷേ, രണ്ടാം ഭാഗം ചെയ്യുമ്ബോള്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തും. ഇക്കാലത്ത് ഓടാത്ത സിനിമകള്‍ക്ക് പോലും തുടർച്ചകള്‍ ഉണ്ടാക്കുന്നു. മൂക്കുത്തി അമ്മൻ വിജയിച്ച ചിത്രമാണ്. പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടി. പിന്നെ എന്തുകൊണ്ട് രണ്ടാം ഭാഗം നിർമ്മിച്ചുകൂടാ? മൂക്കുത്തി അമ്മൻ്റെ തുടർച്ച തീർച്ചയായും ഉണ്ടാകും. ഭാഗം 25 അല്ലെങ്കില്‍ 26 നിർമ്മിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നാല്‍ രണ്ടാം ഭാഗം വളരെ സാധ്യമാണ്. മൂക്കുത്തി അമ്മൻ രണ്ടിനുള്ള ആശയം തീർച്ചയായും ഉണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ രണ്ടാം ഭാഗം നിർമിക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും മൂക്കുത്തി അമ്മനേക്കാള്‍ ആകർഷകവും രസകരവുമായ കഥ ലഭിക്കുമ്ബോള്‍ മാത്രമേ അതിന് തയ്യാറാവുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഭാഗത്തില്‍ ഉർവശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജീവിതത്തില്‍ ധാരാളം കഷ്ടപ്പാടുകളുണ്ടായിരുന്ന യുവാവിന്റെ മുൻപിലേക്കു മൂക്കുത്തി അമ്മൻ എന്ന കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഒന്നാം ഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനോ വിമർശിക്കാനോ അതിനുള്ളിൽ നിന്നുകൊണ്ട് ശ്രമിക്കുന്നതാണ് നല്ലത്. മൂക്കുത്തി അമ്മൻ എന്ന തമിഴ് ചിത്രവും അതിനാലാണ് ആൾദൈവങ്ങളുടെ കള്ളക്കളിയേയും ഭക്തരുടെ അന്ധവിശ്വാസത്തേയും തുറന്നുകാട്ടാൻ ദേവിയെ കൂട്ടുപിടിച്ചിരിക്കുന്നത്. ഏകദേശം മലയാളത്തിലെ ടിയാൻ എന്ന ചിത്രത്തിലേത് പോലെ എന്ന് പറയാം. മൂക്കുത്തി അമ്മൻ പക്ഷെ കുറച്ചുകൂടി സിമ്പിളാണ്. മാത്രമല്ല നർമ്മത്തിൻ്റെ വഴിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതും. ആക്ഷേപഹാസ്യത്തിൻ്റെ സഹായത്തോടെ പൊതുജനങ്ങളുടെ മനസ്സിൽ കുറെയേറെ വെളിച്ചം വീശാൻ ശ്രമിക്കുന്നതാണ് ഈ നയൻതാര ചിത്രമെന്ന് പറയാം.
ഭക്തജനങ്ങളെ സംരക്ഷിക്കുവാനും ദുഷ്ട്ടരെ നിഗ്രഹിക്കാനുമായി ദൈവങ്ങൾ നേരിട്ടെത്തുന്ന ചിത്രങ്ങൾ ഒരു സമയത്ത് തമിഴിൽ ട്രെൻഡായിരുന്നു. മൂക്കുത്തി അമ്മനിൽ ആ സാധ്യതക്കൊപ്പം ഹാസ്യവും സമാസമം ചേർത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹാസ്യം എന്നതിനപ്പുറം സറ്റയർ എന്ന ഴോണറിലേക്ക് ചിത്രം പോകില്ല എന്നാണ് സംവിധായകരിലൊരാളായ ആർ ജെ ബാലാജി അഭിപ്രായപ്പെട്ടത്. എന്നാൽ ചിത്രം കാണുന്നവർക്ക് ഇതൊരു സറ്റയറായും തോന്നുന്നതാണ്. ശരാശരി തിരക്കഥയിലാണ് മൂക്കുത്തി അമ്മൻ ചിത്രീകരിച്ചിരിക്കുന്നത്.ചിത്രത്തിൻ്റെ തീമിനുള്ളിൽ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു പക്ഷെ, അത് വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഭഗവതി ബാബയുമായുള്ള രാമസാമിയുടെ അല്ലെങ്കിൽ ദേവിയുടെ (മുക്കുത്തി അമ്മൻ) വാദങ്ങളും തർക്കങ്ങളും കുറേക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത് പ്രേക്ഷകർക്ക് നല്ലൊരു എൻ്റർടെയിൻമെൻ്റ് ആകുമായിരുന്നു.
തിരക്കഥയിലും സംവിധാനത്തിലും ആർ ജെ ബാലാജി കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത് കോമഡി രംഗങ്ങളിലാണ്. എന്നാൽ സിനിമയിലെ നർമ്മരംഗങ്ങളൊക്കെ ഒരു ശരാശരി തമിഴ് ചിത്രത്തിൽ കാണുന്നത് പോലെ മാത്രമാണുള്ളതും. വ്യക്തമായി പറയുമ്പോൾ ചിത്രത്തിൻ്റെ ട്രെയിലർ നൽകിയ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ മുക്കുത്തി അമ്മന് കഴിഞ്ഞിട്ടില്ല. സിനിമ സ്കോർ ചെയ്തിരിക്കുന്നത് ഉർവ്വശി, നയൻതാര, ആർ ജെ ബാലാജി, അജയ് ഘോഷ് തുടങ്ങിയവരുടെ പ്രകടനത്താലും, ഭംഗിയേറിയ ദൃശ്യങ്ങളാലും, കഥയുടെ സ്വഭാവമറിഞ്ഞ് ഗിരീഷ് ഗോപാലകൃഷ്ണൻ ഈണമേകിയ ഗാനങ്ങളാലുമാണ്.
ദിനേഷ് കൃഷ്ണൻ്റെ ഛായാഗ്രഹണം ചിത്രം ആരംഭിക്കുന്ന ആദ്യ ഷോട്ടുകളിലൂടെ തന്നെ പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. നയൻതാരയുടെ മൂക്കുത്തി അമ്മനായുള്ള ലുക്ക് വളരെ യോജിക്കുന്നതായിരുന്നു. കണ്ട് പരിചയമുള്ള ലേഡി സൂപ്പർസ്റ്റാറിനെയല്ല സ്ക്രീനിൽ കണ്ടത്. ചിത്രത്തിലാകെ മൂക്കുത്തി അമ്മൻ എന്ന ദേവിയെ കാണുന്നതായി മാത്രമെ തോന്നുകയുളളു.കേന്ദ്ര കഥാപാത്രം എന്ന് പറയുന്നുണ്ടെങ്കിലും സത്യത്തിൽ നയൻതാരയുടെ രംഗങ്ങൾ ചിത്രത്തിൽ വളരെ കുറവാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയൻതാരയേക്കാൾ സ്ക്രീൻ സ്പേസ് ഉർവ്വശിക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നും. നടി ഉർവ്വശിയുടെ പ്രകടനം ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നതാണ്. ചെറിയ ചെറിയ കള്ളങ്ങൾ പറഞ്ഞ് ശീലിച്ച അമ്മ വേഷം ഭൂരിഭാഗം രംഗങ്ങളിലും ചിരി സമ്മാനിക്കുന്നതായിരുന്നെങ്കിലും, കാഴ്ചക്കാരെ വളരെ ഇമോഷണലാക്കുന്ന ഒരു രംഗവും ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആർ ജെ ബാലാജിയുടെ പ്രധാന ട്രാക്ക് കോമഡിയാണെങ്കിലും അഭിനയത്തിലും ഒരു രംഗത്തിൽ നടൻ നമ്മളെ അതിശയിപ്പിക്കുന്നുണ്ട്. അമ്മൻ ക്ഷേത്രത്തിൽ രാമസാമി തൻ്റെ അവസ്ഥയൊക്കെ പറഞ്ഞ് പ്രാർത്ഥിക്കുന്ന ഒരു ഭാഗമുണ്ട്, അത് വളരെ നന്നായിട്ടാണ് നടൻ അവതരിപ്പിച്ചിട്ടുള്ളത്. സിനിമയുടെ നട്ടെല്ലായിരുന്നിട്ടും നയൻതാരയുടെ രംഗങ്ങൾ അധികം കാണാൻ കഴിയാത്തതും, തിരക്കഥയിൽ രണ്ടാം പകുതി വേണ്ടത്ര മിനുസപ്പെടുത്താത്തതും, രാമസാമിയുടെ അച്ഛൻ്റെ കഥാപാത്രത്തെ ഉപയോഗശൂന്യമാക്കിയതുമടക്കം ചില ന്യൂനതകൾ മൂക്കുത്തി അമ്മനിൽ കാണാമെങ്കിലും ചിത്രം പങ്കുവെയ്ക്കുന്ന സന്ദേശത്താലും, നയൻതാര, ഉർവ്വശി തുടങ്ങിയവരുടെ സ്ക്രീൻ പ്രസൻസ് ആസ്വദിക്കാനും ഈ സിനിമ കണ്ട് നോക്കാവുന്നതാണ്.