ഇന്നത്തെ പെറു, ചിലെ, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സാമ്രാജ്യമായിരുന്നു ആൻഡീസ് മലനിരകൾ ആസ്ഥാനമാക്കിയുള്ള ഇൻകാ വംശം.പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ എഡി 1533 വരെ നിലനിന്ന ഈ സംസ്കാരത്തിലെ ഏറ്റവും വിവാദവും ദുരൂഹവുമായ ഒരു അനാചാരമായിരുന്നു കാപ്പക്കോച്ച. കുട്ടികളെ കുരുതി കൊടുത്ത് മമ്മിയാക്കുന്ന രീതിയാണ് ഇത്. ഇൻകാ വംശത്തിന്റെ അവസാനദശയിൽ ഇവിടെയെത്തിയ സ്പാനിഷ് അധിനിവേശ സംഘങ്ങളാണ് ഈ ആചാരത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തറിയിച്ചത്.
കുട്ടികളെ അവർ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അടുത്തേക്ക് ഒരു നേർച്ച പോലെ അയയ്ക്കുന്നു എന്നായിരുന്നു കാപ്പക്കോച്ചയുടെ സങ്കൽപം.ഇൻകാ വംശത്തിന്റെ പൗരാണിക തലസ്ഥാനമായ കസ്കോ നഗരത്തിൽ വകാകുന്ന എന്നറിയപ്പെടുന്ന കേന്ദ്രങ്ങളിൽ വച്ചായിരുന്നു ഇത് അരങ്ങേറിയിരുന്നത്. ഇത്തരത്തിൽ കാപ്പക്കോച്ചയ്ക്കു വിധേയരായ കുട്ടികളുടെ മമ്മി പലയിടങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്. 1999ൽ ആൻഡീസിലെ ലുലൈലാക്കോ പർവതത്തിൽ നിന്നു കിട്ടിയ 3 കുട്ടികളുടെ മമ്മികളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.
രാജ്യം ഭരിക്കുന്ന രാജാവിന്റെ കിരീടധാരണം, അദ്ദേഹത്തിനു കുട്ടികൾ ഉണ്ടാകുമ്പോൾ, തുടങ്ങിയ വിശേഷഘട്ടങ്ങളിലോ അല്ലെങ്കിൽ പകർച്ചവ്യാധികളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോഴോ ആണ് കാപ്പക്കോച്ച നടത്തുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇപ്രകാരം ഇൻകാകൾ കുരുതി കൊടുത്തിരുന്നു. മരിച്ചയാളുകൾ തങ്ങൾക്കും ദൈവങ്ങൾക്കും ഇടയ്ക്കുള്ള ദൂതരാണെന്ന് ഇൻകാകൾ കരുതിയിരുന്നു. ഇൻകാസാമ്രാജ്യത്തിൽ എവിടെയുള്ള കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തിരുന്നു. തുടർന്ന് ഇവരെ വളർത്താനായി വിശ്വസ്തരായ ആളുകളെ രാജാവ് ഏൽപിക്കും. ഏറ്റവും മികച്ച ഭക്ഷണം ഇവർക്കു കൊടുക്കുന്നുണ്ടെന്നും രാജാവ് ഉറപ്പുവരുത്തും. കുട്ടികൾ ദൈവത്തിനടുത്തെത്തുമ്പോൾ സന്തോഷമായി പോകണം എന്നു പറഞ്ഞായിരുന്നു ഇത്.
കാപ്പക്കോച്ച നടത്തുന്ന ദിവസം കുട്ടികളെ രാജകീയമായ രീതിയിൽ വേഷങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് നഗരം ചുറ്റിച്ച് ഇതു നടത്തുന്ന വകാകുനകളിലേക്കു കൊണ്ടുപോകും,.ആൻഡീസ് നിരകളിലുള്ള വലിയ ഉയരമുള്ള ഗിരിശൃംഗങ്ങളിലായിരുന്നു ഇവ പ്രധാനമായും നടത്തിയിരുന്നത്. ഇവിടെവച്ച് കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തും. എന്നിട്ടാണു കൊല. കൊലയ്ക്കു ശേഷം മൃതശരീരം ആചാരപ്രകാരം മമ്മിയാക്കി സ്വർണം, വെള്ളി തുടങ്ങിയ അമൂല്യവസ്തുക്കളോടൊപ്പം അടക്കും. ലോകത്ത് പല ഭാഗത്ത് നിന്ന് പല തരം മമ്മികൾ കിട്ടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഭീതിപ്പെടുത്തുന്ന മമ്മികൾ കുറവാണ്.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഇപ്രകാരം ഇൻകാകൾ കുരുതി കൊടുത്തിരുന്നു. രാജ്യം ഭരിക്കുന്ന രാജാവിന്റെ കിരീടധാരണം, അദ്ദേഹത്തിനു കുട്ടികൾ ഉണ്ടാകുമ്പോൾ, തുടങ്ങിയ വിശേഷഘട്ടങ്ങളിലോ അല്ലെങ്കിൽ പകർച്ചവ്യാധികളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോഴോ ആണ് കാപ്പക്കോച്ച നടത്തുന്നത്. ഇൻകാ വംശത്തിന്റെ പൗരാണിക തലസ്ഥാനമായ കസ്കോ നഗരത്തിൽ വകാകുന്ന എന്നറിയപ്പെടുന്ന കേന്ദ്രങ്ങളിൽ വച്ചായിരുന്നു ഇത് അരങ്ങേറിയിരുന്നത്. കുട്ടികളെ അവർ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അടുത്തേക്ക് ഒരു നേർച്ച പോലെ അയയ്ക്കുന്നു എന്നായിരുന്നു കാപ്പക്കോച്ചയുടെ സങ്കൽപം. മരിച്ചയാളുകൾ തങ്ങൾക്കും ദൈവങ്ങൾക്കും ഇടയ്ക്കുള്ള ദൂതരാണെന്ന് ഇൻകാകൾ കരുതിയിരുന്നു. ഇൻകാസാമ്രാജ്യത്തിൽ എവിടെയുള്ള കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തിരുന്നു. തുടർന്ന് ഇവരെ വളർത്താനായി വിശ്വസ്തരായ ആളുകളെ രാജാവ് ഏൽപിക്കും. ഏറ്റവും മികച്ച ഭക്ഷണം ഇവർക്കു കൊടുക്കുന്നുണ്ടെന്നും രാജാവ് ഉറപ്പുവരുത്തും. കുട്ടികൾ ദൈവത്തിനടുത്തെത്തുമ്പോൾ സന്തോഷമായി പോകണം എന്നു പറഞ്ഞായിരുന്നു ഇത്.
കാപ്പക്കോച്ച നടത്തുന്ന ദിവസം കുട്ടികളെ രാജകീയമായ രീതിയിൽ വേഷങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് നഗരം ചുറ്റിച്ച് ഇതു നടത്തുന്ന വകാകുനകളിലേക്കു കൊണ്ടുപോകും,.ആൻഡീസ് നിരകളിലുള്ള വലിയ ഉയരമുള്ള ഗിരിശൃംഗങ്ങളിലായിരുന്നു ഇവ പ്രധാനമായും നടത്തിയിരുന്നത്. ഇവിടെവച്ച് കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തും. എന്നിട്ടാണു കൊല. കൊലയ്ക്കു ശേഷം മൃതശരീരം ആചാരപ്രകാരം മമ്മിയാക്കി സ്വർണം, വെള്ളി തുടങ്ങിയ അമൂല്യവസ്തുക്കളോടൊപ്പം അടക്കും. ഇത്തരത്തിൽ കാപ്പക്കോച്ചയ്ക്കു വിധേയരായ കുട്ടികളുടെ മമ്മി പലയിടങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്. 1999ൽ ആൻഡീസിലെ ലുലൈലാക്കോ പർവതത്തിൽ നിന്നു കിട്ടിയ 3 കുട്ടികളുടെ മമ്മികളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.