Celebrities

കാമുകന്റെ പേരില്‍ കേസ്,പ്രണവിനോട് പ്രണയം; തുറന്ന് പറഞ്ഞ് ശാലിൻ

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് ശാലിന്‍ സോയ. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടി ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും സജീവമാണ്. ഇതിനിടയിലാണ് നടി പ്രണയത്തിലാണെന്ന കഥകള്‍ പുറത്ത് വരുന്നത്. തമിഴിലെ പ്രമുഖ യൂട്യൂബറും ശാലിനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രണയകഥ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ തന്റെ പ്രിയതമന് ആശ്വാസവുമായി എത്തിയ നടിയുടെ പോസ്റ്റാണ് വൈറലാകുന്നത്.

യൂട്യൂബിലൂടെ ശ്രദ്ധേയനായ ടി ടി എഫ് വാസനുമായിട്ടാണ് നടി ശാലിന്‍ പ്രണയത്തിലായത്. അടുത്തിടെ നടിയ്ക്ക് ആശംസകള്‍ അറിയിച്ച് വാസന്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരങ്ങളുടെ പ്രണയകഥ ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെ വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനും അശ്രദ്ധമായി കാര്‍ ഓടിച്ചതുമടക്കം നിരവധി കേസുകളില്‍ ടിടിഎഫ് വാസന്‍ അറസ്റ്റിലായിരുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബറായതിനാല്‍ വാസനെ കുറിച്ചുള്ള വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി.

ഒടുവില്‍ പ്രിയതമനെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ് ശാലിനിപ്പോള്‍. ഏത് പ്രതിസന്ധിയിലും കൂടെ ഉണ്ടാവുമെന്നും തളരാതെ ഇരിക്കണമെന്നുമാണ് നടി പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ശാലിന്‍ പങ്കുവെച്ച ചിത്രത്തില്‍ വാസന്റെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ‘എനിക്കേറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ നീ എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു, നടപ്പതെല്ലാം നന്മയ്ക്ക് വിടൂ, പാത്തുക്കലാം’, എന്നുമാണ് ശാലിന്‍ എഴുതിയിരിക്കുന്നത്.

വാസന്റെ ജീവിതത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രശ്ങ്ങള്‍ക്കെല്ലാം നടി പിന്തുണ കൊടുത്തതാണെന്നാണ് ഈ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്. അടുത്തിടെയാണ് അപകടകരമായ രീതിയില്‍ വാസന്‍ കാര്‍ ഓടിച്ചെന്ന കാരണത്തില്‍ മധുര പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് വകുപ്പുകള്‍ ചുമത്തിയാണ് താരത്തിനെതിരെ കേസ് എടുത്തത്. സൂപ്പര്‍ ബൈക്കില്‍ റേസിംഗ് നടത്തിയും മറ്റുമാണ് വാസന്‍ ശ്രദ്ധേയനാവുന്നത്. നാല്‍പത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് സെലിബ്രിറ്റിയാണ് ടിടിഎഫ് വാസന്‍. താരത്തിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രെന്‍ഡായി മാറുന്നത് പതിവാണ്. കഴിഞ്ഞ കുറേ കാലമായി ശാലിനും വാസനും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തമിഴില്‍ ജനപ്രീതി നേടിയ പാചക റിയാലിറ്റി ഷോയായ കുക്ക് വിത്ത് കോമാലി എന്ന പരിപാടിയില്‍ നടി പങ്കെടുത്തിരുന്നു. ഇതിന് ആശംസകള്‍ നേര്‍ന്ന് എത്തിയപ്പോഴാണ് ശാലിനുമായിട്ടുള്ള പ്രണയത്തെ പറ്റി വാസന്‍ സൂചിപ്പിച്ചത്.

ഒരിക്കല്‍ തനിക്ക് പ്രണവിന് ഇഷ്ടമാണെന്ന് നടി ശാലിന്‍ സോയ പറഞ്ഞിരുന്നു. ”പ്രണവ് മോഹന്‍ലാലിനോട് ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം. അത് അയാള്‍ സിനിമയില്‍ വരുന്ന സമയത്തല്ല, അതിന് മുമ്പ് തന്നെയുണ്ട്. ഞാന്‍ യാത്ര ചെയ്യുന്ന ആളാണ്. അയാളുടെ പൊസിഷന്‍ വച്ച് അയാള്‍ തിരഞ്ഞെടുത്ത ജീവിതം വ്യത്യസ്തമാണ്. അത് ഇന്ററസ്റ്റിംഗ് ആണ്. ഒരിക്കല്‍ പുഷ്‌കറില്‍ പോയപ്പോള്‍ അവിടെ യാത്രയില്‍ വന്ന പ്രണവിന്റെ ആര്‍ട്ടിക്കിള്‍ കണ്ടു. ജയ്പൂറിനെക്കുറിച്ചുള്ളതായിരുന്നു” ശാലിന്‍ പറയുന്നു.”അദ്ദേഹം മോഹന്‍ലാലിന്റെ മകനാണെന്ന് അറിയാമായിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍, പൊതുവെ ഒരു ട്രാവലര്‍ കൂടിയായ ഒരാള്‍ക്ക് വരുന്ന കൗതുകം ഉണ്ടല്ലോ, അതാണ് ഉള്ളത്. അല്ലാതെ ഫാനിസം എന്ന് പറയാന്‍ പറ്റില്ല. അത് പക്ഷെ എങ്ങനെയൊക്കെയായി. പിന്നെ ഞാന്‍ നോക്കിയപ്പോള്‍ എന്തൊക്കയോ വാര്‍ത്തകള്‍ കണ്ടു. ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നൊക്കെ. എന്റെ പൊന്നളിയാ…” ശാലിന്‍ പറയുന്നു.

നേരിട്ട് കണ്ടിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് യാത്രയില്‍ വച്ചാണ്. അദ്ദേഹം തന്നെക്കുറിച്ച് ഒരു ജിജ്ഞാസ എപ്പോഴും നിലനിര്‍ത്തുന്നുണ്ട്. മനപ്പൂര്‍വ്വം ചെയ്യുന്നതല്ലായിരിക്കും. എല്ലാവര്‍ക്കും ആഗ്രഹമുള്ള തരത്തിലൊരു ജീവിതം ജീവിക്കുന്നത് കാണുമ്പോള്‍ ആഹാ കൊള്ളാലോ എന്നൊരു തോന്നലുണ്ടാകും. അതാണ് അടിസ്ഥാനമായിട്ടുള്ളതെന്നും ശാലിന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, എന്നോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞവരുണ്ടെന്നും ശാലിന്‍ പറയുന്നു. പക്ഷെ രണ്ട് ദിവസം കഴിയുമ്പോള്‍ ആ ക്രഷ് പോകും. എന്റെ സുഹൃത്തായിരിക്കാനായിരിക്കും ആളുകള്‍ക്കിഷ്ടമെന്നും ശാലിന്‍ പറയുന്നുണ്ട്.